Wednesday, December 18, 2013

Varshasru,my POEM



       വർഷാശ്രൂ

     ആർ. ജ്യോതിലക്ഷ്മി

       മേഘങ്ങൾ  കണ്ണുനീർ എൻ മേൽ
       സ്പർശിക്കുമ്പോൾ ഞാൻ അറിയുന്നു
       ഈ പ്രകൃതി തൻ മഴയെ...
       കൊഴിയുന്ന പൂക്കൾ പോലെ
       മറയുന്ന സൂര്യൻ പോലെ
       വീശുന്ന കാറ്റ് പോലെയും
       മഴയുടെ അന്ത്യവും എന്നിൽ
       നിന്നും അകലെയല്ല.......

                ഓരോ തുളളി സ്പർശനത്താലും
                എന്നിലേക്ക് അടുക്കുകയാണ്
                മറ്റാരുടെ കണ്ണുനീരിനെയും ഇത്രയും
               അധികം ഞാൻ പ്രണയിച്ചിട്ടില്ല

      എങ്കിലും നുറുങ്ങിയ
      പരിഭവേത്തോടുകൂടി
       മഴയാക്കുന്ന കണ്ണുനീർ
       ഞാൻ ഏറ്റുവാങ്ങുന്നു
       ഒരു ചോദ്യം ബാക്കി നിൽക്കെ

       എന്തേ എന്റെ കണ്ണുനീരിനു
              മാത്രം ഉപ്പുരസം .