Showing posts with label malayalam news. Show all posts
Showing posts with label malayalam news. Show all posts

Wednesday, May 4, 2016

നാണമില്ലാത്ത രാജ്യത്തില്‍ നാണയംവാഴുന്ന കാലം.







വികസനത്തിനും വളര്‍ച്ചക്കും വേണ്ടി അഘോരാത്രം വാതോരാതെ സംസാരിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ജനങ്ങള്‍ അറിയുന്നതിനു .സ്ത്രികളുടെ മാനം കാക്കുന്നവനെയാണ് ആണ്‍ എന്നു  വിശേഷിപ്പിക്കുന്നത് .അപമാനിക്കുന്നവനെയല്ല. രാജ്യമുണ്ടായ കാലം തൊട്ട് ഈ നാട്ടിലെ പെണ്‍ സമൂഹം അനുഭവിക്കുന്ന തീരാ ദുരിതമാണ് അവര്‍ക്കു നേരെ ഉണ്ടാകൂന്ന അപമാനങ്ങളും, പീഡനങ്ങളും..ഇത്രയൊക്കെ ഈ രാജ്യം കണ്ടിട്ടും എന്തു കൊണ്ടു ഒരു നിയമം ഉണ്ടാക്കാന്‍ ഭരിക്കുന്നവരും ,അല്ലാത്തവരുമായവര്‍  ഇറങ്ങി പുറപ്പെടാത്തതു  .ഇനി ആരെയെങ്കിലും എതെങ്കിലും കേസില്‍ പിടിച്ചാലോ നാണയം വാരി വിതറി അവന്‍ പുല്ലു പോലെ എറങ്ങും എന്നിട്ടു വീണ്ടും ഇതെല്ലാം ഒന്നെന്നു തുടങ്ങും. ശക്തമായ നിയമ ഇല്ലാത്തതും, ഉള്ള നിയമത്തെ ആര്‍ക്കും ഭയമില്ലാത്തതുമാണ് ഈ രാജ്യം അനുഭവിക്കുന്ന ഏറ്റവും വലിയ പരാജയം.

തെരഞ്ഞെടുപ്പിന്റെ പെളളുന്ന പ്രചാരണങ്ങള്‍ക്ക് വേണ്ടി എന്തെല്ലാം സാഹസികങ്ങളും എന്തെല്ലാം വാഗ്ദാനങ്ങളുമാണ് രാജ്യത്തു അരങ്ങേറുന്നതു ഒരു നിമിഷ നേരത്തെക്കു തങ്ങളുടെ കുടുബത്തില്‍ ഇരിക്കുന്ന സ്ത്രികളെ കുറിച്ചു ആലോചിച്ചു നോക്കു. സ്വന്തം കുടുബത്തില്‍ ഒരു ഇരയുണ്ടായാലെ ഇവര്‍ക്ക് പ്രതികരണശേഷി എന്ന വരം ലഭിക്കുകയുളളു എന്നുണ്ടോ ? ,ഇത്ര വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും സ്ത്രികള്‍ ഇന്നും സ്വതന്ത്യരല്ല..

  ഇന്നലെ ഒരു  നിര്‍ഭയ , ഇന്നു ഒരു ജിഷ , നാളെ സ്വന്തം കുടുബത്തിലെ ആരുമാകാം ,എന്നാല്‍ പോലും പിറന്ന നാടിനെ  നാണമില്ലാത്ത രാജ്യം എന്ന് വിശേഷിപ്പിക്കേണ്ടി വന്നതില്‍  ഈ സമൂഹം ലജ്ജിക്കേണ്ടി വരും.

Friday, January 15, 2016

നിവേധനം ശബരിമലയിലും.....





അധികാരത്തെ സ്വന്തം കീശയിലാക്കി എനിക്കു വേണ്ടി എന്റെ വഴിക്ക് പുരാതന ആചാരങ്ങളെ ഞാന്‍ മാറ്റിമറിക്കും അതു മറ്റുളളവര്‍ അംഗീകരിക്കണം എന്ന മുഖ്യധാരയുമായി നിവേധനം സമര്‍പ്പിച്ച മനുഷ്യന്‍ എന്ന പ്രപഞ്ച സ്രഷ്ട്ടിയെക്കാലും എത്രയോ ഉയരത്തിലാണ് സ്വന്തം മാനത്തിനു വിലയിട്ടു വില്‍ക്കുന്ന വേശ്യ. മനുഷ്യ തലമുറകളില്‍ ഇന്നുവരെ ഒരു സ്ത്രീ വ്രതമെടുത്ത് ശബരിമല ദര്‍ശനത്തിനു പോയതായി അറിവില്ലാ. എന്തുകൊണ്ടു സ്ത്രീകള്‍ക്കു നിരോധനം കല്‍പ്പിച്ചിരിക്കുന്നു ?. ബ്രഹ്മചാര്യയായ ശ്രീ ശാസ്താവ് തപസ്സനുഷ്ഠിക്കുന്ന ഒരേ ഒരു പുരാതന ദേവാലയം, ജാതിമതഭേതമന്യെ ഏതോരു പുരുഷ്യനും വ്രതമെടുത്തു വന്നു വണങ്ങാവുന്ന ദേവാലയം അണ്ണുങ്ങള്‍ പോലും ദിവസങ്ങള്‍ നീണ്ട വ്രതമനുഠിച്ച് പോകുന്ന അവിടെ മാസമുറയുളള ഒരു സ്ത്രീ എത്തിയാല്‍ ആ രൂപത്തിന്റെ ചൈതന്യം ശൂന്യമാകും. ആ ശൂന്യതയെ തേടിപ്പിടിക്കാന്‍ കപടവേഷമണിഞ്ഞു നടക്കുന്ന നാറിയ സംസ്‌ക്കാരികളുടെ കൊട്ടിഘോഷങ്ങള്‍ കേട്ടാണ് ഭാരതം കുറച്ചു നാളുകളായി ഉണരുന്നതു . അതു ഏറ്റുപിടിക്കാനോ.. ചുംബനസമരത്തിന്റെ ഇടനിലക്കാരിയും. ശബരിമലയില്‍ പോകുന്ന വഴിയില്‍ എല്ലാവരും മറ്റൊരു മതത്തില്‍പ്പെട്ട ചൈതന്യത്തെ ദര്‍ശിച്ചെ മലചവിട്ടാറുളളു .അവിടെയും ഇന്നെവരെ മഹിളകള്‍ക്കു പ്രവേശനം ലഭിക്കാത്ത ഇടമാണ് . അവിടെ കയറാന്‍ സാധിക്കുന്നില്ലങ്കില്‍ എങ്ങനെ ശബരിമലയില്‍ മാത്രം സ്ത്രീകളെ കയറ്റും? . ഇത്ര വിശാലമനസ്സക്കന്‍ ആയിരുന്നെങ്കില്‍ സ്വന്തം മതത്തിലെ സ്ത്രീളെ പളളിയില്‍ കയറ്റാനുളള അനുവാദം സംഘടിപ്പിക്കാന്‍ പ്രയത്ന്നിക്കുന്നില്ലാ ആ സംസ്‌ക്കാരി.? എല്ലാത്തിനും ഒരേ ഒരു ഉത്തരത്തില്‍ വന്നു നില്‍ക്കുന്നു. ശബരിമല, ഇന്നു ഭാരതത്തിലെ തന്നെ ഏറ്റവും വരുമാനമുളള ദേവാലയം . ദിനംപ്രതി ലക്ഷകണക്കിനു വിശ്വാസികള്‍ വന്നു ശരണം വിളിക്കുന്ന ഒരേ ഒരു ആരാധനാലയം. അതിനെ ഹനീകരിക്കാനും , ആ ഖജനാവുകൂടി സര്‍ക്കാരിലേക്ക് എത്തിക്കാനും അതില്‍ നിന്നും സ്വന്തം കീശ നിറയ്ക്കാനും , മതത്തിന്റെ പേരില്‍ വീണ്ടും ഭാരതത്തില്‍ ലഹള സ്രഷ്ട്ടിക്കാനും ഉടലെടുത്ത വിഷവിത്തുകളെ...... സ്വന്തം കണ്ണിലെ കരട് എടുത്തിട്ടു പോരെ അന്യന്റെ വീട്ടിലെക്കുളള ഈ എത്തിനോട്ടം. ചരിത്രവും, പുരാണവും ഒരിക്കലെ സംഭവിക്കു,.. സംഭവിച്ചിട്ടുളളു. അങ്ങനെയുളള ഈ പുരാണ വിശ്വാസത്തെ മാറ്റിയെഴുതാന്‍..നിസ്സക്കാരതയമ്പിനെയാണോ ഏര്‍പ്പാടാക്കിരിക്കുന്നതു... ? 

