Tuesday, September 20, 2016

ഗോവിന്ദ ചാമിയെ രക്ഷിച്ച നിയമത്തിന് അമീറിനെ കരകയറ്റാൻ ആണോ പ്രയാസം.




ബലാത്സംഗവും പീഡനവും ഇന്ത്യയിൽ അരങ്ങു വായാൻ തുടങ്ങിയിട്ട് കാലങ്ങൾ പലതായി എന്നിരുന്നാലും ഇതിനു ശമനം സംഭവിക്കാത്തത് , നിയമം എന്ന മൂന്നക്ഷരത്തിന്റെ കണ്ണുകെട്ട് ജാലക വിദ്യകൊണ്ട് മാത്രമാണ് . മറ്റുള്ള കുറ്റകൃത്യങ്ങളെ നിയമകുരിക്കിൽ വീഴ്ത്തുന്ന  അധികാരത്തിന്റെ കാഴ്ച്ചപ്പാടിൽ ക്രൂരമായ ബലാത്സംഗം കുറ്റകൃത്യം അല്ലെ ?. ഗോവിന്ദ ചാമിക്ക് വേണ്ടി വാധിക്കാൻ വന്ന  വക്കീലിന്റെ മകൾക്കൊ ഭാര്യക്കൊ സഹോദരിക്കൊ ഇങ്ങനെ ഒരു ഹിതം സംഭവിച്ചിരുന്നെങ്കിൽ അയാൾ പുല്ലുപോലെ അവനെ ഇറക്കി കൊണ്ടു വരുമായിരുന്നോ? ചിലപ്പോൾ അതു സംഭവ്യമല്ലാ എന്നും പറയാൻ പറ്റില്ലാ കാരണം, അയാളുടെ കാഴ്ച്ചപ്പാടിൽ തന്റെ പ്രഫഷനിൽ മേൽ കൊയ്യ മയുണ്ടാകുക, അതല്ലെ അയാളെ ഇപ്പോൾ ഇങ്ങനെ ഒക്ക ചെയ്യാൻ പ്രേരിപ്പിക്കുന്നത്.  അമീർ ഏതായാലും സന്തോഷവാനാണ് ചുളുവിന്  ബലാത്സംഗവും നടത്തി കുറച്ചു വർഷം  പൊതുജനങ്ങളെ ബോധിപ്പിക്കാൻ ജയിലിലെ സുഖവാസവും മതിവരാത്തളവിന്ഭക്ഷണവും എല്ലാം സൗജന്യം .അതിനു ശേഷം കുറച്ച് നാൾ കഴിഞ്ഞാൾ വീണ്ടും അരങ്ങു വാഴാൻ തിരിച്ചെത്താം. പിന്നീട് എല്ലാം ആവർത്തന വിരസമാക്കും വിധം കരുക്കളെ നീക്കാം.. കാരണം ചാമിക്ക് നീതി കിട്ടിയെങ്കിൽ പിന്നെ അവന്റെ കാര്യം എന്താകും എന്നത് പകൽ പോലെ ഉത്തരം സ്പഷ്ട്ടം. ഇനി നാളെയൊരിക്കൽ പി.എ.സിക്ക് ഒരു ചോദ്യം പ്രതീക്ഷിക്കാം ,നിയമത്തെ ഭയമില്ലാത്ത നാട് എന്ന അറിയപ്പെടുന്ന രാജ്യം ഏതാണ് ?.

