Showing posts with label stories. Show all posts
Showing posts with label stories. Show all posts

Wednesday, March 9, 2016

ഇന്ത്യയില്‍ എന്തിനു, ഒരു വനിതാ ദിനം.





സ്ത്രി ശക്തിയേറിയവളാണ്. മറ്റൊരാളാല്‍ ബഹുമാനിക്കുകയും ആദരിക്കപ്പെടുന്നവളുമാണ്. ഈ രണ്ടു പ്രസ്താവനയില്‍ അടിയുറച്ചു നില്‍ക്കുകയും അവളെ വാനോളം ഉയര്‍ത്താന്‍ കൊടിപിടിക്കുകയും ചെയ്യുന്ന കൂട്ടരാണ് പുരുഷഗണങ്ങള്‍.അവള്‍ അമ്മയായാലും,പെങളായാലും മറിച്ചു മറ്റൊരുത്തന്റെ ഭാര്യയായലും ഈ പ്രസ്താവനയില്‍  ആട്ടംവരാതെ  ഉറച്ചു നില്‍ക്കാന്‍ കരുത്തുളളവര്‍ .സത്യത്തില്‍ എന്തിന്റെ വെളിച്ചത്തിലാണ് ഇങ്ങനെ പറയാന്‍ അവരെ പ്രാപ്തരാക്കുത്. ശാരീരികബലത്തില്‍ പുരുഷനെ കീഴ്‌പ്പെടുത്തുകയെന്നത് പ്രയാസത്തില്‍ പ്രയാസമെറിയതാണ്.പക്ഷേ അതു ഒരിക്കലും അവളെുടെ കഴിവുകെടല്ല.. പ്രപഞ്ചശില്‍പ്പികള്‍ അവള്‍ക്കുമേല്‍ സ്തായിയായി നല്‍കിയ മനോഭാവം. എന്നാല്‍ അവളുടെ ബലഹീനതയെ ചോദ്യം ചെയ്യു രീതിയിലാണ് കാര്യങ്ങള്‍ ഭാരത നാട്ടില്‍ അരങ്ങേറുന്നത്.

വനിതാ ദിനത്തില്‍ പോലും സ്ത്രി അപമാനിക്കപ്പെടുകയാണ് ഉണ്ടായത്. രാജ്യത്തിന്റൈ പല ഭാഗങ്ങളില്‍ കഴിഞ്ഞ ദിവസം അവളെ ശാരീരികമായി പിടിപ്പിക്കുകയുണ്ടായി. ഒരിക്കലും ഇതു ഒറ്റപ്പെട്ട സംഭവം എന്നു പറഞ്ഞു മാറ്റി നിര്‍ത്താവു ഒന്നല്ലാ .ഒരു വ്യക്തിക്ക് ഏര്‍പ്പെട്ട സംഭവുമല്ലാ. സ്ത്രി എന്ന സമൂഹമാണ് ഇതിനു ഇരയാവുത്. പെണ്ണായി പിറന്ന ഒരാളും അന്നും ഇന്നും എന്നും ഈ നാട്ടില്‍ സുരക്ഷയല്ലാ. ഈ ഹീന പ്രവര്‍ത്തിക്കു എതിരെ ഒരു നിയമവും ഇല്ലാത്ത ഈ നാട്ടില്‍ എന്തിനു വേണ്ടിയാണ് വനിതാ ദിനത്തിന്റെ പേരില്‍ കൊടിപിടിക്കുന്നത്. ആഘോഷങ്ങളാകാം പക്ഷേ അതിനു മുന്‍പു വേണ്ടതു സ്ത്രികളുടെ സുരക്ഷയാണ്.



Tuesday, November 17, 2015

ഫെയിസ്ബുക്ക് ഓര്‍ക്കുട്ടിനെ സ്മരിക്കുന്നു.




               ഫെയിസ്ബുക്ക്  ഓര്‍ക്കുട്ടിനെ സ്മരിക്കുന്നു.

   സൗഹൃദം പലപ്പോഴും അങ്ങെനെയാണ് പുതിയ മേച്ചില്‍ പുറങ്ങള്‍ തേടി പോകാന്‍ കൊതിക്കും. നീ തൊടുത്തുവിട്ട ബാണങ്ങള്‍ പലരിലും കൗതുകമായി ചെന്നുതറച്ചു, പക്ഷേ നിന്റെ പിന്മുറക്കാരനായ എന്നില്‍ നൂതനമായ സാങ്കേതികളുടെ കൂട്ട് വര്‍ദ്ധിച്ചതു കൊണ്ടാകാം ജനംസമക്ഷം എന്നിലേക്ക് പ്രവേശിച്ചത്. അംഗസംഖ്യ വര്‍ദ്ധിച്ചതും നിനച്ചിരിക്കാതെയായിരുന്നു എന്റെ വളര്‍ച്ചയുടെ കടുന്നുവരവും. ഏതു സംഭൃമത്തിനും തുടക്കം കുറിക്കുകയെന്നത് പ്രയാസമാണ്, ആഗോളതരത്തില്‍ നീ തുടമിട്ടത് ചില്ലറയാല്ലാ. അതുകൊണ്ട് എന്നും നീ തയൊണ് എന്റെ ഗുരുസ്ഥാനത്തു.

       കാലമുണ്ടായ കാലം മുതല്‍കെ ലോകം ആഗ്രഹിക്കുന്നത് ഒന്നേയുളളു , പരിഷ്‌ക്കാരങ്ങള്‍. ആ പരിഷ്‌ക്കാരങ്ങളില്‍ കൂട്ട് പിടിച്ച് മുന്നോട്ട് ഓടുന്ന ലോകത്തിനു ഇന്നലെകളില്‍ നീ ചെയ്യത സേവനവും , നിന്നില്‍ നിന്നും ഇന്നു എന്നിലേക്ക് കൈവന്ന മാറ്റവും, നാളെ എന്നി നിന്നും മറ്റാരുടെയെങ്കിലും കൈകളിലേക്ക് എത്തി ചേരാന്‍ പോകുന്ന സേവനങ്ങളും സംഭവബഹുലം തന്നെ. സ്വരം നന്നായിരിക്കുമ്പോളെ പാട്ടു നിര്‍ത്തുക എന്ന പഴമൊഴിയൊട് നിന്നെ ഉപമിക്കാനാണ് ഞാന്‍ അഗ്രഹിക്കുന്നതു. ഓര്‍മകളിലെ ഏതോ ഒരു ഓരത്ത് ഓര്‍ക്കുട്ട് മാറുമ്പോള്‍ ചിലരിലെക്കിലും  ദുഖത്തിന്റെ ഒരിറ്റു പൊഴിഞ്ഞെന്നിരിക്കാം. കാരണം അനേകം മനുഷ്യരില്‍ സൗഹൃദവും, സന്തോഷവുമായ നിരവധി നിമിഷങ്ങള്‍ നീ സൃഷട്ട്ച്ചിട്ടുണ്ട് .അതൊന്നും ഇനി ആരും കാണാത്ത ഓരത്ത്  മാത്രമായി ഒതുങ്ങുന്നുണ്ടാവാം.. നിന്നെ മാത്രം ആശ്രയിച്ച ആളുകള്‍ ഉണ്ടായേക്കാം, നിന്റെ ഈ ഒതുക്കം അവര്‍ക്ക് തീരാനഷ്ട്ടവും വേദനാജനകവുമാണ്. അതുകൊണ്ട് അവര്‍ എന്നെ തേടി വരും എന്നും പ്രതീക്ഷിക്കാം.

           പോയ കാലഘട്ടങ്ങളില്‍ ഓക്കുട്ട് എന്ന പേര് പലര്‍ക്കും ഹരം പകരുന്നവയായിരുന്നു. പല അതിരുകളും മായിച്ചുകളഞ്ഞാണ് നി ഇവിടെ പിറുന്ന വീണതു. അന്നു വലിയ ഒരു ജനവലയത്തിലായിരിന്നു നീ. മാറ്റം തേടി പോകാന്‍ കൊതിക്കു ലോകത്തിനു നിന്റെ അടുത്ത തലമുറക്കാരനയ എന്നെ സ്വീകരിക്കാന്‍ അധികനാള്‍ വേണ്ടി വരില്ലാ... അറിയാനും അറിയിക്കാനുമുളളതും നല്‍കിയിട്ടാണ് നീ യാത്രയായതു. എന്റെ കരങ്ങളില്‍ ഇന്നു ഈ സമൂഹം ഭദ്രമാണെന്ന് നിന്നിലുളള വിശ്വാസത്തെ ഞാന്‍ അത്യാദരവോടുകൂടി വണങ്ങുന്നു. അതുകൊണ്ട് ഞാന്‍ എന്ന സമൂഹം ഉളളടത്തോളം കാലം എന്നിലെ നിനക്ക് മരണമില്ലാ. ഈ യാത്ര ദീര്‍ഘനാളത്തെ ഒരു വിശ്രമം എന്നു മാത്രം കരുതുക , കാരണം ആ വിശ്രമകാലങ്ങളിലേക്കുളള എന്റെ യാത്രയും വിദൂരമാല്ലാ.. ലോകിലെ തന്നെ ഏവും അംഗസംഖ്യയുളള ഇടം എന്ന മുഖവരയിലൂടെയാണ് ഇന്നു എന്റെ സഞ്ചാരം. ഈ കടന്നുപോയ പാതകള്‍ ഞാന്‍ തേടി പോയതല്ലാ ഒരു തരത്തില്‍ എന്നിലേക്ക് എത്തിപ്പെട്ടവയാണ്. അതുകൊണ്ട് തന്നെ കാലം ചെല്ലും തോറും എന്റെ ശവദാഹത്തിനു സാക്ഷ്യം വഹിക്കാനും ഉണ്ടാകും അനേകം പേര്‍.