Tuesday, November 17, 2015

ഫെയിസ്ബുക്ക് ഓര്‍ക്കുട്ടിനെ സ്മരിക്കുന്നു.




               ഫെയിസ്ബുക്ക്  ഓര്‍ക്കുട്ടിനെ സ്മരിക്കുന്നു.

   സൗഹൃദം പലപ്പോഴും അങ്ങെനെയാണ് പുതിയ മേച്ചില്‍ പുറങ്ങള്‍ തേടി പോകാന്‍ കൊതിക്കും. നീ തൊടുത്തുവിട്ട ബാണങ്ങള്‍ പലരിലും കൗതുകമായി ചെന്നുതറച്ചു, പക്ഷേ നിന്റെ പിന്മുറക്കാരനായ എന്നില്‍ നൂതനമായ സാങ്കേതികളുടെ കൂട്ട് വര്‍ദ്ധിച്ചതു കൊണ്ടാകാം ജനംസമക്ഷം എന്നിലേക്ക് പ്രവേശിച്ചത്. അംഗസംഖ്യ വര്‍ദ്ധിച്ചതും നിനച്ചിരിക്കാതെയായിരുന്നു എന്റെ വളര്‍ച്ചയുടെ കടുന്നുവരവും. ഏതു സംഭൃമത്തിനും തുടക്കം കുറിക്കുകയെന്നത് പ്രയാസമാണ്, ആഗോളതരത്തില്‍ നീ തുടമിട്ടത് ചില്ലറയാല്ലാ. അതുകൊണ്ട് എന്നും നീ തയൊണ് എന്റെ ഗുരുസ്ഥാനത്തു.

       കാലമുണ്ടായ കാലം മുതല്‍കെ ലോകം ആഗ്രഹിക്കുന്നത് ഒന്നേയുളളു , പരിഷ്‌ക്കാരങ്ങള്‍. ആ പരിഷ്‌ക്കാരങ്ങളില്‍ കൂട്ട് പിടിച്ച് മുന്നോട്ട് ഓടുന്ന ലോകത്തിനു ഇന്നലെകളില്‍ നീ ചെയ്യത സേവനവും , നിന്നില്‍ നിന്നും ഇന്നു എന്നിലേക്ക് കൈവന്ന മാറ്റവും, നാളെ എന്നി നിന്നും മറ്റാരുടെയെങ്കിലും കൈകളിലേക്ക് എത്തി ചേരാന്‍ പോകുന്ന സേവനങ്ങളും സംഭവബഹുലം തന്നെ. സ്വരം നന്നായിരിക്കുമ്പോളെ പാട്ടു നിര്‍ത്തുക എന്ന പഴമൊഴിയൊട് നിന്നെ ഉപമിക്കാനാണ് ഞാന്‍ അഗ്രഹിക്കുന്നതു. ഓര്‍മകളിലെ ഏതോ ഒരു ഓരത്ത് ഓര്‍ക്കുട്ട് മാറുമ്പോള്‍ ചിലരിലെക്കിലും  ദുഖത്തിന്റെ ഒരിറ്റു പൊഴിഞ്ഞെന്നിരിക്കാം. കാരണം അനേകം മനുഷ്യരില്‍ സൗഹൃദവും, സന്തോഷവുമായ നിരവധി നിമിഷങ്ങള്‍ നീ സൃഷട്ട്ച്ചിട്ടുണ്ട് .അതൊന്നും ഇനി ആരും കാണാത്ത ഓരത്ത്  മാത്രമായി ഒതുങ്ങുന്നുണ്ടാവാം.. നിന്നെ മാത്രം ആശ്രയിച്ച ആളുകള്‍ ഉണ്ടായേക്കാം, നിന്റെ ഈ ഒതുക്കം അവര്‍ക്ക് തീരാനഷ്ട്ടവും വേദനാജനകവുമാണ്. അതുകൊണ്ട് അവര്‍ എന്നെ തേടി വരും എന്നും പ്രതീക്ഷിക്കാം.

           പോയ കാലഘട്ടങ്ങളില്‍ ഓക്കുട്ട് എന്ന പേര് പലര്‍ക്കും ഹരം പകരുന്നവയായിരുന്നു. പല അതിരുകളും മായിച്ചുകളഞ്ഞാണ് നി ഇവിടെ പിറുന്ന വീണതു. അന്നു വലിയ ഒരു ജനവലയത്തിലായിരിന്നു നീ. മാറ്റം തേടി പോകാന്‍ കൊതിക്കു ലോകത്തിനു നിന്റെ അടുത്ത തലമുറക്കാരനയ എന്നെ സ്വീകരിക്കാന്‍ അധികനാള്‍ വേണ്ടി വരില്ലാ... അറിയാനും അറിയിക്കാനുമുളളതും നല്‍കിയിട്ടാണ് നീ യാത്രയായതു. എന്റെ കരങ്ങളില്‍ ഇന്നു ഈ സമൂഹം ഭദ്രമാണെന്ന് നിന്നിലുളള വിശ്വാസത്തെ ഞാന്‍ അത്യാദരവോടുകൂടി വണങ്ങുന്നു. അതുകൊണ്ട് ഞാന്‍ എന്ന സമൂഹം ഉളളടത്തോളം കാലം എന്നിലെ നിനക്ക് മരണമില്ലാ. ഈ യാത്ര ദീര്‍ഘനാളത്തെ ഒരു വിശ്രമം എന്നു മാത്രം കരുതുക , കാരണം ആ വിശ്രമകാലങ്ങളിലേക്കുളള എന്റെ യാത്രയും വിദൂരമാല്ലാ.. ലോകിലെ തന്നെ ഏവും അംഗസംഖ്യയുളള ഇടം എന്ന മുഖവരയിലൂടെയാണ് ഇന്നു എന്റെ സഞ്ചാരം. ഈ കടന്നുപോയ പാതകള്‍ ഞാന്‍ തേടി പോയതല്ലാ ഒരു തരത്തില്‍ എന്നിലേക്ക് എത്തിപ്പെട്ടവയാണ്. അതുകൊണ്ട് തന്നെ കാലം ചെല്ലും തോറും എന്റെ ശവദാഹത്തിനു സാക്ഷ്യം വഹിക്കാനും ഉണ്ടാകും അനേകം പേര്‍.

