Showing posts with label reporters. Show all posts
Showing posts with label reporters. Show all posts

Tuesday, September 20, 2016

ഗോവിന്ദ ചാമിയെ രക്ഷിച്ച നിയമത്തിന് അമീറിനെ കരകയറ്റാൻ ആണോ പ്രയാസം.




ബലാത്സംഗവും പീഡനവും ഇന്ത്യയിൽ അരങ്ങു വായാൻ തുടങ്ങിയിട്ട് കാലങ്ങൾ പലതായി എന്നിരുന്നാലും ഇതിനു ശമനം സംഭവിക്കാത്തത് , നിയമം എന്ന മൂന്നക്ഷരത്തിന്റെ കണ്ണുകെട്ട് ജാലക വിദ്യകൊണ്ട് മാത്രമാണ് . മറ്റുള്ള കുറ്റകൃത്യങ്ങളെ നിയമകുരിക്കിൽ വീഴ്ത്തുന്ന  അധികാരത്തിന്റെ കാഴ്ച്ചപ്പാടിൽ ക്രൂരമായ ബലാത്സംഗം കുറ്റകൃത്യം അല്ലെ ?. ഗോവിന്ദ ചാമിക്ക് വേണ്ടി വാധിക്കാൻ വന്ന  വക്കീലിന്റെ മകൾക്കൊ ഭാര്യക്കൊ സഹോദരിക്കൊ ഇങ്ങനെ ഒരു ഹിതം സംഭവിച്ചിരുന്നെങ്കിൽ അയാൾ പുല്ലുപോലെ അവനെ ഇറക്കി കൊണ്ടു വരുമായിരുന്നോ? ചിലപ്പോൾ അതു സംഭവ്യമല്ലാ എന്നും പറയാൻ പറ്റില്ലാ കാരണം, അയാളുടെ കാഴ്ച്ചപ്പാടിൽ തന്റെ പ്രഫഷനിൽ മേൽ കൊയ്യ മയുണ്ടാകുക, അതല്ലെ അയാളെ ഇപ്പോൾ ഇങ്ങനെ ഒക്ക ചെയ്യാൻ പ്രേരിപ്പിക്കുന്നത്.  അമീർ ഏതായാലും സന്തോഷവാനാണ് ചുളുവിന്  ബലാത്സംഗവും നടത്തി കുറച്ചു വർഷം  പൊതുജനങ്ങളെ ബോധിപ്പിക്കാൻ ജയിലിലെ സുഖവാസവും മതിവരാത്തളവിന്ഭക്ഷണവും എല്ലാം സൗജന്യം .അതിനു ശേഷം കുറച്ച് നാൾ കഴിഞ്ഞാൾ വീണ്ടും അരങ്ങു വാഴാൻ തിരിച്ചെത്താം. പിന്നീട് എല്ലാം ആവർത്തന വിരസമാക്കും വിധം കരുക്കളെ നീക്കാം.. കാരണം ചാമിക്ക് നീതി കിട്ടിയെങ്കിൽ പിന്നെ അവന്റെ കാര്യം എന്താകും എന്നത് പകൽ പോലെ ഉത്തരം സ്പഷ്ട്ടം. ഇനി നാളെയൊരിക്കൽ പി.എ.സിക്ക് ഒരു ചോദ്യം പ്രതീക്ഷിക്കാം ,നിയമത്തെ ഭയമില്ലാത്ത നാട് എന്ന അറിയപ്പെടുന്ന രാജ്യം ഏതാണ് ?.

Wednesday, March 9, 2016

ഇന്ത്യയില്‍ എന്തിനു, ഒരു വനിതാ ദിനം.





സ്ത്രി ശക്തിയേറിയവളാണ്. മറ്റൊരാളാല്‍ ബഹുമാനിക്കുകയും ആദരിക്കപ്പെടുന്നവളുമാണ്. ഈ രണ്ടു പ്രസ്താവനയില്‍ അടിയുറച്ചു നില്‍ക്കുകയും അവളെ വാനോളം ഉയര്‍ത്താന്‍ കൊടിപിടിക്കുകയും ചെയ്യുന്ന കൂട്ടരാണ് പുരുഷഗണങ്ങള്‍.അവള്‍ അമ്മയായാലും,പെങളായാലും മറിച്ചു മറ്റൊരുത്തന്റെ ഭാര്യയായലും ഈ പ്രസ്താവനയില്‍  ആട്ടംവരാതെ  ഉറച്ചു നില്‍ക്കാന്‍ കരുത്തുളളവര്‍ .സത്യത്തില്‍ എന്തിന്റെ വെളിച്ചത്തിലാണ് ഇങ്ങനെ പറയാന്‍ അവരെ പ്രാപ്തരാക്കുത്. ശാരീരികബലത്തില്‍ പുരുഷനെ കീഴ്‌പ്പെടുത്തുകയെന്നത് പ്രയാസത്തില്‍ പ്രയാസമെറിയതാണ്.പക്ഷേ അതു ഒരിക്കലും അവളെുടെ കഴിവുകെടല്ല.. പ്രപഞ്ചശില്‍പ്പികള്‍ അവള്‍ക്കുമേല്‍ സ്തായിയായി നല്‍കിയ മനോഭാവം. എന്നാല്‍ അവളുടെ ബലഹീനതയെ ചോദ്യം ചെയ്യു രീതിയിലാണ് കാര്യങ്ങള്‍ ഭാരത നാട്ടില്‍ അരങ്ങേറുന്നത്.