       ഈ സമൂഹം നിനക്ക് അംഗീകാരങ്ങളും സ്‌നേഹപുഷ്പ്പങ്ങളും നല്‍കി ആദരിക്കുന്നു. നീ വെട്ടി തെളിച്ചു വിട്ട പാതയിലൂടെ ഉയര്‍ന്നുവന്ന ഒരു പുകൊടിയായ ഞാന്‍ എല്ലാ ആദരവുകളോടും സ്‌നേഹബാഷ്‌ളോടു കൂടിയും നിന്നെ അനുശോചിക്കുന്നു. അകാലങ്ങളിലെ ആഴങ്ങളിലേക്ക് ഇറങ്ങി പോയാലും നിന്റെ നാമം എന്നും ഈ സമൂഹത്തില്‍ നിലനില്‍ക്കും.






Thursday, October 8, 2015

സംഘർഷങ്ങൾക്ക് വേണ്ടിയുളള നിരോധനങ്ങൾ.....





 പൗരാണികചരിത്രത്തിന്റെ വേരുകൾ തേടി പുറപ്പെടുമ്പോൾ
 അഖണ്ടഭാരതത്തിന്റെ സംസ്‌ക്കാരമൂല്യങ്ങൾ നിരീക്ഷിക്കുകയും അതു പ്രാഭല്യത്തിൽ വരുത്താൻ ശ്രമിക്കുന്നതിന്റെ  ഇടയിലും , ഇന്ന് രാഷ്ട്രബോധം
തികച്ചും നഷ്ട്ടപ്പെട്ട് മതത്തിന്റെയും വർഗ്ഗീയതയുടെയും ഗർഭപാത്രത്തിൽനിന്നും ഓരോ ജീവനും രംഗപ്രവേശനം ചെയ്യുമ്പോൾ അവൻ ഒരു മതത്തിലും വർഗ്ഗീയ ആസക്ത്തിയിലും ലയിച്ചു കഴിഞ്ഞിരിക്കുന്നു.
ഹൈന്ദവ  ആചാരങ്ങൾക്കു ഒരു മതത്തിന്റെ ലേബൽ നൽക്കി വർഗ്ഗീയതയുടെ ശരങ്ങൾ തൊടുത്തുവിടുന്ന ജനതകൾ  ഇല്ലാതാക്കുന്നത് ഹൈന്ദവ ആചാരങ്ങളെയും സംസ്‌ക്കാരമൂല്യങ്ങളെയുമാണ്. ഭാരതമണ്ണിൽ ഉടലെടുത്ത
സംസ്‌ക്കാരത്തിനു ഗോവധം നിരോധിച്ച് ആദ്യമായി രൂപീകരണം ഏർപ്പെടുത്തിയത് നൂറ്റാണ്ടുകൾക്ക് മുമ്പ് ബാർബറുടെയും അക്ബറുടെയും കാലഘട്ടത്തിലാണ്.  പിന്നീട് പല തലമുറകൾ അതു ഏറ്റുപിടിക്കുകയും
പ്രാഭല്യത്തിൽ വരുത്തുകയും ചെയ്യ്തുവെന്ന് ചരിത്രം പരിശോധിച്ചാൽ വ്യക്തം. ഇന്ന് ഈ നവയുഗത്തിൽ എന്തിനും ഏതിനും നിരോധാനം എന്നത് ആഗോളപ്രശ്‌നമായിമാറ്റുകയാണ് പ്രശ്‌നത്തെ എങ്ങനെ പരിഹരിക്കാം എന്നതല്ലാ പ്രശ്‌നത്തിനു മേൽ എങ്ങനെ പ്രശ്‌നങ്ങൾ സ്യഷ്ട്ടിക്കാമെന്ന് തക്കം പാത്തു ഇരയെ തേടുന്ന വിഷകൂഭങ്ങൾ.

  മിണ്ടാപ്രാണിയായ ഒരു നാൽക്കാലിയെ ഇത്രയും കാലം കൊന്നു ഇരുകാലികൾ  നാവിനു രുചികൂട്ടാൻ സേവിച്ചു. പെട്ടന്ന് ഒരുനാൾ അതു ഗോമാതാവാണെന്ന തിരിച്ചറിവ് ഏറ്റെടുക്കുക. പശു ദൈവമാണ് , ഗോക്കളുടെ മാതാവായിട്ടാണ് കാണുന്നതു. അതു കൊണ്ടു ഗോവധ നിരോധാനം വീണ്ടും ഉടലെടുക്കുന്നു, ഗോക്കളെ കൊല്ലാൻ പാടില്ല , പക്ഷേ അതിന്റെ പേരിൽ മനുഷ്യന് മനുഷ്യനെ കൊല്ലാം.! അതാണോ ആർഷഭാരതസംസ്‌ക്കാരം...  ഈ നിരോധാനത്തിന്റെ ഒക്കെ പേരിൽ ഇത്രയും കൊടിപിടിക്കുന്നവരോട് ഒരു ചോദ്യം  സ്ത്രിജനങ്ങളെയും മാതാവായിട്ടാണ് ഭാരതസംസ്‌ക്കാരത്തില്‍ കാണുന്നത്. .എന്ത്‌കൊണ്ട് ബലാത്സംഗം നിരോധിച്ചു കൊണ്ട് ഒരു  ഉത്തരവും പുറപ്പെടിവിക്കുന്നില്ലാ. ? പോയ ഒരു കാലഘട്ടം പരിശോധിച്ചാൽ കാണാം എത്രയെത്ര കാര്യങ്ങൾക്ക് നിരോധനം ഏർപ്പെടുത്തുകയും അതിൽ പലതും ഉന്മേഷഭരിതനായിട്ട് വീണ്ടും ജനിക്കുകയും ചെയ്യതുയെന്നു. കണക്കിൽ രേഖപ്പെടുത്തിയിരിക്കുന്ന ബലാത്സംഗങ്ങളെക്കാലും വളരെ കൂടുതലാണ് രേഖപ്പെടുത്താത്തവ.എന്തിനു പറയുന്നു ഗോവധനിരോധാനം മാധ്യമങ്ങൾ എടുത്ത് ആഘോഷിക്കുമ്പോളും അതിനു ചുക്കാൻ പിടിച്ച് രംഗത്തു വന്നു അഘോരാത്രം സംസാരിക്കുമ്പോളും എത്ര സ്ത്രിജനങ്ങൾ ബലാത്സംഗത്തിനു ഇരയാവുന്നു.

വീണ്ടും... ബസ്സ് കാത്തുനിന്ന സഹോദരിയെ തട്ടികൊണ്ടു പോയി ബലാത്സംഗം ചെയ്യതു  നിരത്തിൽ ഉപേക്ഷിക്കപ്പെട്ടു. ഇത് രേഖപ്പെടുത്തിയത്. പെടുത്താത്തവ എത്രയെത്ര.....നടന്നു കഴിഞ്ഞ് സംസാരിക്കാനും മാധ്യമ ജനശ്രദ്ധ പിടിച്ചുപറ്റാനും നോക്കാതെ സംഭവം ഇനിമേൽ നടക്കാതിരിക്കാൻ പ്രവർത്തിയിലൂടെ കരുക്കൾ നീക്കാത്തതു എന്ത്‌കൊണ്ട്..
തൊട്ടതിനും പിടിച്ചതിനും സമരമുറകൾ പറ്റുന്നവർ ഈ വിഷയത്തിൽ   സമരമുറകൾ ആഹ്വാനം  ചെയ്യാത്തതു എന്തു കൊണ്ടു.?
മിണ്ടാപ്രാണികളെ കൊല്ലരുതു എന്നു പറയാൻ വെമ്പുന്ന നാവുകൾ സ്വന്തം മാതാവിനെ ചിത്രവധത്തിൽ നിന്നും നിരോധിക്കാൻ വേമ്പൽ കൊളളാത്തു എന്തു കൊണ്ടു ?. ജീവിത സുരക്ഷക്കും നാടിന്റെ എൈക്യത്തിനും ഉതകുന്ന ക്രത്യനിർവഹണം നടപ്പിലാക്കാതെ നിസാരത്തിൽ നിസാരമായ  ആവിശ്യങ്ങൾ ഉന്നയിച്ചാണ് പ്രഹ്‌കേളികൾ അരങ്ങേറുന്നതു..
 