       ഈ സമൂഹം നിനക്ക് അംഗീകാരങ്ങളും സ്‌നേഹപുഷ്പ്പങ്ങളും നല്‍കി ആദരിക്കുന്നു. നീ വെട്ടി തെളിച്ചു വിട്ട പാതയിലൂടെ ഉയര്‍ന്നുവന്ന ഒരു പുകൊടിയായ ഞാന്‍ എല്ലാ ആദരവുകളോടും സ്‌നേഹബാഷ്‌ളോടു കൂടിയും നിന്നെ അനുശോചിക്കുന്നു. അകാലങ്ങളിലെ ആഴങ്ങളിലേക്ക് ഇറങ്ങി പോയാലും നിന്റെ നാമം എന്നും ഈ സമൂഹത്തില്‍ നിലനില്‍ക്കും.






Thursday, October 8, 2015

സംഘർഷങ്ങൾക്ക് വേണ്ടിയുളള നിരോധനങ്ങൾ.....





 പൗരാണികചരിത്രത്തിന്റെ വേരുകൾ തേടി പുറപ്പെടുമ്പോൾ
 അഖണ്ടഭാരതത്തിന്റെ സംസ്‌ക്കാരമൂല്യങ്ങൾ നിരീക്ഷിക്കുകയും അതു പ്രാഭല്യത്തിൽ വരുത്താൻ ശ്രമിക്കുന്നതിന്റെ  ഇടയിലും , ഇന്ന് രാഷ്ട്രബോധം
തികച്ചും നഷ്ട്ടപ്പെട്ട് മതത്തിന്റെയും വർഗ്ഗീയതയുടെയും ഗർഭപാത്രത്തിൽനിന്നും ഓരോ ജീവനും രംഗപ്രവേശനം ചെയ്യുമ്പോൾ അവൻ ഒരു മതത്തിലും വർഗ്ഗീയ ആസക്ത്തിയിലും ലയിച്ചു കഴിഞ്ഞിരിക്കുന്നു.
ഹൈന്ദവ  ആചാരങ്ങൾക്കു ഒരു മതത്തിന്റെ ലേബൽ നൽക്കി വർഗ്ഗീയതയുടെ ശരങ്ങൾ തൊടുത്തുവിടുന്ന ജനതകൾ  ഇല്ലാതാക്കുന്നത് ഹൈന്ദവ ആചാരങ്ങളെയും സംസ്‌ക്കാരമൂല്യങ്ങളെയുമാണ്. ഭാരതമണ്ണിൽ ഉടലെടുത്ത
സംസ്‌ക്കാരത്തിനു ഗോവധം നിരോധിച്ച് ആദ്യമായി രൂപീകരണം ഏർപ്പെടുത്തിയത് നൂറ്റാണ്ടുകൾക്ക് മുമ്പ് ബാർബറുടെയും അക്ബറുടെയും കാലഘട്ടത്തിലാണ്.  പിന്നീട് പല തലമുറകൾ അതു ഏറ്റുപിടിക്കുകയും
പ്രാഭല്യത്തിൽ വരുത്തുകയും ചെയ്യ്തുവെന്ന് ചരിത്രം പരിശോധിച്ചാൽ വ്യക്തം. ഇന്ന് ഈ നവയുഗത്തിൽ എന്തിനും ഏതിനും നിരോധാനം എന്നത് ആഗോളപ്രശ്‌നമായിമാറ്റുകയാണ് പ്രശ്‌നത്തെ എങ്ങനെ പരിഹരിക്കാം എന്നതല്ലാ പ്രശ്‌നത്തിനു മേൽ എങ്ങനെ പ്രശ്‌നങ്ങൾ സ്യഷ്ട്ടിക്കാമെന്ന് തക്കം പാത്തു ഇരയെ തേടുന്ന വിഷകൂഭങ്ങൾ.

  മിണ്ടാപ്രാണിയായ ഒരു നാൽക്കാലിയെ ഇത്രയും കാലം കൊന്നു ഇരുകാലികൾ  നാവിനു രുചികൂട്ടാൻ സേവിച്ചു. പെട്ടന്ന് ഒരുനാൾ അതു ഗോമാതാവാണെന്ന തിരിച്ചറിവ് ഏറ്റെടുക്കുക. പശു ദൈവമാണ് , ഗോക്കളുടെ മാതാവായിട്ടാണ് കാണുന്നതു. അതു കൊണ്ടു ഗോവധ നിരോധാനം വീണ്ടും ഉടലെടുക്കുന്നു, ഗോക്കളെ കൊല്ലാൻ പാടില്ല , പക്ഷേ അതിന്റെ പേരിൽ മനുഷ്യന് മനുഷ്യനെ കൊല്ലാം.! അതാണോ ആർഷഭാരതസംസ്‌ക്കാരം...  ഈ നിരോധാനത്തിന്റെ ഒക്കെ പേരിൽ ഇത്രയും കൊടിപിടിക്കുന്നവരോട് ഒരു ചോദ്യം  സ്ത്രിജനങ്ങളെയും മാതാവായിട്ടാണ് ഭാരതസംസ്‌ക്കാരത്തില്‍ കാണുന്നത്. .എന്ത്‌കൊണ്ട് ബലാത്സംഗം നിരോധിച്ചു കൊണ്ട് ഒരു  ഉത്തരവും പുറപ്പെടിവിക്കുന്നില്ലാ. ? പോയ ഒരു കാലഘട്ടം പരിശോധിച്ചാൽ കാണാം എത്രയെത്ര കാര്യങ്ങൾക്ക് നിരോധനം ഏർപ്പെടുത്തുകയും അതിൽ പലതും ഉന്മേഷഭരിതനായിട്ട് വീണ്ടും ജനിക്കുകയും ചെയ്യതുയെന്നു. കണക്കിൽ രേഖപ്പെടുത്തിയിരിക്കുന്ന ബലാത്സംഗങ്ങളെക്കാലും വളരെ കൂടുതലാണ് രേഖപ്പെടുത്താത്തവ.എന്തിനു പറയുന്നു ഗോവധനിരോധാനം മാധ്യമങ്ങൾ എടുത്ത് ആഘോഷിക്കുമ്പോളും അതിനു ചുക്കാൻ പിടിച്ച് രംഗത്തു വന്നു അഘോരാത്രം സംസാരിക്കുമ്പോളും എത്ര സ്ത്രിജനങ്ങൾ ബലാത്സംഗത്തിനു ഇരയാവുന്നു.