വനിതാ ദിനത്തില്‍ പോലും സ്ത്രി അപമാനിക്കപ്പെടുകയാണ് ഉണ്ടായത്. രാജ്യത്തിന്റൈ പല ഭാഗങ്ങളില്‍ കഴിഞ്ഞ ദിവസം അവളെ ശാരീരികമായി പിടിപ്പിക്കുകയുണ്ടായി. ഒരിക്കലും ഇതു ഒറ്റപ്പെട്ട സംഭവം എന്നു പറഞ്ഞു മാറ്റി നിര്‍ത്താവു ഒന്നല്ലാ .ഒരു വ്യക്തിക്ക് ഏര്‍പ്പെട്ട സംഭവുമല്ലാ. സ്ത്രി എന്ന സമൂഹമാണ് ഇതിനു ഇരയാവുത്. പെണ്ണായി പിറന്ന ഒരാളും അന്നും ഇന്നും എന്നും ഈ നാട്ടില്‍ സുരക്ഷയല്ലാ. ഈ ഹീന പ്രവര്‍ത്തിക്കു എതിരെ ഒരു നിയമവും ഇല്ലാത്ത ഈ നാട്ടില്‍ എന്തിനു വേണ്ടിയാണ് വനിതാ ദിനത്തിന്റെ പേരില്‍ കൊടിപിടിക്കുന്നത്. ആഘോഷങ്ങളാകാം പക്ഷേ അതിനു മുന്‍പു വേണ്ടതു സ്ത്രികളുടെ സുരക്ഷയാണ്.



Tuesday, November 17, 2015

ഫെയിസ്ബുക്ക് ഓര്‍ക്കുട്ടിനെ സ്മരിക്കുന്നു.




               ഫെയിസ്ബുക്ക്  ഓര്‍ക്കുട്ടിനെ സ്മരിക്കുന്നു.

   സൗഹൃദം പലപ്പോഴും അങ്ങെനെയാണ് പുതിയ മേച്ചില്‍ പുറങ്ങള്‍ തേടി പോകാന്‍ കൊതിക്കും. നീ തൊടുത്തുവിട്ട ബാണങ്ങള്‍ പലരിലും കൗതുകമായി ചെന്നുതറച്ചു, പക്ഷേ നിന്റെ പിന്മുറക്കാരനായ എന്നില്‍ നൂതനമായ സാങ്കേതികളുടെ കൂട്ട് വര്‍ദ്ധിച്ചതു കൊണ്ടാകാം ജനംസമക്ഷം എന്നിലേക്ക് പ്രവേശിച്ചത്. അംഗസംഖ്യ വര്‍ദ്ധിച്ചതും നിനച്ചിരിക്കാതെയായിരുന്നു എന്റെ വളര്‍ച്ചയുടെ കടുന്നുവരവും. ഏതു സംഭൃമത്തിനും തുടക്കം കുറിക്കുകയെന്നത് പ്രയാസമാണ്, ആഗോളതരത്തില്‍ നീ തുടമിട്ടത് ചില്ലറയാല്ലാ. അതുകൊണ്ട് എന്നും നീ തയൊണ് എന്റെ ഗുരുസ്ഥാനത്തു.

       കാലമുണ്ടായ കാലം മുതല്‍കെ ലോകം ആഗ്രഹിക്കുന്നത് ഒന്നേയുളളു , പരിഷ്‌ക്കാരങ്ങള്‍. ആ പരിഷ്‌ക്കാരങ്ങളില്‍ കൂട്ട് പിടിച്ച് മുന്നോട്ട് ഓടുന്ന ലോകത്തിനു ഇന്നലെകളില്‍ നീ ചെയ്യത സേവനവും , നിന്നില്‍ നിന്നും ഇന്നു എന്നിലേക്ക് കൈവന്ന മാറ്റവും, നാളെ എന്നി നിന്നും മറ്റാരുടെയെങ്കിലും കൈകളിലേക്ക് എത്തി ചേരാന്‍ പോകുന്ന സേവനങ്ങളും സംഭവബഹുലം തന്നെ. സ്വരം നന്നായിരിക്കുമ്പോളെ പാട്ടു നിര്‍ത്തുക എന്ന പഴമൊഴിയൊട് നിന്നെ ഉപമിക്കാനാണ് ഞാന്‍ അഗ്രഹിക്കുന്നതു. ഓര്‍മകളിലെ ഏതോ ഒരു ഓരത്ത് ഓര്‍ക്കുട്ട് മാറുമ്പോള്‍ ചിലരിലെക്കിലും  ദുഖത്തിന്റെ ഒരിറ്റു പൊഴിഞ്ഞെന്നിരിക്കാം. കാരണം അനേകം മനുഷ്യരില്‍ സൗഹൃദവും, സന്തോഷവുമായ നിരവധി നിമിഷങ്ങള്‍ നീ സൃഷട്ട്ച്ചിട്ടുണ്ട് .അതൊന്നും ഇനി ആരും കാണാത്ത ഓരത്ത്  മാത്രമായി ഒതുങ്ങുന്നുണ്ടാവാം.. നിന്നെ മാത്രം ആശ്രയിച്ച ആളുകള്‍ ഉണ്ടായേക്കാം, നിന്റെ ഈ ഒതുക്കം അവര്‍ക്ക് തീരാനഷ്ട്ടവും വേദനാജനകവുമാണ്. അതുകൊണ്ട് അവര്‍ എന്നെ തേടി വരും എന്നും പ്രതീക്ഷിക്കാം.