 

Monday, March 23, 2015

ഇരുൾ എന്ന പ്രകാശം







                        ഇരുൾ എന്ന പ്രകാശം.

 മോചനം! എത്ര ദൂരം ഞാൻ സഞ്ചരിക്കണം ഈ യാഥാർത്യത്തിലേക്ക് എത്തി ചേരാൻ,. മാസങ്ങളായി എന്നിൽ അകപ്പെട്ട അന്ധകാരത്തിന്റെ മറനീക്കി
പ്രകാശകിരണങ്ങളെ അഭിഖീകരിക്കുന്ന നാൾ എന്നിൽ നിന്നും വിദൂരമല്ലാ.. എന്നിലെ ആകാംക്ഷയുടെ അളവ് നിർവച്ചിക്കാൻ കഴിയാത്തവണ്ണം ഉയരങ്ങൾ താണ്ടിയിരിക്കുകയാണു. പക്ഷേ ഈ ഇരുൾ വഴികളിലൂടെയുളള എന്റെ പ്രയാണം എനിക്ക് ജീവൻ നിലനിർത്താൻ സഹായമേകുന്ന, ആ ഉടമയുടെ
അവകാശഹസ്ത്തങ്ങളിലാവും ഇനി എന്റെ നാൾവഴികൾ . അതുക്കൊണ്ടു ഈ ഇരുൾ എന്ന മഹപ്രതിഭാസത്തെ ഞാൻ അളവയിഞ്ഞു അംഗീകരിക്കുന്നു,
ബഹിമാനിക്കുന്നു. മുന്നിൽ ഉളള ഈ വസ്തുവിനെ തട്ടിനീക്കിയാൽ വെളിച്ചത്തിലേക്കുളള എന്റെ വഴി തുറക്കപ്പെടുമെങ്കിൽ ഒന്നു ശ്രമിച്ചു നോക്കിയാൽ ? വേണ്ട, ഏറിയാൽ ഇനി കുറച്ചു നാളുകൾ , എന്റെ സ്വപ്‌ന കവാടം അവിടെ തുറക്കപ്പെടും.  അന്ന് ആ കവാടം മലക്കെ തുറക്കുമ്പോൾ വെളളിവെളിച്ചത്തിന്റെ കിരണങ്ങൾ ഞാൻ ഏറ്റുവാങ്ങുന്നുണ്ടാവാം. മാത്രവുമല്ലാ എന്നിലെ തീരാത്ത പൊട്ടിക്കരച്ചില്ലിന്റെ ആരംഭവും കുറിക്കും. ഈ മാസങ്ങളത്രയും എനിക്ക് ജീവോശ്വാസം നൽകി എന്നെ പരിപ്പാലിച്ചുപോന്ന ആ വാത്സല്യവുമായി ബന്ധിപ്പിക്കുന്ന ഒരു ഞാണി അവിടെ അറത്തുമാറ്റുമ്പോൾ ഈ കാലമത്രയും എനിക്ക് ലഭിച്ച ശ്വസമല്ലാ
പിന്നീടു ഞാൻ അനുഭവിക്കാൻ പോക്കുന്നത്. ഏകനാകാൻ ആ നിമിഷം ഞാൻ പഠിക്കണം. വളരെ ചെറുതും  എന്നാൽ അർത്ഥവത്തായതുമായ ഒരു പാത്രത്തിൽനിന്നും വിശാലമായ മറ്റൊരു പാത്രത്തിലേക്ക്  ഒഴുകി വീഴാൻ  ഏതാനും ദിനങ്ങൾ മാത്രം ...കാത്തിരിക്കാം! ....
                           രക്തബ്ധംമുറിച്ചുളള ഏകാന്തതകായി.




Monday, February 2, 2015




                                                ആത്മഹത്യ എന്ന പ്രേരണശക്തി

      അവന്‍ വരും, ഏതു നിമിഷം വേണമെങ്കിലും കടന്നു വരാന്‍ അധികാരപ്പെട്ടവന്‍. പ്രതീക്ഷകളോടെ അവന്റെ വരവിനെ  സ്വാഗതം ചെയ്യാന്‍ വൃദ്ധജനങ്ങള്‍ ഒരുങ്ങുമ്പോള്‍, ആരെയും കൂസാതെ ശൈശവം, യൗവനം, കൗമാരക്കാരെ  തേടിപിടിക്കാന്‍ ഒരു അനായാസ കഴിവുണ്ട് അവനു ജീവനുളള എല്ലാ വസ്തുകളെയും ആവേശത്തോടെ പിടികൂടാന്‍ സാഹചര്യങ്ങളോ, സന്ദര്‍ഭങ്ങളുടെയോ മുഖവര അവനാവിശ്യമില്ലാ. ഓരോ ജീവിതവും അവനിലേക്ക് എത്തി ചേരാനുളള യാത്രകളാണ്. മരണം എന്ന മൂന്നക്ഷരത്തില്‍ അവനെ ഒതുക്കാന്‍ ശ്രമിക്കുന്നവര്‍ കൂട്ടുപിടിക്കുന്നത് ആത്മഹത്യ എന്ന ഭീരുവിനെയാണ്.
              സര്‍വ്വേ പ്രകാരം ലോകത്ത് ഏറ്റവും കൂടുതല്‍ ആത്മഹത്യ അരങ്ങേറുന്ന രാജ്യം ഭാരതം.  അതില്‍തെന്ന ഹരിത ഭംഗിയാല്‍ സമൃദ്ധമായ കേരളം മുന്‍പന്തിയില്‍ നില്‍ക്കുന്നു. തൊട്ടതിനും, പിടിച്ചതിനും ആത്മഹത്യയില്‍ ശരണം പ്രാപിക്കുന്ന ജനവര്‍ഗ്ഗം തിങ്ങി പാര്‍ക്കുന്ന ഭൂമി. പലരും ജീവിതത്തില്‍ നിന്നും രക്ഷപെടാന്‍ സ്വീകരിക്കുന്ന മാര്‍ഗ്ഗം ആത്മഹത്യ, ഈശ്വരന്‍  തന്ന മനുഷ്യജന്മം തിരിച്ചെടുക്കാനുളള അവകാശം സ്വന്തമായിട്ടോ അല്ലങ്കില്‍ മറ്റുപലരിലോ പകുത്തു നല്‍കിയിട്ടില്ലാ. സൃഷ്ട്ടിച്ച ദൈവത്തിനു മാത്രം എടുക്കാന്‍ അവകാശമുളള ആ ജീവനെ പലരും സ്വന്തമായിട്ട് തീര്‍ക്കുന്നതാണ് കണ്ടുവരുന്നത്. മറ്റുചിലര്‍ ജനശ്രദ്ധ ആകര്‍ഷിക്കാന്‍ ഫെയിസ്ബുക്ക് പോലുളള മാധ്യമങ്ങളില്‍ ആത്മഹത്യ ചെയ്യുന്നത് ലൈവ് ആയി സംപ്രേഷണം ചെയ്യത് രസിക്കുകയാണ്. അതില്‍ പലര്‍ക്കും കളികാര്യമായി ജീവന്‍ വെടിയേണ്ടിവന്നിട്ടുമുണ്ട്.  പ്രശ്‌നങ്ങളില്ലാത്ത മനുഷ്യരുമില്ലാ പ്രശ്‌നങ്ങളില്ലാത്തവന്‍ മനുഷ്യനുമല്ലാ. ആ പ്രശ്‌നങ്ങളെ അഭിമുഖികരിക്കാന്‍ തന്റെടമില്ലാത്തവര്‍ ആത്മഹത്യയ്ക്ക് കീഴടങ്ങുന്നല്ലു. ആ ആത്മഹത്യയെ പവിത്രമായ മരണം എന്നു വിശേഷിപ്പിക്കാന്‍ ഒരു തരത്തിലും കഴിയില്ലാ. മരണം മനുഷ്യന്റെ തിരിച്ചറിവാണെന്ന് പണ്ട് ആരോ പറഞ്ഞിട്ടുണ്ട്. മരണത്തിന് ശേഷവും ജീവിതമുണ്ട്, ആത്മഹത്യയെ മരണാനന്തര ജീവിതവുമായി ബന്ധിപ്പിക്കാന്‍ സാധിക്കുന്നതല്ലാ. ജീവിതത്തോട് പൊരുതാന്‍ ശേഷിയില്ലാത്താവര്‍ ഭീരുകളായി ആത്മഹത്യ എന്ന് ധീരതയെ ലക്ഷ്യം വച്ച് സഞ്ചരിക്കുന്നു. എന്നാല്‍ ദിനംപ്രതി വാര്‍ത്തകളില്‍ നിറയുന്ന ആത്മഹത്യ ജനങ്ങള്‍ക്ക് അഘോഷതിമിര്‍പ്പാണ് നല്‍കുന്നത്. പണ്ടുകാലത്ത് ഏറ്റവും കൂടുതല്‍ ആത്മഹത്യക്ക് കാരണമായിരുന്ന വിഷയം പ്രണയം. എന്നാല്‍ പ്രണയത്തിന്റെ പേരില്‍ ഇന്ന്്  ആത്മഹത്യകള്‍ എണ്ണപ്പെട്ടതാണ്. ബ്ലേഡ് മാഫിയയുടെ പീഡനം, കട കെണി എന്നി ഘടഗങ്ങളാണ് ഹൈലൈറ്റ്, എന്നാല്‍ നിസാരത്തില്‍ നിസാരമായി മാറിയിരിക്കുന്ന അത്മഹത്യകളുമുണ്ട്. വീട്ടില്‍ മാതാപിതാക്കള്‍ വഴക്ക് പറഞ്ഞതിന്റെ പേരില്‍, പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞെന്ന് ചൊല്ലി, അങ്ങനെ നീളുന്ന മനുഷ്യവംശത്തിന്റെ ചെഷ്ട്ടകള്‍.
      കാഴ്ച്ചക്കാര്‍ക്കും, കേള്‍വിക്കാര്‍ക്കും ധീരതയോ, ഭീരുത്വമോ എന്ന ചോദ്യത്തിനാണ് പ്രശക്തി . ഒരു നേരത്തെ തോന്നല്‍ ആ  തോന്നല്‍ പ്രേരണയെ ആര്‍ജ്ജിക്കുന്നു, ഒടുവില്‍ ആത്മഹത്യയെ തേടുന്നു. യത്ഥാര്‍ത്തതില്‍ ആത്മഹത്യ എന്നാല്‍ മരണം എന്നു   വിശേഷിക്കാന്‍ സാധിക്കുമോ.  മാനവരാശിക്കു  എന്തിലും ഒരുതവണ തെറ്റു പറ്റിയാല്‍ തിരുത്താന്‍ അവസരങ്ങള്‍ ലഭിക്കും, പിന്നീട്   അത് ചെയ്യാന്‍ ഒരുങ്ങില്ലാ. എന്നാല്‍ ഈ ഹീന പ്രവര്‍ത്തിക്ക് പ്രേരണ തിരുത്താന്‍ ഉളള അവസരങ്ങളെ നശിപ്പാക്കുന്നു.