വീണ്ടും... ബസ്സ് കാത്തുനിന്ന സഹോദരിയെ തട്ടികൊണ്ടു പോയി ബലാത്സംഗം ചെയ്യതു  നിരത്തിൽ ഉപേക്ഷിക്കപ്പെട്ടു. ഇത് രേഖപ്പെടുത്തിയത്. പെടുത്താത്തവ എത്രയെത്ര.....നടന്നു കഴിഞ്ഞ് സംസാരിക്കാനും മാധ്യമ ജനശ്രദ്ധ പിടിച്ചുപറ്റാനും നോക്കാതെ സംഭവം ഇനിമേൽ നടക്കാതിരിക്കാൻ പ്രവർത്തിയിലൂടെ കരുക്കൾ നീക്കാത്തതു എന്ത്‌കൊണ്ട്..
തൊട്ടതിനും പിടിച്ചതിനും സമരമുറകൾ പറ്റുന്നവർ ഈ വിഷയത്തിൽ   സമരമുറകൾ ആഹ്വാനം  ചെയ്യാത്തതു എന്തു കൊണ്ടു.?
മിണ്ടാപ്രാണികളെ കൊല്ലരുതു എന്നു പറയാൻ വെമ്പുന്ന നാവുകൾ സ്വന്തം മാതാവിനെ ചിത്രവധത്തിൽ നിന്നും നിരോധിക്കാൻ വേമ്പൽ കൊളളാത്തു എന്തു കൊണ്ടു ?. ജീവിത സുരക്ഷക്കും നാടിന്റെ എൈക്യത്തിനും ഉതകുന്ന ക്രത്യനിർവഹണം നടപ്പിലാക്കാതെ നിസാരത്തിൽ നിസാരമായ  ആവിശ്യങ്ങൾ ഉന്നയിച്ചാണ് പ്രഹ്‌കേളികൾ അരങ്ങേറുന്നതു..
 


 

Wednesday, July 29, 2015

about street heros





                                                            തെരുവിന്റെ അധിപന്മാര്‍

                    ഹരിതഭംഗിയാല്‍ പേരുകേട്ട കേരളത്തില്‍ ഹരിതവും ഭംഗിയും ഇന്ന് നിര്‍വചിക്കാന്‍ കഴിയാത്തവിധം എതിര്‍ദിശകള്‍ ലക്ഷ്യമിട്ട'് സഞ്ചരിക്കുകയാണ്. ഈ സഞ്ചാര വഴികളില്‍ മാര്‍ഗ്ഗതതടസ്സം സൃഷ്ട്ടിച്ച് മുന്നില്‍ എത്തുന്ന തെരുവു നാല്‍ക്കാലികളുടെ വിളയാട്ട ഭൂമിയാണ് ഇന്ന് കേരളക്കര.
മൂന്നരക്കേടി മനുഷജനതകള്‍ വാഴുന്ന നാട്ടില്‍ ഏതാണ്ട് അത്രയുമില്ലങ്കിലും തെരുവിലെ അധിപന്മാരായി വാഴുന്നത് തെരുവ് നായ്യ്ക്കളാണ്. ഇവരുടെ നിഗ്രഹത്തിനു മേനക ഗാന്ധിയുടെ പക്കലുളള പച്ച സിഗ്‌നല്‍ തെളിയാത്തതു കൊണ്ടും, കേരളത്തിലെ ജനങ്ങള്‍ നായയുടെ ഇറച്ചി ശീലമാക്കിയിട്ടില്ലാത്തതു കൊണ്ടും അവര്‍ അധികാരികളെ പോലെ തെരുവില്‍ വിരസി നടക്കുന്നു. മറിച്ചായിരുന്നുവെങ്കില്‍ ഇങ്ങനെ ഒരു അവസ്ഥ കേരളം കാണേണ്ടിവരില്ലായുരുന്നു . അതുക്കൊണ്ട് ചിലയിടങ്ങളില്‍ നായ്യ്ക്കള്‍ കൂട്ടംകൂടി നിന്നു ചിന്തിക്കുകയാണ് മാനവരാശിക്ക് എങ്ങനെ ഒരു പണി കൊടുക്കാം എന്നു. കാരണം കാലമുണ്ടായകാലം തൊട്ട് യജമാന്മാരുടെ വാലാട്ടികള്‍ എന്ന ലേബല്‍ അല്ലെ അവര്‍ക്ക് .
            മെട്രോ പോലുളള നഗരങ്ങളില്‍  എവിടെ ചെന്നാലും എഴുതി വെച്ചിരിക്കുന്നതു കാണാം നിങ്ങള്‍ ക്യാമറയുടെ നിരീക്ഷണത്തിലാന്നു , എന്നാല്‍ ഇങ്ങു കേരളത്തിലേക്ക് വന്നാല്‍ അതു ഇങ്ങനെ പറയേണ്ടി വരും. നിങ്ങള്‍ തെരുവു നായ്ക്കളുടെ നിരീക്ഷണവലയങ്ങളിലാണ്. നഗരം ഇന്നു ഇവരുടെ സുഖവാസകേന്ദ്രമായി മാറുകയാണ്. റെയില്‍വെ സ്റ്റേഷന്‍, ബസ്സ് സ്റ്റാന്റ് തുടങ്ങിയ സ്ഥലങ്ങളില്‍ അധികവും ഇവര്‍ നില്പ്പു ണ്ടാവും, അതു കൊണ്ട് ബസ്സ് യാത്രക്കാര്ക്കും  ട്രെയിന്‍ യാത്രക്കാര്‍്ക്കും  പ്ലാറ്റ്‌ഫോമിലേക്ക് കയറുമ്പോളെ ഒരു സംശയമാണ് നമ്മളെ പോലെ ഇവരും വണ്ടിക്കു വേണ്ടി കാത്തിരിക്കുകയാണോ എന്ന്. ചില പ്രദേശങ്ങളില്‍ ഇവര്‍ അക്രമോസക്കത്തരാണ്. കൊല്ലാനും വയ്യാ...വളര്‍്ത്താന്‍ ഒട്ടും വയ്യാ... എന്ന അവസ്ഥയിലാണ്
        ഇതല്ലാ... എന്നാല്‍ ഇവരുമായി ഉപമിക്കാന്‍ മറ്റൊരു അവസ്ഥയും നാട്ടിലുണ്ട്. അവരും ഒരു തരത്തില്‍ ഇന്നു കൊച്ചി നഗരത്തിലെ തെരുവിന്റെ അധികാരികളാണ്. കുറച്ച് മാസങ്ങളായി സ്വന്തം നാട്ടില്‍ ഇറങ്ങുന്ന മലയാളികള്ക്ക്  ഒരു ശങ്ക ഉദിക്കുന്നു, പുലര്‍്‌ച്ചെ  വീട്ടില്‍ നിന്നുമാണ് പുറപ്പെട്ടത്ത് , പക്ഷേ എത്തിപ്പെട്ടത് ബിഹാറിലോ ബംഗാളിലോ ആണോ.. വെളളവും, വായുവും എന്നാല്‍ ആവിശ്യത്തിലധികം സമ്പാദിക്കണം എന്ന മോഹവുമായി അന്യദേശങ്ങളിലേക്ക് പ്രയാണം നടത്തുന്ന മലയാളികള്‍ , അപ്പോള്‍ അവിടുളളവര്‍ ഇവിടെയെത്തി നമ്മുക്ക് മേല്‍ ആധിപത്യം സ്ഥാപിക്കാന്‍ ശ്രമിക്കുന്നു. അതില്‍ ചിലരെ കളള മലയാളികള്‍ അടിമകളാക്കിവെയ്യ്ക്കുന്നു, ഇന്ന് തെരുവീഥികളില്‍ ചെന്നാല്‍ ഏറ്റവും കൂടുതലായി കാണാന്‍ സാധിക്കുന്നത് ഈ രണ്ടു വിഭാഗങ്ങളെയാണ്.മലയാളികള്ക്ക്  ഇപ്പോള്‍ ഹിന്ദിയും, ബംഗാളിയും പഠിച്ചെങ്കില്‍ മാത്രമെ സ്വന്തം നാട്ടില്‍ പിഴച്ച് പോകാന്‍ സാധിക്കുകയുളളു.