           പോയ കാലഘട്ടങ്ങളില്‍ ഓക്കുട്ട് എന്ന പേര് പലര്‍ക്കും ഹരം പകരുന്നവയായിരുന്നു. പല അതിരുകളും മായിച്ചുകളഞ്ഞാണ് നി ഇവിടെ പിറുന്ന വീണതു. അന്നു വലിയ ഒരു ജനവലയത്തിലായിരിന്നു നീ. മാറ്റം തേടി പോകാന്‍ കൊതിക്കു ലോകത്തിനു നിന്റെ അടുത്ത തലമുറക്കാരനയ എന്നെ സ്വീകരിക്കാന്‍ അധികനാള്‍ വേണ്ടി വരില്ലാ... അറിയാനും അറിയിക്കാനുമുളളതും നല്‍കിയിട്ടാണ് നീ യാത്രയായതു. എന്റെ കരങ്ങളില്‍ ഇന്നു ഈ സമൂഹം ഭദ്രമാണെന്ന് നിന്നിലുളള വിശ്വാസത്തെ ഞാന്‍ അത്യാദരവോടുകൂടി വണങ്ങുന്നു. അതുകൊണ്ട് ഞാന്‍ എന്ന സമൂഹം ഉളളടത്തോളം കാലം എന്നിലെ നിനക്ക് മരണമില്ലാ. ഈ യാത്ര ദീര്‍ഘനാളത്തെ ഒരു വിശ്രമം എന്നു മാത്രം കരുതുക , കാരണം ആ വിശ്രമകാലങ്ങളിലേക്കുളള എന്റെ യാത്രയും വിദൂരമാല്ലാ.. ലോകിലെ തന്നെ ഏവും അംഗസംഖ്യയുളള ഇടം എന്ന മുഖവരയിലൂടെയാണ് ഇന്നു എന്റെ സഞ്ചാരം. ഈ കടന്നുപോയ പാതകള്‍ ഞാന്‍ തേടി പോയതല്ലാ ഒരു തരത്തില്‍ എന്നിലേക്ക് എത്തിപ്പെട്ടവയാണ്. അതുകൊണ്ട് തന്നെ കാലം ചെല്ലും തോറും എന്റെ ശവദാഹത്തിനു സാക്ഷ്യം വഹിക്കാനും ഉണ്ടാകും അനേകം പേര്‍.

       ഈ സമൂഹം നിനക്ക് അംഗീകാരങ്ങളും സ്‌നേഹപുഷ്പ്പങ്ങളും നല്‍കി ആദരിക്കുന്നു. നീ വെട്ടി തെളിച്ചു വിട്ട പാതയിലൂടെ ഉയര്‍ന്നുവന്ന ഒരു പുകൊടിയായ ഞാന്‍ എല്ലാ ആദരവുകളോടും സ്‌നേഹബാഷ്‌ളോടു കൂടിയും നിന്നെ അനുശോചിക്കുന്നു. അകാലങ്ങളിലെ ആഴങ്ങളിലേക്ക് ഇറങ്ങി പോയാലും നിന്റെ നാമം എന്നും ഈ സമൂഹത്തില്‍ നിലനില്‍ക്കും.






Monday, March 23, 2015

ഇരുൾ എന്ന പ്രകാശം







                        ഇരുൾ എന്ന പ്രകാശം.

 മോചനം! എത്ര ദൂരം ഞാൻ സഞ്ചരിക്കണം ഈ യാഥാർത്യത്തിലേക്ക് എത്തി ചേരാൻ,. മാസങ്ങളായി എന്നിൽ അകപ്പെട്ട അന്ധകാരത്തിന്റെ മറനീക്കി
പ്രകാശകിരണങ്ങളെ അഭിഖീകരിക്കുന്ന നാൾ എന്നിൽ നിന്നും വിദൂരമല്ലാ.. എന്നിലെ ആകാംക്ഷയുടെ അളവ് നിർവച്ചിക്കാൻ കഴിയാത്തവണ്ണം ഉയരങ്ങൾ താണ്ടിയിരിക്കുകയാണു. പക്ഷേ ഈ ഇരുൾ വഴികളിലൂടെയുളള എന്റെ പ്രയാണം എനിക്ക് ജീവൻ നിലനിർത്താൻ സഹായമേകുന്ന, ആ ഉടമയുടെ
അവകാശഹസ്ത്തങ്ങളിലാവും ഇനി എന്റെ നാൾവഴികൾ . അതുക്കൊണ്ടു ഈ ഇരുൾ എന്ന മഹപ്രതിഭാസത്തെ ഞാൻ അളവയിഞ്ഞു അംഗീകരിക്കുന്നു,
ബഹിമാനിക്കുന്നു. മുന്നിൽ ഉളള ഈ വസ്തുവിനെ തട്ടിനീക്കിയാൽ വെളിച്ചത്തിലേക്കുളള എന്റെ വഴി തുറക്കപ്പെടുമെങ്കിൽ ഒന്നു ശ്രമിച്ചു നോക്കിയാൽ ? വേണ്ട, ഏറിയാൽ ഇനി കുറച്ചു നാളുകൾ , എന്റെ സ്വപ്‌ന കവാടം അവിടെ തുറക്കപ്പെടും.  അന്ന് ആ കവാടം മലക്കെ തുറക്കുമ്പോൾ വെളളിവെളിച്ചത്തിന്റെ കിരണങ്ങൾ ഞാൻ ഏറ്റുവാങ്ങുന്നുണ്ടാവാം. മാത്രവുമല്ലാ എന്നിലെ തീരാത്ത പൊട്ടിക്കരച്ചില്ലിന്റെ ആരംഭവും കുറിക്കും. ഈ മാസങ്ങളത്രയും എനിക്ക് ജീവോശ്വാസം നൽകി എന്നെ പരിപ്പാലിച്ചുപോന്ന ആ വാത്സല്യവുമായി ബന്ധിപ്പിക്കുന്ന ഒരു ഞാണി അവിടെ അറത്തുമാറ്റുമ്പോൾ ഈ കാലമത്രയും എനിക്ക് ലഭിച്ച ശ്വസമല്ലാ
പിന്നീടു ഞാൻ അനുഭവിക്കാൻ പോക്കുന്നത്. ഏകനാകാൻ ആ നിമിഷം ഞാൻ പഠിക്കണം. വളരെ ചെറുതും  എന്നാൽ അർത്ഥവത്തായതുമായ ഒരു പാത്രത്തിൽനിന്നും വിശാലമായ മറ്റൊരു പാത്രത്തിലേക്ക്  ഒഴുകി വീഴാൻ  ഏതാനും ദിനങ്ങൾ മാത്രം ...കാത്തിരിക്കാം! ....
                           രക്തബ്ധംമുറിച്ചുളള ഏകാന്തതകായി.