Monday, September 1, 2014

Forgotten History!






  



   പ്രാചീന സിനഗോഗ്       ഓര്‍മ്മകളില്‍ മാത്രം


ചരിത്രത്തിലേക്ക് തിരിഞ്ഞു നോക്കുന്ന ജൂതപളളികളാല്‍ പ്രശസ്തിയാര്‍ജിച്ചതാണ് മട്ടാന്‍േഞ്ചരി. എന്നാല്‍ല്‍ മട്ടാന്‍േഞ്ചരി എന്ന്  കേള്‍ക്കുമ്പോള്‍  ഇന്നത്തെ തലമുറക്ക് ആദ്യം മനസ്സില്‍ തെളിയുന്നത് ബിഗ്-ബിയും, സാഗര്‍ ഏലിയാസ് ജാക്കിയുമാണ്. ഒരു കാലഘട്ടത്തില്‍ കൊച്ചി അടക്കിവാണിരുന്ന കൂട്ടരായിരുന്നു ജൂതന്മാര്‍.

  മട്ടാന്‍േഞ്ചരിയിലെ പരദേശി സിനഗോഗ് ഇന്ന് ലോകത്തിലെ ധാരാളം ആളുകള്‍ വന്നുപോകുന്ന ഒരു ടൂറിസ്റ്റ ജൂതപളളിയാണ്. ഈ പളളിയില്‍ നിന്നും വളരെ കുറച്ച് മീറ്ററുകള്‍ മാത്രമായി  നില നിന്നക്കുന്ന മറ്റോരു പളളിയുണ്ട് , പതിനാറാം നൂറ്റാണ്ടില്‍ പണി കഴിപ്പിച്ച കടവുംഭാഗം സിനഗോഗ്. ഇവിടെ ഇങ്ങനെ ഒരു സിനഗോഗ് ഉണ്ടായിരുന്നു എന്നു ഇന്ന് പുറം ലോകത്തിനറിയില്‍. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇവിടെത്തെ അമൂല്യ വസ്തുക്കള്‍ അവര്‍ തങ്ങളുടെ നാടായ ഇസ്രയിലേക്ക് കൊണ്ടു പോയി .പിന്നീട് അധപദിച്ചുപോയതാണ് ഈ പളളി. ആദ്യം ഇതു ചെമ്മീന്‍ സൂക്ഷിപ്പ് കേന്ദ്രമായിരുന്നു,  പിന്നീട് കൈമാറി കയര്‍ ഉല്‍പ്പാദന ഫാക്ക്റ്ററിയായി. ഇന്നു ഈ ഇരുപ്പതൊന്നാം നൂറ്റാണ്ടില്‍ ഇതു കന്നുകാലികളെ മേയിക്കുന്ന  ഒരു തൊഴുത്തായി മാറിയിരിക്കുകയാണ്. തൊട്ടടുത്തുളള പരദേശി സിനഗോഗിനെക്കാലും പ്രായവും, ചരിത്രവുമുണ്ട് ഈ സിനഗോഗിന്. പരദേശിയില്‍ വരു ആരും തന്നെ ഇവിടെ സന്ദര്‍ശനത്തിനെത്തുന്നില്ല , കാരണം അവര്‍ അറിയുന്നില്ലാ ഇവിടെ ഇങ്ങനെ ഒരു സിനഗോഗ് ഉണ്ടായിരുന്നു എന്ന്. നാടിന്റെ ഒരു ചരിത്രമാണ് ആരാലും അറിയപ്പെടാതെ ഇന്ന് കന്നുകാലി തൊഴുത്തായി മാറിയിരിക്കുന്നത്.

     വികസനങ്ങള്‍ പലതും വന്നു പോകുന്ന നാട്ടില്‍ പഴമയെ തെട്ടുണര്‍ത്തുന്ന മൂല്യമുളള വസ്തുക്കളെ പലരും മറന്നുവെന്നു ഭാവിക്കുകയാണ്. ഇതു സംരക്ഷിക്കാന്‍ നാട്ടില്‍ ശ്രദ്ധാലുക്കല്‍ ആരുമില്ലെ.

Thursday, May 15, 2014

Why we are Customers?



കടലിനപ്പുറത്ത് കച്ചവടക്കാര്‍, കടലിനിപ്പുറത്ത് ഉപഭോക്താക്കള്‍


ഭൂമിയിലെ രാജ്യങ്ങള്‍ ദിനംപ്രതി  വളര്‍ച്ച ലക്ഷ്യമിട്ട് പായുമ്പോള്‍, പൈത്രകം നിറഞ്ഞ  ഭാരതം വളര്‍ച്ചയില്‍ നിന്നും വീണ്ടും വെളളക്കാരെ ആശ്രയിച്ചു പായുന്നു. 


 വിശിഷ്ഠ വിഭവങ്ങളാലും,അമൂല്യമരുന്നുകളാലും ഉന്നതിയില്‍ നില്‍ക്കുന്ന ഹിന്ദുസ്ഥാന്‍. ഒരു കാലഘട്ടത്തില്‍ നമ്മുടെ നാട്ടില്‍ അതിക്രമിച്ചു കയറി ഇവിടുളള പൊന്നും,പെണ്ണും. മൂല്യമുളള വസ്തുകളും,മറ്റാര്‍ക്കും കണ്ടുപിടിക്കാന്‍ കഴിയാത്ത  രഹസ്യങ്ങളുടെ കലവറ നിറഞ്ഞ മരുന്നുകളുടെ കൂട്ടും മറ്റും തട്ടിയെടുത്ത വെളളക്കാര്‍. കാലമിത്രപിന്നിട്ടപ്പോള്‍ ഭാരത മക്കള്‍ വെളളക്കാരുടെ ഉപഭോദാക്കളായി വളര്‍ന്നു. ഈ 21-ാം നൂറ്റാണ്ടില്‍ ഉടുക്കുന്ന വസ്ത്ര തൊട്ട് ,കഴിക്കുന്ന ഭക്ഷണം വരെ ആ ചെഷ്ട്ടകളില്‍പ്പെട്ടവയാണ്.  പൊതുവേ  ഭക്ഷണപ്രിയരായ ഭാരതീയര്‍ക്ക് ഇപ്പോള്‍ പിസയും, ബര്‍ഗറുമെ ഇറങ്ങു. ആരോഗ്യത്തിനും ,കുഞ്ഞുങ്ങളുടെ വളച്ചയ്ക്കും ഡോക്ട്ടര്‍മ്മാര്‍ നിര്‍ദേശിക്കുന്ന ഒരു ആഹാരമാണ് ഇഡ്ഡ്‌ലി. ആ ഇഡ്ഡ്‌ലിയുടെ മണംപോലും ഭാരതമക്കള്‍ ഇന്നു മറന്നു കഴിഞ്ഞിരിക്കുന്നു. പുതുമതേടി പോകാന്‍ ഇഷ്ട്ടമില്ലാത്തവരില്ലാ സമ്മതിക്കുന്നു, പക്ഷേ ആ തേടലിന്റെയിടയില്‍ ഇല്ലാതാക്കുന്നത് ഒരു സംസ്‌ക്കാരവും രൂപകല്‍പ്പന ചെയുന്നത് സായിപ്പിന്റെ വസ്തുകളും . നാട്ടിലുളള വസ്തുക്കള്‍ ഇവിടെ ഉളളപ്പോള്‍ എല്ലാവരും അതിനെ മറക്കും ആര്‍ക്കും വേണ്ടാതെ അനഥരാകും, എന്നാല്‍ ആ വസ്തുക്കള്‍ വെളളക്കാരന്‍ ഏറ്റെടുത്ത് തിരിച്ച് അതുപേലെ അല്ലങ്കില്‍ അല്‍പം വ്യതിയാനമാക്കി നാട്ടിലേക്ക് അയച്ചാലോ 'ആഹാ മഹത്തരം'. വെളളക്കാരനെ പുകഴ്ത്തും.