Monday, February 2, 2015




                                                ആത്മഹത്യ എന്ന പ്രേരണശക്തി

      അവന്‍ വരും, ഏതു നിമിഷം വേണമെങ്കിലും കടന്നു വരാന്‍ അധികാരപ്പെട്ടവന്‍. പ്രതീക്ഷകളോടെ അവന്റെ വരവിനെ  സ്വാഗതം ചെയ്യാന്‍ വൃദ്ധജനങ്ങള്‍ ഒരുങ്ങുമ്പോള്‍, ആരെയും കൂസാതെ ശൈശവം, യൗവനം, കൗമാരക്കാരെ  തേടിപിടിക്കാന്‍ ഒരു അനായാസ കഴിവുണ്ട് അവനു ജീവനുളള എല്ലാ വസ്തുകളെയും ആവേശത്തോടെ പിടികൂടാന്‍ സാഹചര്യങ്ങളോ, സന്ദര്‍ഭങ്ങളുടെയോ മുഖവര അവനാവിശ്യമില്ലാ. ഓരോ ജീവിതവും അവനിലേക്ക് എത്തി ചേരാനുളള യാത്രകളാണ്. മരണം എന്ന മൂന്നക്ഷരത്തില്‍ അവനെ ഒതുക്കാന്‍ ശ്രമിക്കുന്നവര്‍ കൂട്ടുപിടിക്കുന്നത് ആത്മഹത്യ എന്ന ഭീരുവിനെയാണ്.
              സര്‍വ്വേ പ്രകാരം ലോകത്ത് ഏറ്റവും കൂടുതല്‍ ആത്മഹത്യ അരങ്ങേറുന്ന രാജ്യം ഭാരതം.  അതില്‍തെന്ന ഹരിത ഭംഗിയാല്‍ സമൃദ്ധമായ കേരളം മുന്‍പന്തിയില്‍ നില്‍ക്കുന്നു. തൊട്ടതിനും, പിടിച്ചതിനും ആത്മഹത്യയില്‍ ശരണം പ്രാപിക്കുന്ന ജനവര്‍ഗ്ഗം തിങ്ങി പാര്‍ക്കുന്ന ഭൂമി. പലരും ജീവിതത്തില്‍ നിന്നും രക്ഷപെടാന്‍ സ്വീകരിക്കുന്ന മാര്‍ഗ്ഗം ആത്മഹത്യ, ഈശ്വരന്‍  തന്ന മനുഷ്യജന്മം തിരിച്ചെടുക്കാനുളള അവകാശം സ്വന്തമായിട്ടോ അല്ലങ്കില്‍ മറ്റുപലരിലോ പകുത്തു നല്‍കിയിട്ടില്ലാ. സൃഷ്ട്ടിച്ച ദൈവത്തിനു മാത്രം എടുക്കാന്‍ അവകാശമുളള ആ ജീവനെ പലരും സ്വന്തമായിട്ട് തീര്‍ക്കുന്നതാണ് കണ്ടുവരുന്നത്. മറ്റുചിലര്‍ ജനശ്രദ്ധ ആകര്‍ഷിക്കാന്‍ ഫെയിസ്ബുക്ക് പോലുളള മാധ്യമങ്ങളില്‍ ആത്മഹത്യ ചെയ്യുന്നത് ലൈവ് ആയി സംപ്രേഷണം ചെയ്യത് രസിക്കുകയാണ്. അതില്‍ പലര്‍ക്കും കളികാര്യമായി ജീവന്‍ വെടിയേണ്ടിവന്നിട്ടുമുണ്ട്.  പ്രശ്‌നങ്ങളില്ലാത്ത മനുഷ്യരുമില്ലാ പ്രശ്‌നങ്ങളില്ലാത്തവന്‍ മനുഷ്യനുമല്ലാ. ആ പ്രശ്‌നങ്ങളെ അഭിമുഖികരിക്കാന്‍ തന്റെടമില്ലാത്തവര്‍ ആത്മഹത്യയ്ക്ക് കീഴടങ്ങുന്നല്ലു. ആ ആത്മഹത്യയെ പവിത്രമായ മരണം എന്നു വിശേഷിപ്പിക്കാന്‍ ഒരു തരത്തിലും കഴിയില്ലാ. മരണം മനുഷ്യന്റെ തിരിച്ചറിവാണെന്ന് പണ്ട് ആരോ പറഞ്ഞിട്ടുണ്ട്. മരണത്തിന് ശേഷവും ജീവിതമുണ്ട്, ആത്മഹത്യയെ മരണാനന്തര ജീവിതവുമായി ബന്ധിപ്പിക്കാന്‍ സാധിക്കുന്നതല്ലാ. ജീവിതത്തോട് പൊരുതാന്‍ ശേഷിയില്ലാത്താവര്‍ ഭീരുകളായി ആത്മഹത്യ എന്ന് ധീരതയെ ലക്ഷ്യം വച്ച് സഞ്ചരിക്കുന്നു. എന്നാല്‍ ദിനംപ്രതി വാര്‍ത്തകളില്‍ നിറയുന്ന ആത്മഹത്യ ജനങ്ങള്‍ക്ക് അഘോഷതിമിര്‍പ്പാണ് നല്‍കുന്നത്. പണ്ടുകാലത്ത് ഏറ്റവും കൂടുതല്‍ ആത്മഹത്യക്ക് കാരണമായിരുന്ന വിഷയം പ്രണയം. എന്നാല്‍ പ്രണയത്തിന്റെ പേരില്‍ ഇന്ന്്  ആത്മഹത്യകള്‍ എണ്ണപ്പെട്ടതാണ്. ബ്ലേഡ് മാഫിയയുടെ പീഡനം, കട കെണി എന്നി ഘടഗങ്ങളാണ് ഹൈലൈറ്റ്, എന്നാല്‍ നിസാരത്തില്‍ നിസാരമായി മാറിയിരിക്കുന്ന അത്മഹത്യകളുമുണ്ട്. വീട്ടില്‍ മാതാപിതാക്കള്‍ വഴക്ക് പറഞ്ഞതിന്റെ പേരില്‍, പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞെന്ന് ചൊല്ലി, അങ്ങനെ നീളുന്ന മനുഷ്യവംശത്തിന്റെ ചെഷ്ട്ടകള്‍.
      കാഴ്ച്ചക്കാര്‍ക്കും, കേള്‍വിക്കാര്‍ക്കും ധീരതയോ, ഭീരുത്വമോ എന്ന ചോദ്യത്തിനാണ് പ്രശക്തി . ഒരു നേരത്തെ തോന്നല്‍ ആ  തോന്നല്‍ പ്രേരണയെ ആര്‍ജ്ജിക്കുന്നു, ഒടുവില്‍ ആത്മഹത്യയെ തേടുന്നു. യത്ഥാര്‍ത്തതില്‍ ആത്മഹത്യ എന്നാല്‍ മരണം എന്നു   വിശേഷിക്കാന്‍ സാധിക്കുമോ.  മാനവരാശിക്കു  എന്തിലും ഒരുതവണ തെറ്റു പറ്റിയാല്‍ തിരുത്താന്‍ അവസരങ്ങള്‍ ലഭിക്കും, പിന്നീട്   അത് ചെയ്യാന്‍ ഒരുങ്ങില്ലാ. എന്നാല്‍ ഈ ഹീന പ്രവര്‍ത്തിക്ക് പ്രേരണ തിരുത്താന്‍ ഉളള അവസരങ്ങളെ നശിപ്പാക്കുന്നു.