Monday, February 2, 2015




                                                ആത്മഹത്യ എന്ന പ്രേരണശക്തി

      അവന്‍ വരും, ഏതു നിമിഷം വേണമെങ്കിലും കടന്നു വരാന്‍ അധികാരപ്പെട്ടവന്‍. പ്രതീക്ഷകളോടെ അവന്റെ വരവിനെ  സ്വാഗതം ചെയ്യാന്‍ വൃദ്ധജനങ്ങള്‍ ഒരുങ്ങുമ്പോള്‍, ആരെയും കൂസാതെ ശൈശവം, യൗവനം, കൗമാരക്കാരെ  തേടിപിടിക്കാന്‍ ഒരു അനായാസ കഴിവുണ്ട് അവനു ജീവനുളള എല്ലാ വസ്തുകളെയും ആവേശത്തോടെ പിടികൂടാന്‍ സാഹചര്യങ്ങളോ, സന്ദര്‍ഭങ്ങളുടെയോ മുഖവര അവനാവിശ്യമില്ലാ. ഓരോ ജീവിതവും അവനിലേക്ക് എത്തി ചേരാനുളള യാത്രകളാണ്. മരണം എന്ന മൂന്നക്ഷരത്തില്‍ അവനെ ഒതുക്കാന്‍ ശ്രമിക്കുന്നവര്‍ കൂട്ടുപിടിക്കുന്നത് ആത്മഹത്യ എന്ന ഭീരുവിനെയാണ്.
              സര്‍വ്വേ പ്രകാരം ലോകത്ത് ഏറ്റവും കൂടുതല്‍ ആത്മഹത്യ അരങ്ങേറുന്ന രാജ്യം ഭാരതം.  അതില്‍തെന്ന ഹരിത ഭംഗിയാല്‍ സമൃദ്ധമായ കേരളം മുന്‍പന്തിയില്‍ നില്‍ക്കുന്നു. തൊട്ടതിനും, പിടിച്ചതിനും ആത്മഹത്യയില്‍ ശരണം പ്രാപിക്കുന്ന ജനവര്‍ഗ്ഗം തിങ്ങി പാര്‍ക്കുന്ന ഭൂമി. പലരും ജീവിതത്തില്‍ നിന്നും രക്ഷപെടാന്‍ സ്വീകരിക്കുന്ന മാര്‍ഗ്ഗം ആത്മഹത്യ, ഈശ്വരന്‍  തന്ന മനുഷ്യജന്മം തിരിച്ചെടുക്കാനുളള അവകാശം സ്വന്തമായിട്ടോ അല്ലങ്കില്‍ മറ്റുപലരിലോ പകുത്തു നല്‍കിയിട്ടില്ലാ. സൃഷ്ട്ടിച്ച ദൈവത്തിനു മാത്രം എടുക്കാന്‍ അവകാശമുളള ആ ജീവനെ പലരും സ്വന്തമായിട്ട് തീര്‍ക്കുന്നതാണ് കണ്ടുവരുന്നത്. മറ്റുചിലര്‍ ജനശ്രദ്ധ ആകര്‍ഷിക്കാന്‍ ഫെയിസ്ബുക്ക് പോലുളള മാധ്യമങ്ങളില്‍ ആത്മഹത്യ ചെയ്യുന്നത് ലൈവ് ആയി സംപ്രേഷണം ചെയ്യത് രസിക്കുകയാണ്. അതില്‍ പലര്‍ക്കും കളികാര്യമായി ജീവന്‍ വെടിയേണ്ടിവന്നിട്ടുമുണ്ട്.  പ്രശ്‌നങ്ങളില്ലാത്ത മനുഷ്യരുമില്ലാ പ്രശ്‌നങ്ങളില്ലാത്തവന്‍ മനുഷ്യനുമല്ലാ. ആ പ്രശ്‌നങ്ങളെ അഭിമുഖികരിക്കാന്‍ തന്റെടമില്ലാത്തവര്‍ ആത്മഹത്യയ്ക്ക് കീഴടങ്ങുന്നല്ലു. ആ ആത്മഹത്യയെ പവിത്രമായ മരണം എന്നു വിശേഷിപ്പിക്കാന്‍ ഒരു തരത്തിലും കഴിയില്ലാ. മരണം മനുഷ്യന്റെ തിരിച്ചറിവാണെന്ന് പണ്ട് ആരോ പറഞ്ഞിട്ടുണ്ട്. മരണത്തിന് ശേഷവും ജീവിതമുണ്ട്, ആത്മഹത്യയെ മരണാനന്തര ജീവിതവുമായി ബന്ധിപ്പിക്കാന്‍ സാധിക്കുന്നതല്ലാ. ജീവിതത്തോട് പൊരുതാന്‍ ശേഷിയില്ലാത്താവര്‍ ഭീരുകളായി ആത്മഹത്യ എന്ന് ധീരതയെ ലക്ഷ്യം വച്ച് സഞ്ചരിക്കുന്നു. എന്നാല്‍ ദിനംപ്രതി വാര്‍ത്തകളില്‍ നിറയുന്ന ആത്മഹത്യ ജനങ്ങള്‍ക്ക് അഘോഷതിമിര്‍പ്പാണ് നല്‍കുന്നത്. പണ്ടുകാലത്ത് ഏറ്റവും കൂടുതല്‍ ആത്മഹത്യക്ക് കാരണമായിരുന്ന വിഷയം പ്രണയം. എന്നാല്‍ പ്രണയത്തിന്റെ പേരില്‍ ഇന്ന്്  ആത്മഹത്യകള്‍ എണ്ണപ്പെട്ടതാണ്. ബ്ലേഡ് മാഫിയയുടെ പീഡനം, കട കെണി എന്നി ഘടഗങ്ങളാണ് ഹൈലൈറ്റ്, എന്നാല്‍ നിസാരത്തില്‍ നിസാരമായി മാറിയിരിക്കുന്ന അത്മഹത്യകളുമുണ്ട്. വീട്ടില്‍ മാതാപിതാക്കള്‍ വഴക്ക് പറഞ്ഞതിന്റെ പേരില്‍, പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞെന്ന് ചൊല്ലി, അങ്ങനെ നീളുന്ന മനുഷ്യവംശത്തിന്റെ ചെഷ്ട്ടകള്‍.
      കാഴ്ച്ചക്കാര്‍ക്കും, കേള്‍വിക്കാര്‍ക്കും ധീരതയോ, ഭീരുത്വമോ എന്ന ചോദ്യത്തിനാണ് പ്രശക്തി . ഒരു നേരത്തെ തോന്നല്‍ ആ  തോന്നല്‍ പ്രേരണയെ ആര്‍ജ്ജിക്കുന്നു, ഒടുവില്‍ ആത്മഹത്യയെ തേടുന്നു. യത്ഥാര്‍ത്തതില്‍ ആത്മഹത്യ എന്നാല്‍ മരണം എന്നു   വിശേഷിക്കാന്‍ സാധിക്കുമോ.  മാനവരാശിക്കു  എന്തിലും ഒരുതവണ തെറ്റു പറ്റിയാല്‍ തിരുത്താന്‍ അവസരങ്ങള്‍ ലഭിക്കും, പിന്നീട്   അത് ചെയ്യാന്‍ ഒരുങ്ങില്ലാ. എന്നാല്‍ ഈ ഹീന പ്രവര്‍ത്തിക്ക് പ്രേരണ തിരുത്താന്‍ ഉളള അവസരങ്ങളെ നശിപ്പാക്കുന്നു.


