Why we are Customers?
കടലിനപ്പുറത്ത് കച്ചവടക്കാര്‍, കടലിനിപ്പുറത്ത് ഉപഭോക്താക്കള്‍
ഭൂമിയിലെ രാജ്യങ്ങള്‍ ദിനംപ്രതി വളര്‍ച്ച ലക്ഷ്യമിട്ട് പായുമ്പോള്‍, പൈത്രകം നിറഞ്ഞ ഭാരതം വളര്‍ച്ചയില്‍ നിന്നും വീണ്ടും വെളളക്കാരെ ആശ്രയിച്ചു പായുന്നു.
വിശിഷ്ഠ വിഭവങ്ങളാലും,അമൂല്യമരുന്നുകളാലും ഉന്നതിയില്‍ നില്‍ക്കുന്ന ഹിന്ദുസ്ഥാന്‍. ഒരു കാലഘട്ടത്തില്‍ നമ്മുടെ നാട്ടില്‍ അതിക്രമിച്ചു കയറി ഇവിടുളള പൊന്നും,പെണ്ണും. മൂല്യമുളള വസ്തുകളും,മറ്റാര്‍ക്കും കണ്ടുപിടിക്കാന്‍ കഴിയാത്ത രഹസ്യങ്ങളുടെ കലവറ നിറഞ്ഞ മരുന്നുകളുടെ കൂട്ടും മറ്റും തട്ടിയെടുത്ത വെളളക്കാര്‍. കാലമിത്രപിന്നിട്ടപ്പോള്‍ ഭാരത മക്കള്‍ വെളളക്കാരുടെ ഉപഭോദാക്കളായി വളര്‍ന്നു. ഈ 21-ാം നൂറ്റാണ്ടില്‍ ഉടുക്കുന്ന വസ്ത്ര തൊട്ട് ,കഴിക്കുന്ന ഭക്ഷണം വരെ ആ ചെഷ്ട്ടകളില്‍പ്പെട്ടവയാണ്. പൊതുവേ ഭക്ഷണപ്രിയരായ ഭാരതീയര്‍ക്ക് ഇപ്പോള്‍ പിസയും, ബര്‍ഗറുമെ ഇറങ്ങു. ആരോഗ്യത്തിനും ,കുഞ്ഞുങ്ങളുടെ വളച്ചയ്ക്കും ഡോക്ട്ടര്‍മ്മാര്‍ നിര്‍ദേശിക്കുന്ന ഒരു ആഹാരമാണ് ഇഡ്ഡ്‌ലി. ആ ഇഡ്ഡ്‌ലിയുടെ മണംപോലും ഭാരതമക്കള്‍ ഇന്നു മറന്നു കഴിഞ്ഞിരിക്കുന്നു. പുതുമതേടി പോകാന്‍ ഇഷ്ട്ടമില്ലാത്തവരില്ലാ സമ്മതിക്കുന്നു, പക്ഷേ ആ തേടലിന്റെയിടയില്‍ ഇല്ലാതാക്കുന്നത് ഒരു സംസ്‌ക്കാരവും രൂപകല്‍പ്പന ചെയുന്നത് സായിപ്പിന്റെ വസ്തുകളും . നാട്ടിലുളള വസ്തുക്കള്‍ ഇവിടെ ഉളളപ്പോള്‍ എല്ലാവരും അതിനെ മറക്കും ആര്‍ക്കും വേണ്ടാതെ അനഥരാകും, എന്നാല്‍ ആ വസ്തുക്കള്‍ വെളളക്കാരന്‍ ഏറ്റെടുത്ത് തിരിച്ച് അതുപേലെ അല്ലങ്കില്‍ അല്‍പം വ്യതിയാനമാക്കി നാട്ടിലേക്ക് അയച്ചാലോ 'ആഹാ മഹത്തരം'. വെളളക്കാരനെ പുകഴ്ത്തും.
ഇവിടുളളള സാധനങ്ങള്‍ വാങ്ങാന്‍ ഇവിടുത്തുക്കാറില്ലാ എല്ലാവര്‍ക്കും വെളിനാട്ടുക്കാരന്റെ വസ്തുക്കളേടാണ് പ്രിയം. കുടിക്കാന്‍ ഉപയോഗിക്കുന്ന വെളളം പോലും അവരു തന്നാലെ ഇന്നതെ യുവതലമുറയ്ക്ക് ഇറങ്ങു... ഈ അടുത്തിടെ അമേരിക്കയിലും, മറ്റു വിദേശ രാജ്യങ്ങളിലും ഇന്ത്യയില്‍ നിന്നും കയറ്റുമതി ചെയ്യുന്ന മാമ്പഴങ്ങള്‍ക്ക് വിലക്കു ഏര്‍പ്പെടുത്തി.വിഷബാധ കലര്‍ന്ന മാമ്പഴങ്ങളാണ് എന്നു ചൂണ്ടികാണിച്ചുകൊണ്ടാണ്. എന്നാല്‍ വിഷപാനീയമാണെന്ന് അറിഞ്ഞുകൊണ്ടും വര്‍ഷങ്ങളായി അവരുടെ കോളയും, പെപ്പ്‌സിയും ഇന്നും ഇവിടെ വില്‍ക്കപ്പെടുന്നു. എത്രയോ പോരാട്ടങ്ങള്‍ നടത്തിയിട്ടും അതു ഇന്ത്യയില്‍ നിന്നും നീക്കം ചെയ്യാന്‍ സാധിക്കുന്നില്ലാ. സ്വാതന്ത്രം കിട്ടീട്ട് 67 വര്‍ഷം പിന്നിടുമ്പോളും ഒരുതരത്തില്‍ ഇന്നും നമ്മള്‍ അവരുടെ അടിമകളാണ് .
No comments:
Post a Comment