ഹിന്ദു മതത്തെ പൂർണ്ണമായും തഴഞ്ഞ യു. പി. എസ്സ്. സി അപേക്ഷ ഫോം.
'ധർമ്മക്ഷേത്രേ കുരുക്ഷേത്രേ
കുരുക്ഷേത്ര യുദ്ധഭൂമി, മഹാഭാരതം എന്ന ഇതിഹാസത്തിൽ നിന്നും കടമെടുത്ത ഇന്നത്തെ ഭാരതം. 'മതം' എന്ന വികാരികതയെ ചൊല്ലി സംഘർഷങ്ങൾ നടക്കുന്ന ലോകത്തിലെ തന്നെ
ഒരേയോരു യുദ്ധഭൂമി. സത്യമായാലും, മിദ്ധ്യയായാലും അഘണ്ടഭാരത മണ്ണിൽ അടിതറ പാകിയ മതം ഹിന്ദുവിസ്വം. അതിൽ നിന്നു വീണു കിട്ടിയ ഹിന്ദുസ്ഥാൻ. ഏറ്റവും കൂടുതൽ ഹൈന്ദവ ജനതകൾ വാഴുന്ന രാജ്യം ഭാരതം. 'മഹാഭാരതം' . ഈ രാജ്യത്ത് ഹിന്ദുമതം ഇന്ന് നിലനിൽക്കുന്നുണ്ടോ.. ? പണം കൊടുത്താൽ ആരു വേണമെങ്കിലും മറുകണ്ടം ചാടുന്ന ഈ മണ്ണിൽ നാളുകൾ കഴിയും തോറും ഹൈന്ദവർ ഉന്മൂലനം ചെയ്യപ്പെടുകയാണ്. ഭാരത മക്കൾ തന്നെ അതിനു അടിതറ പണിയുകയാണ്.
യു. പി. എസ്സ്. സി പരീക്ഷ , ഇന്ത്യ മഹാരാജ്യത്തിലെ ഏറ്റവും ഉയർന്ന പദവിക്കു വേണ്ടിയുളള പരീക്ഷ. ഈ പരീക്ഷയിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും അനവധി ജനതകൾ അപേക്ഷിക്കുന്നതു സർവ്വസാധാരണം. ഇതിൽ മതം എന്ന കോളത്തിൽ നിന്നു ഇന്നു 'ഹിന്ദുമതം' നീക്കം ചെയ്യപ്പെട്ടിരിക്കുകയാണ്. കാലത്തിന്റെ ദീർഘവീക്ഷണങ്ങളിൽപ്പെട്ട് വലയുന്ന മനുഷ്യവംശത്തിന്റെ മറ്റൊരു മുഖമാണ് തെളുഞ്ഞു കാണുന്നത്.
ജനാധിപത്യ രാജ്യത്തിൽ ജനങ്ങളുടെ സാംസ്‌ക്കാരികതയും, ആചാരങ്ങളുടെയും വേർതിരിവിനെ ബന്ധിപ്പിക്കാൻ രേഖപ്പെടുത്തുന്നവയാണ് മതം. പുതിയ പല മതങ്ങളും വന്നു പോയെങ്കിലും ഭാരതത്തിന്റെ പൈത്രകം മനുഷ്യ ജനതകൾ മറക്കുകയാണോ അതോ മറക്കപ്പെടുകയാണോ. ഇത്രയും ഉയർന്ന പരീക്ഷക്കു , ഭാരതത്തിൽ ഏറ്റവും കൂടുതലായ ഹൈന്ദവർ രേഖപ്പെടുത്താൻ കൂട്ടുപിടിച്ചിരിക്കുന്നത് 'അഥർ' അഥവാ മറ്റുളളവ എന്നണ്. മറ്റുളളവയിൽ ചേർക്കപ്പൈണ്ടതാണോ ഹൈന്ദവ ജനങ്ങളെ???.