Thursday, May 15, 2014

Why we are Customers?



കടലിനപ്പുറത്ത് കച്ചവടക്കാര്‍, കടലിനിപ്പുറത്ത് ഉപഭോക്താക്കള്‍


ഭൂമിയിലെ രാജ്യങ്ങള്‍ ദിനംപ്രതി  വളര്‍ച്ച ലക്ഷ്യമിട്ട് പായുമ്പോള്‍, പൈത്രകം നിറഞ്ഞ  ഭാരതം വളര്‍ച്ചയില്‍ നിന്നും വീണ്ടും വെളളക്കാരെ ആശ്രയിച്ചു പായുന്നു. 


 വിശിഷ്ഠ വിഭവങ്ങളാലും,അമൂല്യമരുന്നുകളാലും ഉന്നതിയില്‍ നില്‍ക്കുന്ന ഹിന്ദുസ്ഥാന്‍. ഒരു കാലഘട്ടത്തില്‍ നമ്മുടെ നാട്ടില്‍ അതിക്രമിച്ചു കയറി ഇവിടുളള പൊന്നും,പെണ്ണും. മൂല്യമുളള വസ്തുകളും,മറ്റാര്‍ക്കും കണ്ടുപിടിക്കാന്‍ കഴിയാത്ത  രഹസ്യങ്ങളുടെ കലവറ നിറഞ്ഞ മരുന്നുകളുടെ കൂട്ടും മറ്റും തട്ടിയെടുത്ത വെളളക്കാര്‍. കാലമിത്രപിന്നിട്ടപ്പോള്‍ ഭാരത മക്കള്‍ വെളളക്കാരുടെ ഉപഭോദാക്കളായി വളര്‍ന്നു. ഈ 21-ാം നൂറ്റാണ്ടില്‍ ഉടുക്കുന്ന വസ്ത്ര തൊട്ട് ,കഴിക്കുന്ന ഭക്ഷണം വരെ ആ ചെഷ്ട്ടകളില്‍പ്പെട്ടവയാണ്.  പൊതുവേ  ഭക്ഷണപ്രിയരായ ഭാരതീയര്‍ക്ക് ഇപ്പോള്‍ പിസയും, ബര്‍ഗറുമെ ഇറങ്ങു. ആരോഗ്യത്തിനും ,കുഞ്ഞുങ്ങളുടെ വളച്ചയ്ക്കും ഡോക്ട്ടര്‍മ്മാര്‍ നിര്‍ദേശിക്കുന്ന ഒരു ആഹാരമാണ് ഇഡ്ഡ്‌ലി. ആ ഇഡ്ഡ്‌ലിയുടെ മണംപോലും ഭാരതമക്കള്‍ ഇന്നു മറന്നു കഴിഞ്ഞിരിക്കുന്നു. പുതുമതേടി പോകാന്‍ ഇഷ്ട്ടമില്ലാത്തവരില്ലാ സമ്മതിക്കുന്നു, പക്ഷേ ആ തേടലിന്റെയിടയില്‍ ഇല്ലാതാക്കുന്നത് ഒരു സംസ്‌ക്കാരവും രൂപകല്‍പ്പന ചെയുന്നത് സായിപ്പിന്റെ വസ്തുകളും . നാട്ടിലുളള വസ്തുക്കള്‍ ഇവിടെ ഉളളപ്പോള്‍ എല്ലാവരും അതിനെ മറക്കും ആര്‍ക്കും വേണ്ടാതെ അനഥരാകും, എന്നാല്‍ ആ വസ്തുക്കള്‍ വെളളക്കാരന്‍ ഏറ്റെടുത്ത് തിരിച്ച് അതുപേലെ അല്ലങ്കില്‍ അല്‍പം വ്യതിയാനമാക്കി നാട്ടിലേക്ക് അയച്ചാലോ 'ആഹാ മഹത്തരം'. വെളളക്കാരനെ പുകഴ്ത്തും.