Monday, September 1, 2014

Forgotten History!






  



   പ്രാചീന സിനഗോഗ്       ഓര്‍മ്മകളില്‍ മാത്രം


ചരിത്രത്തിലേക്ക് തിരിഞ്ഞു നോക്കുന്ന ജൂതപളളികളാല്‍ പ്രശസ്തിയാര്‍ജിച്ചതാണ് മട്ടാന്‍േഞ്ചരി. എന്നാല്‍ല്‍ മട്ടാന്‍േഞ്ചരി എന്ന്  കേള്‍ക്കുമ്പോള്‍  ഇന്നത്തെ തലമുറക്ക് ആദ്യം മനസ്സില്‍ തെളിയുന്നത് ബിഗ്-ബിയും, സാഗര്‍ ഏലിയാസ് ജാക്കിയുമാണ്. ഒരു കാലഘട്ടത്തില്‍ കൊച്ചി അടക്കിവാണിരുന്ന കൂട്ടരായിരുന്നു ജൂതന്മാര്‍.

  മട്ടാന്‍േഞ്ചരിയിലെ പരദേശി സിനഗോഗ് ഇന്ന് ലോകത്തിലെ ധാരാളം ആളുകള്‍ വന്നുപോകുന്ന ഒരു ടൂറിസ്റ്റ ജൂതപളളിയാണ്. ഈ പളളിയില്‍ നിന്നും വളരെ കുറച്ച് മീറ്ററുകള്‍ മാത്രമായി  നില നിന്നക്കുന്ന മറ്റോരു പളളിയുണ്ട് , പതിനാറാം നൂറ്റാണ്ടില്‍ പണി കഴിപ്പിച്ച കടവുംഭാഗം സിനഗോഗ്. ഇവിടെ ഇങ്ങനെ ഒരു സിനഗോഗ് ഉണ്ടായിരുന്നു എന്നു ഇന്ന് പുറം ലോകത്തിനറിയില്‍. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇവിടെത്തെ അമൂല്യ വസ്തുക്കള്‍ അവര്‍ തങ്ങളുടെ നാടായ ഇസ്രയിലേക്ക് കൊണ്ടു പോയി .പിന്നീട് അധപദിച്ചുപോയതാണ് ഈ പളളി. ആദ്യം ഇതു ചെമ്മീന്‍ സൂക്ഷിപ്പ് കേന്ദ്രമായിരുന്നു,  പിന്നീട് കൈമാറി കയര്‍ ഉല്‍പ്പാദന ഫാക്ക്റ്ററിയായി. ഇന്നു ഈ ഇരുപ്പതൊന്നാം നൂറ്റാണ്ടില്‍ ഇതു കന്നുകാലികളെ മേയിക്കുന്ന  ഒരു തൊഴുത്തായി മാറിയിരിക്കുകയാണ്. തൊട്ടടുത്തുളള പരദേശി സിനഗോഗിനെക്കാലും പ്രായവും, ചരിത്രവുമുണ്ട് ഈ സിനഗോഗിന്. പരദേശിയില്‍ വരു ആരും തന്നെ ഇവിടെ സന്ദര്‍ശനത്തിനെത്തുന്നില്ല , കാരണം അവര്‍ അറിയുന്നില്ലാ ഇവിടെ ഇങ്ങനെ ഒരു സിനഗോഗ് ഉണ്ടായിരുന്നു എന്ന്. നാടിന്റെ ഒരു ചരിത്രമാണ് ആരാലും അറിയപ്പെടാതെ ഇന്ന് കന്നുകാലി തൊഴുത്തായി മാറിയിരിക്കുന്നത്.

     വികസനങ്ങള്‍ പലതും വന്നു പോകുന്ന നാട്ടില്‍ പഴമയെ തെട്ടുണര്‍ത്തുന്ന മൂല്യമുളള വസ്തുക്കളെ പലരും മറന്നുവെന്നു ഭാവിക്കുകയാണ്. ഇതു സംരക്ഷിക്കാന്‍ നാട്ടില്‍ ശ്രദ്ധാലുക്കല്‍ ആരുമില്ലെ.

Sunday, June 15, 2014



ഹിന്ദു മതത്തെ പൂർണ്ണമായും തഴഞ്ഞ യു. പി. എസ്സ്. സി  അപേക്ഷ ഫോം.
     
                                   'ധർമ്മക്ഷേത്രേ കുരുക്ഷേത്രേ

കുരുക്ഷേത്ര യുദ്ധഭൂമി, മഹാഭാരതം എന്ന ഇതിഹാസത്തിൽ നിന്നും കടമെടുത്ത ഇന്നത്തെ ഭാരതം. 'മതം' എന്ന വികാരികതയെ ചൊല്ലി സംഘർഷങ്ങൾ നടക്കുന്ന ലോകത്തിലെ തന്നെ
 ഒരേയോരു യുദ്ധഭൂമി. സത്യമായാലും, മിദ്ധ്യയായാലും അഘണ്ടഭാരത മണ്ണിൽ അടിതറ പാകിയ മതം  ഹിന്ദുവിസ്വം. അതിൽ  നിന്നു വീണു കിട്ടിയ ഹിന്ദുസ്ഥാൻ. ഏറ്റവും കൂടുതൽ ഹൈന്ദവ ജനതകൾ വാഴുന്ന രാജ്യം ഭാരതം. 'മഹാഭാരതം' . ഈ രാജ്യത്ത്  ഹിന്ദുമതം ഇന്ന്  നിലനിൽക്കുന്നുണ്ടോ.. ? പണം കൊടുത്താൽ ആരു വേണമെങ്കിലും മറുകണ്ടം ചാടുന്ന ഈ മണ്ണിൽ നാളുകൾ കഴിയും തോറും ഹൈന്ദവർ  ഉന്മൂലനം ചെയ്യപ്പെടുകയാണ്. ഭാരത മക്കൾ തന്നെ അതിനു അടിതറ പണിയുകയാണ്.
     