  

ഇവിടുളളള സാധനങ്ങള്‍ വാങ്ങാന്‍ ഇവിടുത്തുക്കാറില്ലാ എല്ലാവര്‍ക്കും വെളിനാട്ടുക്കാരന്റെ വസ്തുക്കളേടാണ് പ്രിയം.  കുടിക്കാന്‍ ഉപയോഗിക്കുന്ന വെളളം പോലും അവരു തന്നാലെ ഇന്നതെ യുവതലമുറയ്ക്ക് ഇറങ്ങു... ഈ അടുത്തിടെ അമേരിക്കയിലും, മറ്റു വിദേശ രാജ്യങ്ങളിലും ഇന്ത്യയില്‍ നിന്നും കയറ്റുമതി ചെയ്യുന്ന മാമ്പഴങ്ങള്‍ക്ക് വിലക്കു ഏര്‍പ്പെടുത്തി.വിഷബാധ കലര്‍ന്ന മാമ്പഴങ്ങളാണ് എന്നു ചൂണ്ടികാണിച്ചുകൊണ്ടാണ്.  എന്നാല്‍ വിഷപാനീയമാണെന്ന് അറിഞ്ഞുകൊണ്ടും വര്‍ഷങ്ങളായി അവരുടെ കോളയും, പെപ്പ്‌സിയും ഇന്നും ഇവിടെ വില്‍ക്കപ്പെടുന്നു. എത്രയോ പോരാട്ടങ്ങള്‍ നടത്തിയിട്ടും അതു ഇന്ത്യയില്‍ നിന്നും നീക്കം ചെയ്യാന്‍ സാധിക്കുന്നില്ലാ. സ്വാതന്ത്രം കിട്ടീട്ട് 67 വര്‍ഷം പിന്നിടുമ്പോളും ഒരുതരത്തില്‍ ഇന്നും നമ്മള്‍ അവരുടെ അടിമകളാണ് . 


Friday, April 11, 2014

'കാത്തിരിപ്പ്'




  കഴിഞ്ഞു, ആവേശങ്ങളുടെ തിരയടിച്ചില്‍ അവസാനിച്ച്്്് കാത്തിരിപ്പിന്റെ നാളുകള്‍ സ്വാഗതമായി. ഭാരതം ആകാംഷയോടെ കണ്ണു
തുറച്ച് ഇരിക്കുകയാണ്. ആരാവും ഇനി തങ്ങളെ ഭരിക്കാന്‍ പോകുന്ന മാന്യന്മാര്‍.പോയ ദശകാലമത്രയും കൈപ്പത്തി ഭരിച്ച 'ഭാരതം'
രാജ്യവളര്‍ച്ചക്ക് ധാരാളം ഉപകാരങ്ങള്‍ സമ്പാദിച്ചുകൂട്ടിയതിന്റെ ക്ഷീണമകറ്റാനാവും ചുളുവിനു ചീത്തപേരുകള്‍ കിട്ടിയപ്പോള്‍
അതും കീശയില്‍ ഒതിക്കിയതും. പണ്ട് ഭഗവാന്‍ മഹാദേവനെ പിടിച്ച ശനി ആവും ഇതിന്റെ പിന്നില്‍ കളിച്ചത്. അതു കൊണ്ട്
പൊതു ജനങ്ങളെ ഭരിച്ച് അവര്‍ക്ക് മതിവരാത്തതും.. അങ്ങനെയെങ്കില്‍ മുഴുവന്‍ സമയവും വെളളത്തില്‍ കിടക്കുന്ന പുഷ്പത്തിനും
കാണാതിരിക്കുമോ അധികാര കൊതി. നാളുകള്‍ തോരെയായി ആ പുഷ്പത്തിനെ വെളളത്തില്‍ നിന്നും എടുത്തു ഭാരത മണ്ണിന്റെ
തലയില്‍ ചൂടാനുളള കൊതിയും പേറീ മോടി പിടിപ്പിക്കാനുളള യാത്ര തുടങ്ങിട്ട്. ഈ രണ്ടു മിത്രങ്ങളും ജനങ്ങളെ ഇട്ട് വട്ടുതട്ടുമ്പോളാണ്
പുതിയ ഒരു താരം അഭ്രപാളികള്‍ പൊളിച്ച് മണ്ണില്‍  തൂത്തുവ്യത്തിയാക്കാന്‍ ഇറങ്ങിയിരിക്കുന്നത്. പുലി പോലെ വന്നിട്ട് എലി പോലെ
മടങ്ങി പോയവര്‍ പൂര്‍വ്വാധികം ശക്തിയോടുകൂടിയാണ് തിരിച്ചു വന്നിരിക്കുന്നത്.  ഭാരതം അടപടലെ വ്യത്തിയാക്കാന്‍ ആണോ അതോ അധിക്കാ
ര കൊതി മൂത്തുളള പാച്ചിലില്‍ ഉളള വേഷങ്ങളുടെ പ്രദര്‍ശനമോ?  എന്താണങ്കിലും ജനങ്ങള്‍ ഉറ്റു നോക്കുകയാണ് ആരുടെ കൗശലങ്ങളവും
ഇനി കാണേണ്ടി വരുന്നത് എന്ന്..



Wednesday, April 2, 2014


'നാല്‍ക്കാലി ഒരു സംഭവമാ....'

കുട്ടികള്‍ക്കും, സ്ത്രികള്‍ക്കും നീതി ലഭിക്കാത്ത ഈ രാഷ്ട്രത്തില്‍ തിരഞ്ഞടുപ്പകാലയളവില്‍ മാത്രം തല പുറത്തിട്ട് എത്തി നോക്കുന്ന രാഷ്ട്രിയ നേതാക്കള്‍ സേവിക്കുന്നത് ഭാരതം എന്ന രാഷ്ട്രത്തെയോ അതോ മൂന്നോ നാലോ അക്ഷരമുളള പാര്‍ട്ടികളെയോ...മത്സരമാകുമ്പോള്‍ എതിരാളികള്‍ അനുവാര്യം തന്നെ.പ്രകൃതി ചുട്ട്‌പ്പോളളുന്ന ഈ വേനില്‍ അതിന്റെ ഇരട്ടി ചൂടോടെയാണ് തെരഞ്ഞടുപ്പ് പ്രചാരണങ്ങള്‍ മുന്നേറുന്നത്.വോട്ട് ചോദിച്ച് ജനങ്ങളുടെ മുന്നിലേക്ക് എത്തുന്ന നേതാക്കളെയല്ലാ ഭരണം കൈയില്‍ കിട്ടിയാല്‍ നിവേദനവുമായി എത്തുന്ന ജനങ്ങളുടെ മുന്നില്‍ പ്രത്യക്ഷപ്പെടുന്നതു.പൊതുജനങ്ങളുടെ വോട്ടാ തന്നെ തലൈവനാക്കിയതെന്നും.അവര്‍ക്കു പറയാന്നും,ചെയ്യാനുമുളള കാര്യങ്ങള്‍ക്ക് ജനപക്ഷത്തുന്നിന്നുളള ഒരു സാധാരക്കാരന്നാന്നുളള ചിന്തപോലുമില്ലാത്ത നേതാകളെ ജയിപ്പിച്ചാല്‍  നീതിയ്ക്കു വേണ്ടി അവര്‍ പോരാടുമോ. ? ഇല്ലാ എന്നു നിക്ഷപക്ഷം അറയാം നമ്മക്കു. ഭരണം കൈയില്‍ കിട്ടിയാല്‍ പ്രവചനങ്ങള്‍ പലതും നടത്തിക്കാണിക്കാം എന്നു അഖോരാത്രം പ്രസംഗിക്കുന്ന നേതാകളില്‍ ആരെങ്കിലും തെരഞ്ഞെടുപ്പിനു മുന്‍പ് അതു നിറവേറ്റി കാണിക്കുമോ ? .വോട്ട് രേഖപ്പെടുത്തണം എന്നുളളത് പൗരാണിക ധര്‍മ്മമായികാണുന്ന മണ്ട•ാരായ നമ്മള്‍ പോളിംങ് ബൂത്തില്‍ ചെന്ന് കുത്തും.ആര് ജയിച്ചാലും തോറ്റാലും ഒരു സാധാരണക്കാരന്  എന്ത് നേട്ടം എന്നു ചിന്തിക്കുന്നവരാണ് ഒരു കൂട്ടം ആളുകള്‍. അധികാര മോഹികളായ കഴുക•ാര്‍ നാല്‍ക്കാലിക്കുവേണ്ടി പകവെട്ടുമ്പോള്‍,പൊതുജനം കഴുതകളാകുകയാണ് 