  

ഇവിടുളളള സാധനങ്ങള്‍ വാങ്ങാന്‍ ഇവിടുത്തുക്കാറില്ലാ എല്ലാവര്‍ക്കും വെളിനാട്ടുക്കാരന്റെ വസ്തുക്കളേടാണ് പ്രിയം.  കുടിക്കാന്‍ ഉപയോഗിക്കുന്ന വെളളം പോലും അവരു തന്നാലെ ഇന്നതെ യുവതലമുറയ്ക്ക് ഇറങ്ങു... ഈ അടുത്തിടെ അമേരിക്കയിലും, മറ്റു വിദേശ രാജ്യങ്ങളിലും ഇന്ത്യയില്‍ നിന്നും കയറ്റുമതി ചെയ്യുന്ന മാമ്പഴങ്ങള്‍ക്ക് വിലക്കു ഏര്‍പ്പെടുത്തി.വിഷബാധ കലര്‍ന്ന മാമ്പഴങ്ങളാണ് എന്നു ചൂണ്ടികാണിച്ചുകൊണ്ടാണ്.  എന്നാല്‍ വിഷപാനീയമാണെന്ന് അറിഞ്ഞുകൊണ്ടും വര്‍ഷങ്ങളായി അവരുടെ കോളയും, പെപ്പ്‌സിയും ഇന്നും ഇവിടെ വില്‍ക്കപ്പെടുന്നു. എത്രയോ പോരാട്ടങ്ങള്‍ നടത്തിയിട്ടും അതു ഇന്ത്യയില്‍ നിന്നും നീക്കം ചെയ്യാന്‍ സാധിക്കുന്നില്ലാ. സ്വാതന്ത്രം കിട്ടീട്ട് 67 വര്‍ഷം പിന്നിടുമ്പോളും ഒരുതരത്തില്‍ ഇന്നും നമ്മള്‍ അവരുടെ അടിമകളാണ് . 


Monday, May 5, 2014

'നിലവറ എന്ന ചൂതുകളി.'




 ഭരണം തീഴറ്റേസ്സ് അഭിമാനപുരസ്സ്‌ക്കാരം കാഴ്ച്ച വെയ്ക്കുന്ന

  'നിലവറ എന്ന ചൂതുകളി.'


  രംഗം - 1  


 രാജ്യം നഷ്ട്ടപ്പെട്ട രാജാവിനെ പ്രജകള്‍ അംഗീകരിക്കില്ലാ.  എന്നാല്‍ സ്വന്തം രാജ്യത്തിനകത്തുളളവര്‍ തന്നെ രാജ്യം പിടിച്ചെടുത്താല്‍ അവിടെ രാജാവ് ഏകാദിപതിയാണ്. 

  രംഗം -2


രാജ്യം പിടിച്ചെടുത്തവര്‍ക്ക് ക്ഷേത്രം കൈക്കലാക്കാന്‍ ആണോ പ്രയാസം . നൂറ്റാണ്ടുകളുടെ പഴക്കവും, ചരിത്രവും, ഇതിഹാസങ്ങളും ഉറങ്ങുന്ന, നിധിയുടെ ഉറവിടം എന്നു വിശേഷിപ്പിക്കാവുന്ന ക്ഷേത്രം. നൂറ്റാണ്ടുകള്‍ക്കിപ്പുറം  ക്ഷേത്ത്രിലെ  ഒരു നിലവറ തുറന്നപ്പോള്‍ , ഇന്നു  രാജ്യം ഭരിക്കുന്ന അധികാരികളൂടെ മുഖത്താകമാനം ഒരു മഞ്ഞ പ്രഭ വെട്ടിതളങ്ങീ. ഒരു മനുഷ്യായിസ്സില്‍ കണ്ടിട്ടില്ലാത്തതും, ഇനിയൊരിക്കലും കാണാന്‍ 
ഇടയില്ലാത്തതുമായ തങ്കകട്ടകള്‍.. അന്നു ആ നിമിഷം മനസ്സില്‍ ഉറപ്പിച്ചു മറ്റൊരാള്‍ക്കും വിട്ടു കൊടുക്കില്ലാ...



  രംഗം - 3


 നിധികള്‍ വെട്ടിപ്പിടിക്കാനുളള ഗൂഢാലോചനകളുടെ നാളുകള്‍ .  

പൈത്രകം നിറഞ്ഞുനില്‍ക്കുന്ന മണ്ണിലെ ഇതിഹാസങ്ങള്‍ എല്ലാം തന്നെ ഇന്നു അധികാര ഭ്രാന്ത്മൂത്ത ജനങ്ങള്‍ കൈക്കലാക്കി.പൊതു ജനങ്ങള്‍ക്ക് ഒരു തലയ്ക്ക്  ഇത്ര രൂപാ എന്ന നിരക്കില്‍ ടിക്കറ്റ് കൊടുത്ത് 
സന്ദര്‍ശനത്തിനു കയറ്റുകയാണ്. സ്വന്തം നാട്ടിലുളള അമൂല്യ വസ്തുക്കള്‍ കാണാനും കൊടുക്കണം പിടയ്ക്കുന്ന ഗാന്ധി തലകള്‍ . ആ ഗാന്ധി തലകള്‍ പെറുക്കിയെടുക്കാനും ഉണ്ട് ഒരുകൂട്ടം  സേവകര്‍.ചോദിച്ചാല്‍ പറയും 
'എല്ലാം രാജ്യത്തിന്റെ വികസനത്തിനും പ്രജകള്‍ക്കും വേണ്ടി '.
 അങ്ങനെ തുടങ്ങിയ ആലോചനകള്‍ ഇന്നു ക്ഷേത്രം പിടിച്ചെടുക്കല്‍ വരെ എത്തി. 


 രംഗം - 4


 ഉത്തരവ് പുറപ്പെടിക്കുന്നു .ക്ഷേത്ര വക നിധികള്‍ എല്ലാം ഏറ്റെടുക്കുവാന്‍ ഇനി സര്‍ക്കാര്‍. 