യു. പി. എസ്സ്. സി  പരീക്ഷ , ഇന്ത്യ മഹാരാജ്യത്തിലെ ഏറ്റവും ഉയർന്ന പദവിക്കു വേണ്ടിയുളള പരീക്ഷ. ഈ പരീക്ഷയിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും അനവധി  ജനതകൾ അപേക്ഷിക്കുന്നതു സർവ്വസാധാരണം. ഇതിൽ മതം എന്ന കോളത്തിൽ നിന്നു ഇന്നു 'ഹിന്ദുമതം' നീക്കം ചെയ്യപ്പെട്ടിരിക്കുകയാണ്. കാലത്തിന്റെ ദീർഘവീക്ഷണങ്ങളിൽപ്പെട്ട് വലയുന്ന മനുഷ്യവംശത്തിന്റെ മറ്റൊരു മുഖമാണ് തെളുഞ്ഞു കാണുന്നത്.

     ജനാധിപത്യ രാജ്യത്തിൽ ജനങ്ങളുടെ സാംസ്‌ക്കാരികതയും, ആചാരങ്ങളുടെയും വേർതിരിവിനെ  ബന്ധിപ്പിക്കാൻ രേഖപ്പെടുത്തുന്നവയാണ് മതം. പുതിയ പല മതങ്ങളും വന്നു പോയെങ്കിലും ഭാരതത്തിന്റെ പൈത്രകം മനുഷ്യ ജനതകൾ മറക്കുകയാണോ അതോ മറക്കപ്പെടുകയാണോ. ഇത്രയും ഉയർന്ന പരീക്ഷക്കു , ഭാരതത്തിൽ ഏറ്റവും കൂടുതലായ ഹൈന്ദവർ രേഖപ്പെടുത്താൻ കൂട്ടുപിടിച്ചിരിക്കുന്നത് 'അഥർ' അഥവാ മറ്റുളളവ എന്നണ്. മറ്റുളളവയിൽ ചേർക്കപ്പൈണ്ടതാണോ ഹൈന്ദവ ജനങ്ങളെ???.

Thursday, May 15, 2014

Why we are Customers?



കടലിനപ്പുറത്ത് കച്ചവടക്കാര്‍, കടലിനിപ്പുറത്ത് ഉപഭോക്താക്കള്‍


ഭൂമിയിലെ രാജ്യങ്ങള്‍ ദിനംപ്രതി  വളര്‍ച്ച ലക്ഷ്യമിട്ട് പായുമ്പോള്‍, പൈത്രകം നിറഞ്ഞ  ഭാരതം വളര്‍ച്ചയില്‍ നിന്നും വീണ്ടും വെളളക്കാരെ ആശ്രയിച്ചു പായുന്നു. 


 വിശിഷ്ഠ വിഭവങ്ങളാലും,അമൂല്യമരുന്നുകളാലും ഉന്നതിയില്‍ നില്‍ക്കുന്ന ഹിന്ദുസ്ഥാന്‍. ഒരു കാലഘട്ടത്തില്‍ നമ്മുടെ നാട്ടില്‍ അതിക്രമിച്ചു കയറി ഇവിടുളള പൊന്നും,പെണ്ണും. മൂല്യമുളള വസ്തുകളും,മറ്റാര്‍ക്കും കണ്ടുപിടിക്കാന്‍ കഴിയാത്ത  രഹസ്യങ്ങളുടെ കലവറ നിറഞ്ഞ മരുന്നുകളുടെ കൂട്ടും മറ്റും തട്ടിയെടുത്ത വെളളക്കാര്‍. കാലമിത്രപിന്നിട്ടപ്പോള്‍ ഭാരത മക്കള്‍ വെളളക്കാരുടെ ഉപഭോദാക്കളായി വളര്‍ന്നു. ഈ 21-ാം നൂറ്റാണ്ടില്‍ ഉടുക്കുന്ന വസ്ത്ര തൊട്ട് ,കഴിക്കുന്ന ഭക്ഷണം വരെ ആ ചെഷ്ട്ടകളില്‍പ്പെട്ടവയാണ്.  പൊതുവേ  ഭക്ഷണപ്രിയരായ ഭാരതീയര്‍ക്ക് ഇപ്പോള്‍ പിസയും, ബര്‍ഗറുമെ ഇറങ്ങു. ആരോഗ്യത്തിനും ,കുഞ്ഞുങ്ങളുടെ വളച്ചയ്ക്കും ഡോക്ട്ടര്‍മ്മാര്‍ നിര്‍ദേശിക്കുന്ന ഒരു ആഹാരമാണ് ഇഡ്ഡ്‌ലി. ആ ഇഡ്ഡ്‌ലിയുടെ മണംപോലും ഭാരതമക്കള്‍ ഇന്നു മറന്നു കഴിഞ്ഞിരിക്കുന്നു. പുതുമതേടി പോകാന്‍ ഇഷ്ട്ടമില്ലാത്തവരില്ലാ സമ്മതിക്കുന്നു, പക്ഷേ ആ തേടലിന്റെയിടയില്‍ ഇല്ലാതാക്കുന്നത് ഒരു സംസ്‌ക്കാരവും രൂപകല്‍പ്പന ചെയുന്നത് സായിപ്പിന്റെ വസ്തുകളും . നാട്ടിലുളള വസ്തുക്കള്‍ ഇവിടെ ഉളളപ്പോള്‍ എല്ലാവരും അതിനെ മറക്കും ആര്‍ക്കും വേണ്ടാതെ അനഥരാകും, എന്നാല്‍ ആ വസ്തുക്കള്‍ വെളളക്കാരന്‍ ഏറ്റെടുത്ത് തിരിച്ച് അതുപേലെ അല്ലങ്കില്‍ അല്‍പം വ്യതിയാനമാക്കി നാട്ടിലേക്ക് അയച്ചാലോ 'ആഹാ മഹത്തരം'. വെളളക്കാരനെ പുകഴ്ത്തും.

  

ഇവിടുളളള സാധനങ്ങള്‍ വാങ്ങാന്‍ ഇവിടുത്തുക്കാറില്ലാ എല്ലാവര്‍ക്കും വെളിനാട്ടുക്കാരന്റെ വസ്തുക്കളേടാണ് പ്രിയം.  കുടിക്കാന്‍ ഉപയോഗിക്കുന്ന വെളളം പോലും അവരു തന്നാലെ ഇന്നതെ യുവതലമുറയ്ക്ക് ഇറങ്ങു... ഈ അടുത്തിടെ അമേരിക്കയിലും, മറ്റു വിദേശ രാജ്യങ്ങളിലും ഇന്ത്യയില്‍ നിന്നും കയറ്റുമതി ചെയ്യുന്ന മാമ്പഴങ്ങള്‍ക്ക് വിലക്കു ഏര്‍പ്പെടുത്തി.വിഷബാധ കലര്‍ന്ന മാമ്പഴങ്ങളാണ് എന്നു ചൂണ്ടികാണിച്ചുകൊണ്ടാണ്.  എന്നാല്‍ വിഷപാനീയമാണെന്ന് അറിഞ്ഞുകൊണ്ടും വര്‍ഷങ്ങളായി അവരുടെ കോളയും, പെപ്പ്‌സിയും ഇന്നും ഇവിടെ വില്‍ക്കപ്പെടുന്നു. എത്രയോ പോരാട്ടങ്ങള്‍ നടത്തിയിട്ടും അതു ഇന്ത്യയില്‍ നിന്നും നീക്കം ചെയ്യാന്‍ സാധിക്കുന്നില്ലാ. സ്വാതന്ത്രം കിട്ടീട്ട് 67 വര്‍ഷം പിന്നിടുമ്പോളും ഒരുതരത്തില്‍ ഇന്നും നമ്മള്‍ അവരുടെ അടിമകളാണ് . 