Friday, March 28, 2014

Short story

                                'ഒരു യാത്രക്കിടയില്‍'



  'അവിചാരിതം 'അല്ലാതെ എന്തു പറയാനാണ്, ഔധ്യോഗിക ആവിശ്യത്തിനു ഒന്നു മംഗലാപുരം വരെ പോകണം . ബസ്സ് യാത്ര അല്‍പം കഠിനം തന്നെ , ആ നീണ്ട നേരം ഇരിപ്പ് ആലോചിക്കാന്‍ മേല അതു കൊണ്ടാണ് രവി യാത്ര ട്രെയിനില്‍ ആക്കാന്നു കരുതിയത്. പരശുറാമ് എക്‌സ്പ്രസ്സിന് ടിക്കറ്റ് ശരിയായി,പക്ഷേ എന്തു ചെയ്യും. നമ്മുടെ നാട്ടിലെ റോഡും,ബ്ലോക്കും കാരണം പലപ്പോഴും ഒരു  ശരാശരി മനുഷന് നഷ്ട്ടങ്ങളെ സംഭവിച്ചിട്ടുള്ളു. രവിയുടെ കാര്യത്തിലും ആ റോഡ് അവനോട് കരുണകാട്ടിയില്ലാ. അതുകൊണ്ട ് എന്തു  സംഭവിച്ചു, കേരളം ഉണ്ടാക്കിയ പരശുരാമന്റെ പേരിലുള്ള ട്രെയിന്‍ അദ്ദേഹത്തിന്റെ മഴുവിന്റെ വേഗത്തില്‍ അവന്റെ മുന്നില്‍ക്കൂടെ  പാഞ്ഞു പോയി. അയ്യോ...പോയെ എന്ന മുഖഭാവവുമായി നില്‍ക്കുമ്പോള്‍ വെള്ളക്കാരന്റെ കണ്ടുപിടിത്തമായ മൊബൈയില്‍ അടിക്കുന്ന  ശബ്ദം, നോക്കുമ്പോള്‍ അമ്മ.  അല്‍പംകൂടി നേരത്തെ ഇറങ്ങില്ലാ എന്ന് ശകാരം.

   
      ഓ... എതായാലും പോകാനുള്ളത് പോയി. ഇനി അതു പറഞ്ഞിട്ട് പ്രയോജനമില്ലാ. അല്‍പം ദുഃഖവുമായി അന്വോഷണ ആപീസ്   ലക്ഷ്യമാക്കി നടന്നു.അവിടെ തിരക്കിയപ്പോള്‍ എതാനും സമയത്തിനുള്ളില്‍ ഹൈദ്രാബാദിലേക്ക് പോകുന്ന വണ്ടിയുണ്ട്. ഈ ടിക്കറ്റു
 കൊണ്ട്  നിങ്ങള്‍ക്ക് യാത്ര ചെയ്യാം.ആശ്വാസമായി ആ വാക്കുകള്‍ കേട്ടപ്പോള്‍. പിന്നെ വണ്ടിക്കു വേണ്ടിയുള്ള കാത്തിരിപ്പ് തുടങ്ങി. ബോറ് ബോറ് എന്തിനെങ്കില്ലും വേണ്ടിയുള്ള കാത്തിരിപ്പ് സഹിക്കാന്‍ പറ്റില്ലാ. ജീവിതം തന്നെ ഒരു കാത്തിരിപാണ് . പക്ഷേ ഇരിന്നലെ  പറ്റു , മനസ്സ് എവിടെക്കോ പോകുന്നു . ഒന്നിലും ഉറച്ച് നില്‍ക്കുന്നില്ലാ, ഏതായാലും കാത്തിരിപ്പിനു വിരാമം കുറിച്ച് കൊണ്ട് അതാ വരുന്നു  അവനു പോകേണ്ട വാഹിനി. ഒരു ദീര്‍ഘശ്വാസവും എടുത്തു കൊണ്ട് ലക്ഷ്യം നോക്കി നടന്നു.  ട്രെയിനിലേക്ക് അടുത്തപ്പോള്‍  രവിക്ക് ഓര്‍മ്മ വന്നത് പണ്ടു സ്‌ക്കൂളിലെ മിഠായിപിറക്കാണ്. അധ്യാപകന്‍ കുറെ ജീരക മിഠായി വലിച്ചെറിയും അതു  പെറുക്കാന്‍ പീക്കിരികളും ആ ഒരു അവസ്ഥയിലാണ്. ഇത്രയും ആളുകള്‍ ഇവിടെയു ണ്ടായിരുന്നോ.ഏതായാലും ആ യുദ്ധത്തിനു പരിസമാപ്തി കുറിച്ച് ഒരു സീറ്റില്‍ കയറിപ്പറ്റി.മനുഷരായ മനുഷരു മുഴുവനും തിരക്ക് പിടിച്ച് എങ്ങോട്ടോ ഓടുകയണ് എല്ലാവര്‍ക്കും തിരക്കാണ്  എത്ര തിരക്കിട്ട് ഓടിയാലും അവസാനം എല്ലാവരും ഒരു സ്ഥലത്തലെ എത്തുന്നത്,രവി തന്നോട് തന്നെ പറഞ്ഞു. സീറ്റ് കിട്ടിയതില്‍ രവിക്ക്  വല്ലാത്ത സന്തോഷമുണ്ട്. അങ്ങനെ അതാ കൂകിവിളിച്ചു കൊണ്ട് ട്രെയിന്‍ ഓടി തുടങ്ങി. നാലു പേര് ഇരിന്നു യാത്ര ചെയ്യണ്ട സീറ്റില്‍ ആറു പേരാണാണ് ഇരിക്കുന്നത്. അപ്പോളാണ് അവനു മറ്റെരു കാര്യം മനസ്സിലായത് ബഹളത്തിന്റെ ഇടയില്‍ താന്‍ കയറിപറ്റിയത് ജനറല്‍ കംഫാര്‍ട്ട്‌മെന്റാന്ന്. പ്രയാസപ്പെട്ടുള്ള ഇരിപ്പായതുകൊണ്ട് യാത്ര അത്ര സുഖകരമല്ലാ. ഏതായാലും അടുത്ത സ്റ്റെഷനില്‍ ഇറങ്ങി കയറാം എന്ന അവന്‍ മനസ്സില്‍ പറഞ്ഞു. പലയിടങ്ങളില്‍ നിന്നുമായി കേള്‍ക്കുന്ന  ശബ്ദം അവനെ വല്ലാതെ അസ്വസ്ഥനാക്കുന്നു. തലയ്ക്ക് കൈയും കൊടുത്ത് പ്രയാസപ്പെട്ടു ഇരിക്കുവാണങ്കിലും  ചില  ശബ്ദങ്ങളിലേക്ക് അവന്‍ കാതുകള്‍ കൂര്‍പ്പിച്ച് .അപ്പോള്‍ രണ്ടു സ്ത്രികളുടെ  ശബ്ദത്തിലേക്ക് ശ്രദ്ധ ആകര്‍ശിച്ചു.പണ്ട് അത്മഹത്യ ചെയ്യാന്‍ നോക്കിയതാന്നാ പറഞ്ഞത്.എനിക്കറിയില്ലാ ഇപ്പോള്‍ വണ്ടിയില്‍ വെച്ചുള്ള പരിചയമാ അപ്പോളാ ഇവര് ഇതോക്കെ പറയുന്നത്.വണ്ടിയുടെ വാതിലിനോട് ചേര്‍ന്നു നില്‍ക്കുന്ന  സ്ത്രി രൂപത്തെ അവന്റെ ശ്രദ്ധ തിരിഞ്ഞു. വല്ലോ കടും കൈയും ചെയ്യുമോ ആവോ ,തൊട്ടു അടുത്തിരുന്ന  സ്ത്രി ശബ്ദം. പെട്ടന്നു തന്നെ വാതിലില്‍ നിന്നിരുന്ന സ്ത്രി തന്റെ സീറ്റില്‍ വന്നിരുന്നിട്ട് പറഞ്ഞു .നിങ്ങള്‍ ഒരിക്കലും ഭയപ്പെടണ്ടാ എന്നിലേക്ക് മരണം കടന്നു വരാത്തെ ഞാന്‍ ഒരിക്കലും മരണത്തെ തേടി പോകില്ലാ. അനുഭവിക്കാനുള്ളതെല്ലാം ഈ ജീവിതത്തില്‍ ഞാന്‍ അനുഭവിച്ചു കഴിഞ്ഞു .ഇതു കേട്ടപ്പോള്‍ രവിക്ക് ജിഞാസ കൂടി. ആരാ നിങ്ങള്‍?എന്താ നിങ്ങളുടെ ജീവിതത്തില്‍ സംഭവിച്ചത്?  അല്‍പം മടിയോട് കൂടിയാണങ്കിലും ആ ചോദ്യത്തെ അവര്‍ നേരിടാന്‍ തീരുമാനിച്ചു.
 എന്റെ പേര് ഭാനൂ, ഭാനുമതി.നീണ്ട 21 വര്‍ഷത്തെ ഗല്‍ഫ് ജീവിതത്തിലെ ഹോംനഴ്‌സിന്റെ വേഷം അഴിച്ചുവെച്ച് ഇന്നാണ് ഞാന്‍ നാട്ടില്‍ തിരിച്ച്‌വരുന്നത്.നരഗതുല്യമായനാളുകളിലൂടെയാണ് ഞാന്‍ ഇത്രയുംനാളു സഞ്ചരിച്ചത്. പണമുണ്ടാക്കണം,കുടുബം സംരക്ഷിക്കണം എന്ന സ്വപ്‌നങ്ങളുമായി ഗല്‍ഫ് നഗരത്തില്‍ എത്തിപ്പെട്ട എനിക്ക് ഒഴിഞ്ഞു വെച്ചിരുന്നത് ഹോംനഴ്‌സിന്റെ ജോലിയായിരുന്നു.അപരിച്ചിതമല്ലായിരുന്നു എനിക്ക് അതു. പക്ഷേ ഞാന്‍ കേട്ടറിഞ്ഞ ഗല്‍ഫ് നഗരമല്ലായിരുന്നു അവിടെ കണ്ടത്. പുറംലോകം പോലും കാണിക്കാതെ മാനസികനില തീര്‍ത്തും നഷ്ട്ടപ്പെട്ട ഒരു വ്യക്തിയെ പരിചരിക്കലായിരുന്നു എനിക്ക്.സുഖവും സന്തോഷവും തേടി വന്ന എനിക്ക് അതു നഷ്ട്ടപ്പെട്ട നാളുകള്‍.ഭക്ഷണം തരാതെ അവര്‍ പട്ടിണിക്കിട്ടിട്ടുണ്ട.് രക്ഷപെടാനുളള വഴികള്‍ എല്ലാം തന്നെ അടച്ചിരുന്നു.ശ്രമങ്ങള്‍ പലതും നടത്തി ഞാന്‍ . പക്ഷേ എല്ലാം വിഫലമാകുകയാണ് സംഭവിച്ചത്.ഓരോ തവണ പിടിക്കപ്പെടുമ്പോളും അവര്‍ തരുന്ന ശിക്ഷ കഠിനം തന്നെ.എന്നില്ലുളള എല്ലാം അവര്‍ പങ്കിട്ടെടുത്തു ,ഒരു പെണ്ണിനു ഏറ്റവും അമൂല്യമായതും. ഈ കാലയളവില്‍ എന്റെ വീട്ടിലേക്ക് ഒരു എഴത്ത് അയച്ചിട്ടില്ലാ , ഫോണ്‍ ചെയ്യ്തിട്ടില്ലാ അതിന് അവിടുളളവര്‍ അനുവദച്ചിട്ടില്ലായിരുന്നു. 21 വര്‍ഷം പ്രകാശകിരണങ്ങള്‍ കാണാതെ ഒരു മുറിക്കുളളില്‍ ഞാന്‍ അനുഭവിച്ച വേദനകള്‍ .