 പൊതു ജനം  : ഗംഭീരം അതി ഗംഭീരം . കാര്യങ്ങള്‍ അല്‍പംകൂടി എളുപ്പമായി .

 അധികാരികള്‍ : ഹാവൂ് ആശ്വവാസമായി. ഇനി                         നമ്മുടെയും,തലമുറകളുടെയും കാര്യത്തില്‍
                  ആശങ്കകളെ വേണ്ടാ...


 രംഗം -  5


അധികാരികള്‍  വന്നു ,, നിധികള്‍ പരിശോദിക്കുന്നു.
കൃത്രമ്മം കൃത്രമ്മം നിധികളില്‍ സര്‍വത്ര കൃത്രമ്മം.. സംശയം രാജാവിലേക്കു നീളുന്നു. താക്കോല്‍ കൂട്ടം രാജാവിന്റെ പക്കല്‍ ആയിരുന്നതിനാല്‍ സ്വാഭാവിക നീക്കം രാജാവിലേക്ക്.   രാജ കുടുംബം സ്തംഭിക്കൂന്നു 
വാര്‍ത്ത മാലോകത്ത് ക്ഷണ നേരം കൊണ്ട് പരക്കുന്നു. രാജാവ് സ്വര്‍ഗത്തിലേക്ക് യാത്ര പുറപ്പെട്ടത്തു മൂലം ഇതൊന്നും കേള്‍ക്കെണ്ടി വന്നില്ലാ.   
അടുത്ത ഒരു ബെല്ലോടു കൂടി ഈ നാടകം  ഇവിടെ അവസാനിക്കുകയാണ്.

ഇത്രയും നേരം ഞങ്ങളോട് സഹകരിച്ച എല്ലാവര്‍ക്കും ഞങ്ങളുടെ നന്ദി രേഖപ്പെടുത്തുന്നു.
  

 രംഗം -6


യാഥാര്‍ത്യം മനസ്സിലാകാതെ നില്‍ക്കുന്ന മനുഷ്യര്‍ .

പൊതു ജനം  : രാജാവിന്റ സ്വത്തിനു രാജാവിനു അധികാരമില്ലെ.

ക്ഷേത്രത്തില്‍ സാക്ഷാല്‍ ഭഗവാന്‍ ഉറങ്ങുകയല്ലാ എന്ന ഉത്തരത്തില്‍ നില്‍ക്കുന്ന രാജകുടുംബാഗംങ്ങള്‍.


അവസാനം എന്ത് എന്ന പ്രതീക്ഷിച്ച് കണ്ണും തുറിച്ച് തിരശ്ശീലയിലേക്ക് വീക്ഷിക്കുന്ന പെതു ജനങ്ങള്‍ .

 ഈ രംഗം മായുമ്പോള്‍ നാടകം പൂര്‍ണ്ണമാകുന്നു .

Friday, April 11, 2014

'കാത്തിരിപ്പ്'




  കഴിഞ്ഞു, ആവേശങ്ങളുടെ തിരയടിച്ചില്‍ അവസാനിച്ച്്്് കാത്തിരിപ്പിന്റെ നാളുകള്‍ സ്വാഗതമായി. ഭാരതം ആകാംഷയോടെ കണ്ണു
തുറച്ച് ഇരിക്കുകയാണ്. ആരാവും ഇനി തങ്ങളെ ഭരിക്കാന്‍ പോകുന്ന മാന്യന്മാര്‍.പോയ ദശകാലമത്രയും കൈപ്പത്തി ഭരിച്ച 'ഭാരതം'
രാജ്യവളര്‍ച്ചക്ക് ധാരാളം ഉപകാരങ്ങള്‍ സമ്പാദിച്ചുകൂട്ടിയതിന്റെ ക്ഷീണമകറ്റാനാവും ചുളുവിനു ചീത്തപേരുകള്‍ കിട്ടിയപ്പോള്‍
അതും കീശയില്‍ ഒതിക്കിയതും. പണ്ട് ഭഗവാന്‍ മഹാദേവനെ പിടിച്ച ശനി ആവും ഇതിന്റെ പിന്നില്‍ കളിച്ചത്. അതു കൊണ്ട്
പൊതു ജനങ്ങളെ ഭരിച്ച് അവര്‍ക്ക് മതിവരാത്തതും.. അങ്ങനെയെങ്കില്‍ മുഴുവന്‍ സമയവും വെളളത്തില്‍ കിടക്കുന്ന പുഷ്പത്തിനും
കാണാതിരിക്കുമോ അധികാര കൊതി. നാളുകള്‍ തോരെയായി ആ പുഷ്പത്തിനെ വെളളത്തില്‍ നിന്നും എടുത്തു ഭാരത മണ്ണിന്റെ
തലയില്‍ ചൂടാനുളള കൊതിയും പേറീ മോടി പിടിപ്പിക്കാനുളള യാത്ര തുടങ്ങിട്ട്. ഈ രണ്ടു മിത്രങ്ങളും ജനങ്ങളെ ഇട്ട് വട്ടുതട്ടുമ്പോളാണ്
പുതിയ ഒരു താരം അഭ്രപാളികള്‍ പൊളിച്ച് മണ്ണില്‍  തൂത്തുവ്യത്തിയാക്കാന്‍ ഇറങ്ങിയിരിക്കുന്നത്. പുലി പോലെ വന്നിട്ട് എലി പോലെ
മടങ്ങി പോയവര്‍ പൂര്‍വ്വാധികം ശക്തിയോടുകൂടിയാണ് തിരിച്ചു വന്നിരിക്കുന്നത്.  ഭാരതം അടപടലെ വ്യത്തിയാക്കാന്‍ ആണോ അതോ അധിക്കാ
ര കൊതി മൂത്തുളള പാച്ചിലില്‍ ഉളള വേഷങ്ങളുടെ പ്രദര്‍ശനമോ?  എന്താണങ്കിലും ജനങ്ങള്‍ ഉറ്റു നോക്കുകയാണ് ആരുടെ കൗശലങ്ങളവും
ഇനി കാണേണ്ടി വരുന്നത് എന്ന്..