Wednesday, May 25, 2016

ചക്രം ഇടത്തോട്ട് തിരിഞ്ഞു




ദൈവത്തിന്റെ സ്വന്തം നാട് എന്ന വിളിപേരുളള നാട്ടില്‍ പുതിയ നായകന്‍ സ്ഥാനം പിടിച്ചു കഴിഞ്ഞു, "നാടു ഭരിക്കാന്‍" .5 വര്‍ഷം കൂടുമ്പോള്‍ ജനങ്ങളെ
ഭരിക്കാന്‍ മാറി മാറി വരുന്ന ഇടതു വലതു സര്‍ക്കാറില്‍ ഭരണത്തിന്റെ ഭാഗമായി നിരവധി അഭ്യാസങ്ങള്‍ കണ്ടുമടുത്ത പെതുജനങള്‍ കണ്ണുനട്ടുയിരിക്കുകയാണ്
പുതിയ നായകന്റെ പരിക്ഷകാരങ്ങളെ . വന്‍ ആവേശത്താല്‍ ആറാടിയ സത്യപ്രതിജ്ഞ ചടങ്ങില്‍, 19 മന്ത്രിമാരുടെ സ്ഥാനോഹരണവും നടന്നു. ഭരണത്തില്‍ ഇരിക്കുമ്പോള്‍
പ്രശനങ്ങള്‍ ഉണ്ടാക്കാത്ത സര്‍ക്കാര്‍ ഇതു വരെ പിറവിയെടുത്തിട്ടില്ലാ അതുക്കൊണ്ടു തന്നെ വലിയ ആകാംക്ഷയുളവാക്കുന്ന മാറ്റങ്ങള്‍ ഒന്നു തന്നെ പ്രതിക്ഷിക്കുന്നില്ലാ ജനങള്‍
അഴിമതിയും നാണക്കേടുക്കൊണ്ട് സഹിക്കെട്ടു ഇനി കുറച്ചുനാള്‍ വിശ്രമിക്കു എന്നു പറഞ്ഞു ജനം മാറ്റി നിര്‍ത്തിരിക്കുകയാണ് പോയ സര്‍ക്കാറിനെ..വേണ്ടതു നീതി ലഭിക്കേണ്ട
അനവധി പ്രശനങ്ങള്‍ക്കാണ്. മാറ്റം വരേണ്ടതു സാമൂഹ്യ ചിന്താഗതികള്‍ക്കും.അതു വിട്ടിട്ടു പഴയ സര്‍ക്കാര്‍ ഭരിച്ചപ്പോള്‍ അതുണ്ടായിരുന്ന ,ഇന്നു അതില്ല ഇതില്ല എന്നല്ല പറയേണ്ടതു.
ജനത്തിന്റെ വിധിയാണ് ഈ സര്‍ക്കാര്‍ .മറ്റുളള പാര്‍ട്ടികളെ കുറ്റം പറയാതെ അവരെ ചുഷണം ചെയ്യാതെ രാഷ്ട്രത്തിനു വേണ്ടിയുളളതാണ് രാഷ്ട്രിയം എന്ന തത്ത്വത്തില്‍ അടിയുറച്ചു നിന്നു ഭരിച്ചു
കാണിക്കന്‍ ശ്രമിക്കുക. എന്തായാലും തുടക്കത്തില്‍ ഈ സര്‍ക്കാറിന്റെ പുതിയ ചെഷ്ട്ടകളെ നോക്കി പുഞ്ചിരിക്കുകയാണ് പെതുജനങ്ങള്‍

Wednesday, May 4, 2016

നാണമില്ലാത്ത രാജ്യത്തില്‍ നാണയംവാഴുന്ന കാലം.







വികസനത്തിനും വളര്‍ച്ചക്കും വേണ്ടി അഘോരാത്രം വാതോരാതെ സംസാരിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ജനങ്ങള്‍ അറിയുന്നതിനു .സ്ത്രികളുടെ മാനം കാക്കുന്നവനെയാണ് ആണ്‍ എന്നു  വിശേഷിപ്പിക്കുന്നത് .അപമാനിക്കുന്നവനെയല്ല. രാജ്യമുണ്ടായ കാലം തൊട്ട് ഈ നാട്ടിലെ പെണ്‍ സമൂഹം അനുഭവിക്കുന്ന തീരാ ദുരിതമാണ് അവര്‍ക്കു നേരെ ഉണ്ടാകൂന്ന അപമാനങ്ങളും, പീഡനങ്ങളും..ഇത്രയൊക്കെ ഈ രാജ്യം കണ്ടിട്ടും എന്തു കൊണ്ടു ഒരു നിയമം ഉണ്ടാക്കാന്‍ ഭരിക്കുന്നവരും ,അല്ലാത്തവരുമായവര്‍  ഇറങ്ങി പുറപ്പെടാത്തതു  .ഇനി ആരെയെങ്കിലും എതെങ്കിലും കേസില്‍ പിടിച്ചാലോ നാണയം വാരി വിതറി അവന്‍ പുല്ലു പോലെ എറങ്ങും എന്നിട്ടു വീണ്ടും ഇതെല്ലാം ഒന്നെന്നു തുടങ്ങും. ശക്തമായ നിയമ ഇല്ലാത്തതും, ഉള്ള നിയമത്തെ ആര്‍ക്കും ഭയമില്ലാത്തതുമാണ് ഈ രാജ്യം അനുഭവിക്കുന്ന ഏറ്റവും വലിയ പരാജയം.

തെരഞ്ഞെടുപ്പിന്റെ പെളളുന്ന പ്രചാരണങ്ങള്‍ക്ക് വേണ്ടി എന്തെല്ലാം സാഹസികങ്ങളും എന്തെല്ലാം വാഗ്ദാനങ്ങളുമാണ് രാജ്യത്തു അരങ്ങേറുന്നതു ഒരു നിമിഷ നേരത്തെക്കു തങ്ങളുടെ കുടുബത്തില്‍ ഇരിക്കുന്ന സ്ത്രികളെ കുറിച്ചു ആലോചിച്ചു നോക്കു. സ്വന്തം കുടുബത്തില്‍ ഒരു ഇരയുണ്ടായാലെ ഇവര്‍ക്ക് പ്രതികരണശേഷി എന്ന വരം ലഭിക്കുകയുളളു എന്നുണ്ടോ ? ,ഇത്ര വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും സ്ത്രികള്‍ ഇന്നും സ്വതന്ത്യരല്ല..