Monday, May 5, 2014

'നിലവറ എന്ന ചൂതുകളി.'




 ഭരണം തീഴറ്റേസ്സ് അഭിമാനപുരസ്സ്‌ക്കാരം കാഴ്ച്ച വെയ്ക്കുന്ന

  'നിലവറ എന്ന ചൂതുകളി.'


  രംഗം - 1  


 രാജ്യം നഷ്ട്ടപ്പെട്ട രാജാവിനെ പ്രജകള്‍ അംഗീകരിക്കില്ലാ.  എന്നാല്‍ സ്വന്തം രാജ്യത്തിനകത്തുളളവര്‍ തന്നെ രാജ്യം പിടിച്ചെടുത്താല്‍ അവിടെ രാജാവ് ഏകാദിപതിയാണ്. 

  രംഗം -2


രാജ്യം പിടിച്ചെടുത്തവര്‍ക്ക് ക്ഷേത്രം കൈക്കലാക്കാന്‍ ആണോ പ്രയാസം . നൂറ്റാണ്ടുകളുടെ പഴക്കവും, ചരിത്രവും, ഇതിഹാസങ്ങളും ഉറങ്ങുന്ന, നിധിയുടെ ഉറവിടം എന്നു വിശേഷിപ്പിക്കാവുന്ന ക്ഷേത്രം. നൂറ്റാണ്ടുകള്‍ക്കിപ്പുറം  ക്ഷേത്ത്രിലെ  ഒരു നിലവറ തുറന്നപ്പോള്‍ , ഇന്നു  രാജ്യം ഭരിക്കുന്ന അധികാരികളൂടെ മുഖത്താകമാനം ഒരു മഞ്ഞ പ്രഭ വെട്ടിതളങ്ങീ. ഒരു മനുഷ്യായിസ്സില്‍ കണ്ടിട്ടില്ലാത്തതും, ഇനിയൊരിക്കലും കാണാന്‍ 
ഇടയില്ലാത്തതുമായ തങ്കകട്ടകള്‍.. അന്നു ആ നിമിഷം മനസ്സില്‍ ഉറപ്പിച്ചു മറ്റൊരാള്‍ക്കും വിട്ടു കൊടുക്കില്ലാ...



  രംഗം - 3


 നിധികള്‍ വെട്ടിപ്പിടിക്കാനുളള ഗൂഢാലോചനകളുടെ നാളുകള്‍ .  

പൈത്രകം നിറഞ്ഞുനില്‍ക്കുന്ന മണ്ണിലെ ഇതിഹാസങ്ങള്‍ എല്ലാം തന്നെ ഇന്നു അധികാര ഭ്രാന്ത്മൂത്ത ജനങ്ങള്‍ കൈക്കലാക്കി.പൊതു ജനങ്ങള്‍ക്ക് ഒരു തലയ്ക്ക്  ഇത്ര രൂപാ എന്ന നിരക്കില്‍ ടിക്കറ്റ് കൊടുത്ത് 
സന്ദര്‍ശനത്തിനു കയറ്റുകയാണ്. സ്വന്തം നാട്ടിലുളള അമൂല്യ വസ്തുക്കള്‍ കാണാനും കൊടുക്കണം പിടയ്ക്കുന്ന ഗാന്ധി തലകള്‍ . ആ ഗാന്ധി തലകള്‍ പെറുക്കിയെടുക്കാനും ഉണ്ട് ഒരുകൂട്ടം  സേവകര്‍.ചോദിച്ചാല്‍ പറയും 
'എല്ലാം രാജ്യത്തിന്റെ വികസനത്തിനും പ്രജകള്‍ക്കും വേണ്ടി '.
 അങ്ങനെ തുടങ്ങിയ ആലോചനകള്‍ ഇന്നു ക്ഷേത്രം പിടിച്ചെടുക്കല്‍ വരെ എത്തി. 


 രംഗം - 4


 ഉത്തരവ് പുറപ്പെടിക്കുന്നു .ക്ഷേത്ര വക നിധികള്‍ എല്ലാം ഏറ്റെടുക്കുവാന്‍ ഇനി സര്‍ക്കാര്‍. 

 പൊതു ജനം  : ഗംഭീരം അതി ഗംഭീരം . കാര്യങ്ങള്‍ അല്‍പംകൂടി എളുപ്പമായി .

 അധികാരികള്‍ : ഹാവൂ് ആശ്വവാസമായി. ഇനി                         നമ്മുടെയും,തലമുറകളുടെയും കാര്യത്തില്‍
                  ആശങ്കകളെ വേണ്ടാ...


 രംഗം -  5


അധികാരികള്‍  വന്നു ,, നിധികള്‍ പരിശോദിക്കുന്നു.
കൃത്രമ്മം കൃത്രമ്മം നിധികളില്‍ സര്‍വത്ര കൃത്രമ്മം.. സംശയം രാജാവിലേക്കു നീളുന്നു. താക്കോല്‍ കൂട്ടം രാജാവിന്റെ പക്കല്‍ ആയിരുന്നതിനാല്‍ സ്വാഭാവിക നീക്കം രാജാവിലേക്ക്.   രാജ കുടുംബം സ്തംഭിക്കൂന്നു 
വാര്‍ത്ത മാലോകത്ത് ക്ഷണ നേരം കൊണ്ട് പരക്കുന്നു. രാജാവ് സ്വര്‍ഗത്തിലേക്ക് യാത്ര പുറപ്പെട്ടത്തു മൂലം ഇതൊന്നും കേള്‍ക്കെണ്ടി വന്നില്ലാ.   
അടുത്ത ഒരു ബെല്ലോടു കൂടി ഈ നാടകം  ഇവിടെ അവസാനിക്കുകയാണ്.

ഇത്രയും നേരം ഞങ്ങളോട് സഹകരിച്ച എല്ലാവര്‍ക്കും ഞങ്ങളുടെ നന്ദി രേഖപ്പെടുത്തുന്നു.
  

 രംഗം -6


യാഥാര്‍ത്യം മനസ്സിലാകാതെ നില്‍ക്കുന്ന മനുഷ്യര്‍ .

പൊതു ജനം  : രാജാവിന്റ സ്വത്തിനു രാജാവിനു അധികാരമില്ലെ.

ക്ഷേത്രത്തില്‍ സാക്ഷാല്‍ ഭഗവാന്‍ ഉറങ്ങുകയല്ലാ എന്ന ഉത്തരത്തില്‍ നില്‍ക്കുന്ന രാജകുടുംബാഗംങ്ങള്‍.


അവസാനം എന്ത് എന്ന പ്രതീക്ഷിച്ച് കണ്ണും തുറിച്ച് തിരശ്ശീലയിലേക്ക് വീക്ഷിക്കുന്ന പെതു ജനങ്ങള്‍ .

 ഈ രംഗം മായുമ്പോള്‍ നാടകം പൂര്‍ണ്ണമാകുന്നു .