Wednesday, March 5, 2014

'സംഘര്‍ഷങ്ങളുടെ ഉറവിടം '





ചില സന്ദര്‍ഭങ്ങളില്‍ മനുഷന്റെ ചിന്തകള്‍ക്കു പോലും ചിറകുമുളയ്ക്കൂം.ആ നിമിഷം അഹങ്കാരത്തില്‍ ഭ്രമിക്കും അവന്‍ . തന്റെ സൃഷ്ട്ടികളെ മറ്റുളളവരില്‍ അടിച്ചേല്പ്പിക്കത്തക്കവണ്ണം പ്രയത്‌നിക്കും. ഇതുകാണുന്ന പൊതുജനമാവട്ടേ കണ്ണുംപൂട്ടി വിശ്വസിക്കും എല്ലാം . അങ്ങനെ പൊതുജനം വിശ്വസിക്കാന്‍ വേണ്ടിയുളള ഇന്നത്തെ ഏറ്റവും വലിയ വിഷവിത്തായിമാറിരിക്കുകയാണ് 'വാര്‍ത്താ ചാനലുകള്‍'.അരാജകത്വമാണോ സംഭവിക്കുന്നത്..? പണ്ട് വാര്‍ത്തകള്‍ ഉണ്ടായാല്‍ അതു റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. എന്നാല് ഇന്നു റിപ്പോര്‍ട്ട് ചെയ്യാന് വേണ്ടി മാത്രം വാര്‍ത്തകളെ സൃഷ്ട്ടിക്കുകയാണ് പുതിയ തലമുറയിപ്പെട്ട 'വാര്‍ത്താ മാധ്യമ ചാനലുകള്‍്'. കേട്ടുകേള്‍വികളില്‍ നിന്നും അച്ചടി മാര്‍ഗ്ഗം വഴി വന്നു കാഴ്ച്ചയുടെ ഏറ്റം കൂട്ടുന്ന സമകാലിക യന്ത്രം എന്നു വേണമെങ്കില്‍ വിശേഷിപ്പിക്കാം. സംഭവിച്ചു കഴിഞ്ഞ വാര്‍ത്തകളെ എത്ര എത്ര ആവര്‍ത്തിയാണ് ചാനലുകളില്‍ കാണിക്കുന്നത് . ശരി, എന്നാല്‍ മറ്റൊരു ചാനല്‍ വെച്ചാലോ,അവിടെയും ഈ വാര്‍ത്തകള്‍ തന്നെ. അവതാരകനുമാത്രം വ്യത്യാസം കാണും. ഇതു കണ്ടു കണ്ടു ബോറടിക്കില്ലെ സധാരണ മനുഷര്ക്ക് .രാത്രികാലങ്ങളില്‍ വാര്‍ത്താ ചാനലുകള്‍ വെക്കാന് തന്നെ പലര്ക്കും ധൈ്യര്യമില്ലാ .കാരണം ആളുകള്‍ തിങ്ങി നിറയുന്ന പൊതു സ്ഥലവും,നിയമസഭയും കഴിഞ്ഞാല് ഏറ്റവും കൂടുതലല്‍ ഒച്ചപ്പാട് നടക്കുന്ന ഒരു സ്ഥലമാണ് ഇന്നു വാര്‍ത്താ ചാനലുകള്‍ . തത്സമയം നടക്കുന്ന  കാര്യങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കാനുളള പൗരാണിക ധര്‍മ്മമാണോ മാധ്യമങ്ങള്‍ നടത്തുന്നത്. പ്രത്യുഷത്തില്‍ അങ്ങനെ പറയാം, പക്ഷേ ഒരു തമ്മിലടി അല്ലങ്കില്‍ പരസ്പരമുളള മത്സരം, ഇവയുടെ ഒക്കെ ഒരു ദുര്‍ഗ്‌നധം അടിക്കുന്നില്ലെ..? എക്‌സ്‌ക്വൂസിവ് എന്ന പദത്തിന്റെ അര്ത്ഥം സൂചിപ്പിക്കുന്നത് എന്തിനെയാണ് ? നിലവാരം വളരെ കുറഞ്ഞ വാര്ത്തകള് പോലും ഇന്നു ഈ ഗണത്തില് എത്തി ചേരുന്നത് എങ്ങനെ?  കുറ്റവാളികളെയും, രാഷ്ട്രിയ പ്രമാണികളെയും നാട്ടിലെ താരങ്ങളാക്കാന് വോണ്ടിയിട്ടുളള ഓട്ടപ്പാച്ചിലുകളാണ് ഇന്നു സാക്ഷരത വളരെ കൂടുതലുണ്ടന്ന് സ്വയം അഹങ്കരിച്ച് നടക്കുന്ന നമ്മുടെ ഈ നാട്. അതിനു ഒത്താശകള്‍ നല്കുന്നതാവട്ടെ 'വാര്‍ത്താ മാധ്യമ ചാനലുകള്‍'. ഓരോ വ്യക്തിയുടെയും സ്വകാര്യതകളെ അതു എത്ര വലിയവനാവട്ടെ എത്ര ചെറിയവനാവട്ടെ , അടപടലെ ജനസമക്ഷത്തിലേക്ക് എത്തിക്കുന്നതാണോ മാധ്യമ ധര്‍മ്മം ..? ഇതില്‍ നിന്നുമുളള മോചനം ജനങ്ങള്‍ ആഗ്രഹിക്കാത്തതോ അതോ ആഗ്രഹിപ്പിക്കാത്തതോ???