  ഇന്നലെ ഒരു  നിര്‍ഭയ , ഇന്നു ഒരു ജിഷ , നാളെ സ്വന്തം കുടുബത്തിലെ ആരുമാകാം ,എന്നാല്‍ പോലും പിറന്ന നാടിനെ  നാണമില്ലാത്ത രാജ്യം എന്ന് വിശേഷിപ്പിക്കേണ്ടി വന്നതില്‍  ഈ സമൂഹം ലജ്ജിക്കേണ്ടി വരും.

Wednesday, March 9, 2016

ഇന്ത്യയില്‍ എന്തിനു, ഒരു വനിതാ ദിനം.





സ്ത്രി ശക്തിയേറിയവളാണ്. മറ്റൊരാളാല്‍ ബഹുമാനിക്കുകയും ആദരിക്കപ്പെടുന്നവളുമാണ്. ഈ രണ്ടു പ്രസ്താവനയില്‍ അടിയുറച്ചു നില്‍ക്കുകയും അവളെ വാനോളം ഉയര്‍ത്താന്‍ കൊടിപിടിക്കുകയും ചെയ്യുന്ന കൂട്ടരാണ് പുരുഷഗണങ്ങള്‍.അവള്‍ അമ്മയായാലും,പെങളായാലും മറിച്ചു മറ്റൊരുത്തന്റെ ഭാര്യയായലും ഈ പ്രസ്താവനയില്‍  ആട്ടംവരാതെ  ഉറച്ചു നില്‍ക്കാന്‍ കരുത്തുളളവര്‍ .സത്യത്തില്‍ എന്തിന്റെ വെളിച്ചത്തിലാണ് ഇങ്ങനെ പറയാന്‍ അവരെ പ്രാപ്തരാക്കുത്. ശാരീരികബലത്തില്‍ പുരുഷനെ കീഴ്‌പ്പെടുത്തുകയെന്നത് പ്രയാസത്തില്‍ പ്രയാസമെറിയതാണ്.പക്ഷേ അതു ഒരിക്കലും അവളെുടെ കഴിവുകെടല്ല.. പ്രപഞ്ചശില്‍പ്പികള്‍ അവള്‍ക്കുമേല്‍ സ്തായിയായി നല്‍കിയ മനോഭാവം. എന്നാല്‍ അവളുടെ ബലഹീനതയെ ചോദ്യം ചെയ്യു രീതിയിലാണ് കാര്യങ്ങള്‍ ഭാരത നാട്ടില്‍ അരങ്ങേറുന്നത്.

വനിതാ ദിനത്തില്‍ പോലും സ്ത്രി അപമാനിക്കപ്പെടുകയാണ് ഉണ്ടായത്. രാജ്യത്തിന്റൈ പല ഭാഗങ്ങളില്‍ കഴിഞ്ഞ ദിവസം അവളെ ശാരീരികമായി പിടിപ്പിക്കുകയുണ്ടായി. ഒരിക്കലും ഇതു ഒറ്റപ്പെട്ട സംഭവം എന്നു പറഞ്ഞു മാറ്റി നിര്‍ത്താവു ഒന്നല്ലാ .ഒരു വ്യക്തിക്ക് ഏര്‍പ്പെട്ട സംഭവുമല്ലാ. സ്ത്രി എന്ന സമൂഹമാണ് ഇതിനു ഇരയാവുത്. പെണ്ണായി പിറന്ന ഒരാളും അന്നും ഇന്നും എന്നും ഈ നാട്ടില്‍ സുരക്ഷയല്ലാ. ഈ ഹീന പ്രവര്‍ത്തിക്കു എതിരെ ഒരു നിയമവും ഇല്ലാത്ത ഈ നാട്ടില്‍ എന്തിനു വേണ്ടിയാണ് വനിതാ ദിനത്തിന്റെ പേരില്‍ കൊടിപിടിക്കുന്നത്. ആഘോഷങ്ങളാകാം പക്ഷേ അതിനു മുന്‍പു വേണ്ടതു സ്ത്രികളുടെ സുരക്ഷയാണ്.



Friday, January 15, 2016

നിവേധനം ശബരിമലയിലും.....