      അപ്പോള്‍ രവിയുടെ ചോദ്യം ഉയര്‍ന്നു ,അങ്ങനെയെങ്ങില്‍ എങ്ങനെ നിങ്ങള്‍ തിരിച്ചു വന്നു?. വളരെപ്പെട്ടന്നുതന്നെ മറുപടി എത്തി.പ്രായം ചെന്ന എന്നെ ഇനി ഒന്നിന്നും കൊളളില്ലാ എന്ന സത്യം അവര്‍ മനസ്സിലാക്കി, എന്റെ കാരാഗൃഹവാസം അങ്ങനെ അവസാനിപ്പിച്ച് അവര്‍ തന്നെ കയറ്റി അയച്ചു.പക്ഷേ ഈ കാലയളവിലുളള എന്റെ സേവനത്തിനു പ്രതിഫലമായി ചില്ലി കാശുപോലും ലഭിച്ചില്ലാ . 21 വര്‍ഷമായിട്ട് ഞാന്‍ ജീവനോടെ ഉണ്ടോ എന്നു പോലുമറിയാത്ത എന്റെ വീട്ടുക്കാരുടെ മുന്നിലേക്ക് എങ്ങനെ ഞാന്‍ വെറും കൈയോടെ കയറിച്ചെല്ലും. നാടും,വീടും എനിക്ക് ഓര്‍മ്മകളിലായിരുന്നു ഒരിക്കലും ഒരു തിരിച്ച് വരവ് പ്രതീക്ഷിച്ചതെയല്ലാ.(അല്‍പം നേരം നിശബ്ദത) എവിടെയാ നിങ്ങളുടെ നാട് , എതിരെയിരുന്ന സ്ത്രി ശബ്ദം.വടക്കാഞ്ചേരി, റയില്‍വേ സേറ്റഷന്റെ അടുത്തായിട്ടാ വീട്.അതു അവിടെ ഉണ്ടോ എന്നു പോലും ഇന്ന് എനിക്ക്‌റിയില്ലാ. ഏതായാലും സംഭവിക്കാനുളളത് സംഭവിച്ച്  നിങ്ങള്‍ ധൈ്യര്യമായിരിക്ക് വീട്ടിലുളളവര്‍ ഇരു കൈ നീട്ടിയും നിങ്ങളെ സ്വീകരിക്കും കാര്യം പറഞ്ഞാല്‍ മനസ്സിലാകാത്തവര്‍ ഉണ്ടോ..? അങ്ങനെ അവിടന്നും ഇവിടെന്നുമായ അശ്വവാസവാക്കുകള്‍ അവര്‍ നറു പുഞ്ചരിയോടുകൂടി കൈ പറ്റുന്നത് രവിയുടെ ശ്രദ്ധയില്‍പ്പെട്ടു.

            സമയം വളരെ വേഗത്തില്‍ സഞ്ചരിക്കുന്നു,പല പല സേറ്റഷനുകളും മറികടന്നു വണ്ടി വടക്കാഞ്ചേരിയിലേക്ക് എത്തുകയാണ്. സ്വന്തം നാടിന്റെ സ്‌റ്റോപ്പ് അറിയില്ലാ എന്നു മനസ്സിലാക്കിയതു കൊണ്ടാവണം സ്ഥലം എത്തി എന്നു പറയാന്‍ രവിയുടെ നാവുകള്‍ പൊങ്ങിയതു. ചുറ്റിനുമിരുന്നവരോട് യാത്ര ച്ചൊല്ലി അവര്‍ അവിടെ ട്രെയിന്‍ ഇറങ്ങി. വര്‍ഷങ്ങള്‍ക്ക് ശേഷം പിറന്ന നാട്ടില്‍ കാലു വച്ചതിന്റെ സന്തോഷമാണ് അവരുടെ മുഖത്ത് മിന്നിമായുന്നത്. തൊട്ടു പിന്നാലെ ഇറങ്ങിയ രവിയെ അവര്‍ ശ്രദ്ധിച്ചു. മോന്‍ ! ഇവിടെയാണോ വീട്? അല്ലാ എനിക്ക് ഇവിടെ ഇറങ്ങി വേറെ ട്രെയിനു പോകണം, രവി പറഞ്ഞു.സങ്കടമാണോ സന്തോഷമാണോ അവരുടെ മുഖഭാവങ്ങളില്‍ എന്നു അവനു തിരിച്ചറിയാന്‍ കഴിയന്നില്ലാ.ആ സ്ത്രി വിദൂരയിലേക്ക് നടന്നു അകലുന്നു.

     ഏകദേശം ഒരുമണിക്കൂര്‍ താമസമൂണ്ട് അവനു പോകേണ്ട ട്രെയിന്‍ വരാന്‍. വീണ്ടും അയാളുടെ കാത്തിരിപ്പ് തുടങ്ങി. ഇത്തവണെ മനസ്സില്‍ ചിന്തിച്ച്ക്കുട്ടാന്‍ ആ സ്ത്രിയുണ്ട്.അവരുടെ കഴിഞ്ഞകാലം അവന്റെ മനസ്സില്‍ നിന്നുംമായുന്നില്ലാ. 21 വര്‍ഷം,മനുഷായിസിന്റെ നല്ല പ്രായമത്രയം മരിച്ചപോലുളള ജീവിതം,ചിന്തകള്‍ കൂടിവരുകയാണ്. എന്താകുമായിരിക്കും ഇനിയുളള അവരുടെ ജീവിതം. അങ്ങനെ ആലോച്ചിച്ചു കൊണ്ട് രവി സ്‌റ്റോഷനിലെ ബെഞ്ചില്‍ ഇരുന്ന് ഒരല്പം മയങ്ങി.

