ഭരണം തീഴറ്റേസ്സ് അഭിമാനപുരസ്സ്‌ക്കാരം കാഴ്ച്ച വെയ്ക്കുന്ന
'നിലവറ എന്ന ചൂതുകളി.'
രംഗം - 1
രാജ്യം നഷ്ട്ടപ്പെട്ട രാജാവിനെ പ്രജകള്‍ അംഗീകരിക്കില്ലാ. എന്നാല്‍ സ്വന്തം രാജ്യത്തിനകത്തുളളവര്‍ തന്നെ രാജ്യം പിടിച്ചെടുത്താല്‍ അവിടെ രാജാവ് ഏകാദിപതിയാണ്.
രംഗം -2
രാജ്യം പിടിച്ചെടുത്തവര്‍ക്ക് ക്ഷേത്രം കൈക്കലാക്കാന്‍ ആണോ പ്രയാസം . നൂറ്റാണ്ടുകളുടെ പഴക്കവും, ചരിത്രവും, ഇതിഹാസങ്ങളും ഉറങ്ങുന്ന, നിധിയുടെ ഉറവിടം എന്നു വിശേഷിപ്പിക്കാവുന്ന ക്ഷേത്രം. നൂറ്റാണ്ടുകള്‍ക്കിപ്പുറം ക്ഷേത്ത്രിലെ ഒരു നിലവറ തുറന്നപ്പോള്‍ , ഇന്നു രാജ്യം ഭരിക്കുന്ന അധികാരികളൂടെ മുഖത്താകമാനം ഒരു മഞ്ഞ പ്രഭ വെട്ടിതളങ്ങീ. ഒരു മനുഷ്യായിസ്സില്‍ കണ്ടിട്ടില്ലാത്തതും, ഇനിയൊരിക്കലും കാണാന്‍
ഇടയില്ലാത്തതുമായ തങ്കകട്ടകള്‍.. അന്നു ആ നിമിഷം മനസ്സില്‍ ഉറപ്പിച്ചു മറ്റൊരാള്‍ക്കും വിട്ടു കൊടുക്കില്ലാ...
രംഗം - 3
നിധികള്‍ വെട്ടിപ്പിടിക്കാനുളള ഗൂഢാലോചനകളുടെ നാളുകള്‍ .
പൈത്രകം നിറഞ്ഞുനില്‍ക്കുന്ന മണ്ണിലെ ഇതിഹാസങ്ങള്‍ എല്ലാം തന്നെ ഇന്നു അധികാര ഭ്രാന്ത്മൂത്ത ജനങ്ങള്‍ കൈക്കലാക്കി.പൊതു ജനങ്ങള്‍ക്ക് ഒരു തലയ്ക്ക് ഇത്ര രൂപാ എന്ന നിരക്കില്‍ ടിക്കറ്റ് കൊടുത്ത്
സന്ദര്‍ശനത്തിനു കയറ്റുകയാണ്. സ്വന്തം നാട്ടിലുളള അമൂല്യ വസ്തുക്കള്‍ കാണാനും കൊടുക്കണം പിടയ്ക്കുന്ന ഗാന്ധി തലകള്‍ . ആ ഗാന്ധി തലകള്‍ പെറുക്കിയെടുക്കാനും ഉണ്ട് ഒരുകൂട്ടം സേവകര്‍.ചോദിച്ചാല്‍ പറയും
'എല്ലാം രാജ്യത്തിന്റെ വികസനത്തിനും പ്രജകള്‍ക്കും വേണ്ടി '.
അങ്ങനെ തുടങ്ങിയ ആലോചനകള്‍ ഇന്നു ക്ഷേത്രം പിടിച്ചെടുക്കല്‍ വരെ എത്തി.
രംഗം - 4
ഉത്തരവ് പുറപ്പെടിക്കുന്നു .ക്ഷേത്ര വക നിധികള്‍ എല്ലാം ഏറ്റെടുക്കുവാന്‍ ഇനി സര്‍ക്കാര്‍.
പൊതു ജനം : ഗംഭീരം അതി ഗംഭീരം . കാര്യങ്ങള്‍ അല്‍പംകൂടി എളുപ്പമായി .
അധികാരികള്‍ : ഹാവൂ് ആശ്വവാസമായി. ഇനി നമ്മുടെയും,തലമുറകളുടെയും കാര്യത്തില്‍
ആശങ്കകളെ വേണ്ടാ...
രംഗം - 5
അധികാരികള്‍ വന്നു ,, നിധികള്‍ പരിശോദിക്കുന്നു.
കൃത്രമ്മം കൃത്രമ്മം നിധികളില്‍ സര്‍വത്ര കൃത്രമ്മം.. സംശയം രാജാവിലേക്കു നീളുന്നു. താക്കോല്‍ കൂട്ടം രാജാവിന്റെ പക്കല്‍ ആയിരുന്നതിനാല്‍ സ്വാഭാവിക നീക്കം രാജാവിലേക്ക്. രാജ കുടുംബം സ്തംഭിക്കൂന്നു
വാര്‍ത്ത മാലോകത്ത് ക്ഷണ നേരം കൊണ്ട് പരക്കുന്നു. രാജാവ് സ്വര്‍ഗത്തിലേക്ക് യാത്ര പുറപ്പെട്ടത്തു മൂലം ഇതൊന്നും കേള്‍ക്കെണ്ടി വന്നില്ലാ.
അടുത്ത ഒരു ബെല്ലോടു കൂടി ഈ നാടകം ഇവിടെ അവസാനിക്കുകയാണ്.
ഇത്രയും നേരം ഞങ്ങളോട് സഹകരിച്ച എല്ലാവര്‍ക്കും ഞങ്ങളുടെ നന്ദി രേഖപ്പെടുത്തുന്നു.
രംഗം -6
യാഥാര്‍ത്യം മനസ്സിലാകാതെ നില്‍ക്കുന്ന മനുഷ്യര്‍ .
പൊതു ജനം : രാജാവിന്റ സ്വത്തിനു രാജാവിനു അധികാരമില്ലെ.
ക്ഷേത്രത്തില്‍ സാക്ഷാല്‍ ഭഗവാന്‍ ഉറങ്ങുകയല്ലാ എന്ന ഉത്തരത്തില്‍ നില്‍ക്കുന്ന രാജകുടുംബാഗംങ്ങള്‍.
അവസാനം എന്ത് എന്ന പ്രതീക്ഷിച്ച് കണ്ണും തുറിച്ച് തിരശ്ശീലയിലേക്ക് വീക്ഷിക്കുന്ന പെതു ജനങ്ങള്‍ .
ഈ രംഗം മായുമ്പോള്‍ നാടകം പൂര്‍ണ്ണമാകുന്നു .
:)....(y)
ReplyDelete