സ്ത്രിക്ക് ഫോട്ടോജേര്ണലിസ്റ്റ് ആയാല് എന്ത്..?
സ്ത്രിയായാലും,പുരുഷനായാലും വിജയിക്കുന്നവനെ വാനോളം ഉയര്ത്തുന്ന ലോകത്താണ് നമ്മള് ജീവിക്കുന്നത് .അറയ്ക്കുള്ളില് അടയ്ക്കപ്പെട്ട് പുരുഷന്റെ തണലില് കഴിയുന്ന സ്ത്രികളെയാണ്
പോയ തലമുറവരെ അനുഭവിച്ചിട്ടുളളത്. എന്നാല് ഈ 21-ാം നൂറ്റാണ്ടില് അതു തച്ചുടച്ച് ഒരെ പങ്കാളിത്തമാണ് ഇരു വര്ഗവും മുന്നോട്ട് വെയ്ക്കുന്നത്.ഏതു മേഖലയിലാണ് ഇന്നു സ്ത്രി സാന്നിധ്യം ഇല്ലാത്തത്. പുരുഷന്റെ അത്രയും
ശാരീരികബലം ഇല്ലങ്കില് കൂടിയും അവര് ചെയ്യുന്ന എല്ലാ ജോലിയും ഇന്നത്തെ കൊച്ചമ്മമാര്ക്ക് അനായസം വഴങ്ങും. (ഇതു എന്റെ വാക്കുകളല്ലാ
കാലം തെളിയിക്കുന്ന സത്യമാണ്). നമ്മുടെ കേരളവും ഒട്ടും പിന്നിലല്ലാ ഈ കാര്യത്തില്. പക്ഷേ,ഒരു സംശയം ബാക്കി നില്ക്കുകയാണ് കേരളത്തിലെ
പത്രസ്ഥാപനങ്ങളില് റിപ്പോര്ട്ടര് ഉണ്ട് സ്ത്രികള്. എന്തുകൊണ്ട് ഇല്ല ഒരു വനിതാ ഫോട്ടോജേര്ണലിസ്റ്റ്?.അത്മ്ാര്ത്തമായിട്ട് ഫോട്ടോജേര്ണലിസ്റ്റ്
ആകാന് ആഗ്രഹിക്കുന്ന വനിതയ്ക്ക് എന്തുകൊണ്ട് അതു സാധിക്കാതെ പോകുന്നു?.സ്ത്രികള് സമൂഹത്തിലേക്ക് ഇറങ്ങണം എന്നു പ്രഖ്യാപിച്ചു
നടക്കുന്ന പുരുഷവര്ഗ്ഗമാണോ ഇതിനു കാരണം. ഒരു തരത്തില്
അതു സമ്മതികേണ്ട വസ്തുതയാണ്. രാത്രിയിലുള്ള
സ്ത്രി സേവനം പത്രമാഫീസില് തങ്ങാന് കഴിയല്ലാ, ഇതാണ് ഒരുകൂട്ടം മുന്നോട്ട്
വെയ്ക്കുന്ന നയം.വനിതകള് ക്രാമറയുമായി ഈ സമൂഹത്തിലേക്ക് ഇറങ്ങിയാല് ഏതോ അന്യഗ്രഹ ജീവിയെ കാണുന്ന പോലെയാണ് ഓരോ കണ്ണുകളും അവളെ നോകുന്നത്. വിദ്യാഭ്യാസത്തിലും, സംസ്ക്കാരത്തിലും തൊട്ട് അടുത്തുള്ള സംസ്ഥാനത്തെക്കാള് ഒരു പിടി മുന്നിലാണ് ഈ കേരളം. എന്നാല് മറ്റുള്ള സംസ്ഥാനങ്ങളെ അവഗണയോട്കൂടി കാണുന്ന മലയാളികളായ നമ്മള് ഒന്നറിയണം അവിടെയുണ്ട് ഫോട്ടോജേര്ണലിസ്റ്റ്കളായ വനിതകള്.സത്യത്തില് വനിത ഫോട്ടോജേര്ണലിസ്റ്റ് എന്നു എടുത്ത് പറയണ്ട ആവിശ്യം ഉള്ളതാണോ അവരും ഫോട്ടോജേര്ണലിസ്റ്റ് തന്നെയാണ്. സമൂഹവുമായി ചേര്ന്ന സമത്ത്വത്തോടുകൂടി ജോലി ചെയ്യാന് ആര്ക്കാണ്
താല്പര്യമില്ലാത്തത് ഒരു വനിതയ്ക്ക് പത്രസ്ഥാപനങ്ങളില് ഫോട്ടോഗ്രാഫറാകാന് ഈ കേരളത്തില് സാധിക്കുമെന്നു തോന്നുന്നില്ലാ. ഇനി അങ്ങനെയായാലും ആ വനിത സ്വന്തമായിട്ട് ഒരു പത്രം തുടങ്ങേണ്ടി വരും അപ്പോള് ആരും പഴി പറയാന് എത്തില്ലല്ലോ...
No comments:
Post a Comment