അധികാരത്തെ സ്വന്തം കീശയിലാക്കി എനിക്കു വേണ്ടി എന്റെ വഴിക്ക് പുരാതന ആചാരങ്ങളെ ഞാന്‍ മാറ്റിമറിക്കും അതു മറ്റുളളവര്‍ അംഗീകരിക്കണം എന്ന മുഖ്യധാരയുമായി നിവേധനം സമര്‍പ്പിച്ച മനുഷ്യന്‍ എന്ന പ്രപഞ്ച സ്രഷ്ട്ടിയെക്കാലും എത്രയോ ഉയരത്തിലാണ് സ്വന്തം മാനത്തിനു വിലയിട്ടു വില്‍ക്കുന്ന വേശ്യ. മനുഷ്യ തലമുറകളില്‍ ഇന്നുവരെ ഒരു സ്ത്രീ വ്രതമെടുത്ത് ശബരിമല ദര്‍ശനത്തിനു പോയതായി അറിവില്ലാ. എന്തുകൊണ്ടു സ്ത്രീകള്‍ക്കു നിരോധനം കല്‍പ്പിച്ചിരിക്കുന്നു ?. ബ്രഹ്മചാര്യയായ ശ്രീ ശാസ്താവ് തപസ്സനുഷ്ഠിക്കുന്ന ഒരേ ഒരു പുരാതന ദേവാലയം, ജാതിമതഭേതമന്യെ ഏതോരു പുരുഷ്യനും വ്രതമെടുത്തു വന്നു വണങ്ങാവുന്ന ദേവാലയം അണ്ണുങ്ങള്‍ പോലും ദിവസങ്ങള്‍ നീണ്ട വ്രതമനുഠിച്ച് പോകുന്ന അവിടെ മാസമുറയുളള ഒരു സ്ത്രീ എത്തിയാല്‍ ആ രൂപത്തിന്റെ ചൈതന്യം ശൂന്യമാകും. ആ ശൂന്യതയെ തേടിപ്പിടിക്കാന്‍ കപടവേഷമണിഞ്ഞു നടക്കുന്ന നാറിയ സംസ്‌ക്കാരികളുടെ കൊട്ടിഘോഷങ്ങള്‍ കേട്ടാണ് ഭാരതം കുറച്ചു നാളുകളായി ഉണരുന്നതു . അതു ഏറ്റുപിടിക്കാനോ.. ചുംബനസമരത്തിന്റെ ഇടനിലക്കാരിയും. ശബരിമലയില്‍ പോകുന്ന വഴിയില്‍ എല്ലാവരും മറ്റൊരു മതത്തില്‍പ്പെട്ട ചൈതന്യത്തെ ദര്‍ശിച്ചെ മലചവിട്ടാറുളളു .അവിടെയും ഇന്നെവരെ മഹിളകള്‍ക്കു പ്രവേശനം ലഭിക്കാത്ത ഇടമാണ് . അവിടെ കയറാന്‍ സാധിക്കുന്നില്ലങ്കില്‍ എങ്ങനെ ശബരിമലയില്‍ മാത്രം സ്ത്രീകളെ കയറ്റും? . ഇത്ര വിശാലമനസ്സക്കന്‍ ആയിരുന്നെങ്കില്‍ സ്വന്തം മതത്തിലെ സ്ത്രീളെ പളളിയില്‍ കയറ്റാനുളള അനുവാദം സംഘടിപ്പിക്കാന്‍ പ്രയത്ന്നിക്കുന്നില്ലാ ആ സംസ്‌ക്കാരി.? എല്ലാത്തിനും ഒരേ ഒരു ഉത്തരത്തില്‍ വന്നു നില്‍ക്കുന്നു. ശബരിമല, ഇന്നു ഭാരതത്തിലെ തന്നെ ഏറ്റവും വരുമാനമുളള ദേവാലയം . ദിനംപ്രതി ലക്ഷകണക്കിനു വിശ്വാസികള്‍ വന്നു ശരണം വിളിക്കുന്ന ഒരേ ഒരു ആരാധനാലയം. അതിനെ ഹനീകരിക്കാനും , ആ ഖജനാവുകൂടി സര്‍ക്കാരിലേക്ക് എത്തിക്കാനും അതില്‍ നിന്നും സ്വന്തം കീശ നിറയ്ക്കാനും , മതത്തിന്റെ പേരില്‍ വീണ്ടും ഭാരതത്തില്‍ ലഹള സ്രഷ്ട്ടിക്കാനും ഉടലെടുത്ത വിഷവിത്തുകളെ...... സ്വന്തം കണ്ണിലെ കരട് എടുത്തിട്ടു പോരെ അന്യന്റെ വീട്ടിലെക്കുളള ഈ എത്തിനോട്ടം. ചരിത്രവും, പുരാണവും ഒരിക്കലെ സംഭവിക്കു,.. സംഭവിച്ചിട്ടുളളു. അങ്ങനെയുളള ഈ പുരാണ വിശ്വാസത്തെ മാറ്റിയെഴുതാന്‍..നിസ്സക്കാരതയമ്പിനെയാണോ ഏര്‍പ്പാടാക്കിരിക്കുന്നതു... ?