            നിനച്ചിരിക്കാതെ ട്രെയിന്റെ കൂക്കു വിളികള്‍ അവന്റെ തലച്ചോറിലേക്ക് കയറി. ചാടി എഴുന്നോറ്റ് നോക്കുമ്പോള്‍ ഒരു ട്രെയിന്‍ എതിര്‍ദിശയിലേക്ക് പോകുന്നു. പിന്നീട് മയക്കമല്ലാ, വിശപ്പിന്റെ വിളി കലശലായി തുടങ്ങി. പരിസരം നോക്കി സ്‌റ്റോഷനിലുളള ചെറിയ
കടയില്‍ നിന്നം വിശപ്പ് അകറ്റക്കവണ്ണം എന്തൊക്കെയോ കഴിച്ചു . അപ്പോളാണ് അടുത്ത ശങ്ക . നേരെ പോയി ടോയിലറ്റ് ലക്ഷമാക്കി.കാര്യം സാധിച്ചു വീണ്ടും ഇരിന്നിടത്തോക്ക് വന്നു.പെട്ടന്നു ,താന്‍ ഇരുന്ന ബെഞ്ചില്‍ ഒരു സ്ത്രി രൂപം .അവന്റെ കൂര്‍പ്പിച്ച കണ്ണുകള്‍ കൊണ്ട് വീണ്ടും നോക്കി.അതെ! അതു അവര്‍ തന്നെയാണ്. ! ഉത്കഠയോടെ രവി അവരോട് തിരക്കി. നിങ്ങള്‍ വീട്ടില്‍ പോയില്ലൊ? നനഞ്ഞ കണ്ണുകളാലുളള നോട്ടമായിരുന്നു രവിയോടുളള അവരുടെ മറുപടി. അവന്‍ മെല്ലെ ആ ബെഞ്ചിന്റെ ഒരു അരികിലായി ഇരുന്നു എന്നിട്ട് ചോദിച്ചു. എന്തു പറ്റി...? സന്തോഷവതിയായിട്ട് പിരിഞ്ഞ് ഇപ്പോള്‍ നിങ്ങളുടെ മുഖത്തുളള ഈ ദു:ഖത്തിന്റെ കാരണം?

               കണ്ണീര്‍ കലര്‍ന്ന ഭാഷയില്‍ അവര്‍ പറഞ്ഞു തുടങ്ങി,ഏറെ പ്രതീക്ഷകളുമായി വീട്ടില്‍ എത്തിയ എന്റെ മുന്നില്‍ വാതില്‍ തുറന്നതു ഒരു കുട്ടിയാണ്. ആരാണ് നിങ്ങള്‍ എന്ന ആ കുട്ടിയുടെ ചോദ്യത്തിനുമുന്നില്‍ ഞാന്‍ ഒന്നുമിണ്ടാതെ നില്‍ക്കേണ്ടി വന്നു,സ്വന്തം വീട് ആരാണന്നു അറിയാന്‍ മെലാത്ത രണ്ടുപേര്‍ .പിന്നീട് ഒരാള്‍ അകത്തു നിന്നു ഇറങ്ങി വന്നു. 'മൊട്ടു' എന്നു ഞാന്‍ വിളിച്ചിരുന്ന എന്റെ അനിയന്‍ സുധാകരന്‍, കണ്ടമാത്ര എനിക്ക് മനസ്സിലായി.ഞാന്‍ ഗല്‍ഫില്‍ പോകുമ്പോള്‍ അവനു എതാണ്ട് 14  വയസ്സ് പ്രായമെയുളളാരുന്നു .അല്‍പം നേരമെടുത്തു ഈ ചോച്ചിയേ അവനു മനസ്സിലാക്കാന്‍. .അപ്പോള്‍ ചത്തിട്ടില്ലാ അല്ലൊ? ഇതും ചോദിച്ച് അവന്‍ അചച്ചാ.. എന്നു നീട്ടി വിളിക്കുന്നു. തീര്‍ത്തും നര ബാധിച്ച ഒരു വ്യക്തി വന്നു  ആയാളുടെ കണ്ണുകള്‍ക്ക് കാഴ്ച്ച ശക്തി കുറഞ്ഞിരിക്കുന്നു. അചച്ചന് മനസ്സിലായോ ആരാന്ന്? അചഛന്റെ മൂത്ത മോളാ ...നിറകണ്ണുകളുമായി അചഛന്‍ എന്നെ ആഷ്‌ളേളിച്ചു. പക്ഷേ അ ധിക സമയം ഉണ്ടായില്ലാ ആ സന്തോഷം .എന്നില്‍ നിന്നും വഴുതി മാറി അചഛന്‍ അകത്തേക്ക് നീങ്ങി. ഞാന്‍ എത്ര വിളിച്ചിട്ടും ഒന്നു തിരിഞ്ഞു പോലും കൂട്ടാക്കിയില്ലാ. അപ്പോളും എന്റെ ശരീരം വാതില്‍ പടിയില്‍ തന്നെ നില്‍ക്കുന്നത്. എനിക്ക് പറയാനുളളതു പോലും അവര്‍ കേള്‍ക്കാന്‍ കൂട്ടാക്കിയില്ലാ. ഇന്നു വീട് ഈ കാണുന്ന പോലെ ആക്കിയതും , ഇത്രയും കാലം വീട്ടുക്കാരെയെല്ലാം സംരക്ഷിച്ചതും താനാണന്ന അവകാശവുമായി എന്റെ മുന്നില്‍ നില്‍ക്കുന്ന മൊട്ടു എന്ന എന്റെ അനിയന്റെ ബ്രഹിഷ്ട്ടമായ കരങ്ങള്‍ എന്നിലേക്ക് ആഞ്ഞു വീശി. എന്റെ കരച്ചിലിനുയാതൊരു പ്രശക്തിയും ഇല്ലായിരുന്നു.. ആ നിമിഷം എനിക്ക് തോന്നി ഈ തിരിച്ച് വരവാണോ ഞാന്‍ ആഗ്രഹിച്ചത്. ഇങ്ങനെ ഒരു സന്ദര്‍ഭം അഭിമുകിരിക്കാനാണോ മരിച്ചിട്ടുമുളള എന്റെ ഈ തിരിച്ച് വരവ്.. പിന്നീട് നിന്നില അവിടെ ഞാന്‍ .ഒന്നു തിരിഞ്ഞു പോലും നോക്കാന്‍ എന്റെ തലച്ചോറ് അനുവദിച്ചില്ലാ. എന്തിനു വേണ്ടി ഞാന്‍ ഇത്രയും കാലം ജീവിച്ചു. ?

  എന്തു പറഞ്ഞ് അവരെ ആശ്വസിപ്പിക്കണം എന്നു അവനറിയില്ലാ.. അവന്റെ നാവില്‍ വാക്കുകള്‍ കിട്ടുന്നില്ലാ. പെട്ടന്ന് അതാ ട്രെയിന്റെ ശബ്ദം. രവിക്കു പോകേണ്ട വണ്ടി എത്തിരിക്കുകയാണ്. എണീറ്റു രവി അവിടെ നിന്ന്, അല്‍പം മുന്നോട്ട് നടന്നു എന്നിട്ട് അവന്‍ പറഞ്ഞു, ഈ ജന്മത്തെ  നിങ്ങളുടെ വിധി അതു ഇങ്ങനെ അവും. ഇനി നിങ്ങള്‍ എന്തു ചെയ്യാന്‍ പോകുന്നു,എങ്ങോട്ട് പോകും.?  തല താഴന്നിരിക്കുന്ന അവരുടെ ഉത്തരത്തിനായി അല്‍പനേരം അവന്‍ കാതോര്‍ത്തു .പക്ഷേ മൗനം മാത്രമാണ് രവിക്ക് ലഭിച്ചത്. .അവരോട് യാത്ര ചോദിക്കാന്‍ അവനു സാധിക്കുന്നില്ലാ, ഒറ്റ വാക്കില്‍ ഒതുക്കാന്‍ ശ്രമിച്ചു. ഞാന്‍ അങ്ങോട്ട്....നീരസത്തോടെയാണങ്കിലും അവന്‍ ട്രെയിനിലേക്ക് കയറി. ഉടന്‍ തന്നെ വണ്ടി എടുത്തു. ട്രെയിന്‍ നീങ്ങുന്നതിനോടെപ്പം തന്നെ വിദൂരതയില്‍
ആ സ്ത്രി , ഇപ്പോളും അവര്‍ തല താഴന്നു തന്നെയിരിക്കുകയാണ്.

 


Wednesday, March 5, 2014

'സംഘര്‍ഷങ്ങളുടെ ഉറവിടം '





ചില സന്ദര്‍ഭങ്ങളില്‍ മനുഷന്റെ ചിന്തകള്‍ക്കു പോലും ചിറകുമുളയ്ക്കൂം.ആ നിമിഷം അഹങ്കാരത്തില്‍ ഭ്രമിക്കും അവന്‍ . തന്റെ സൃഷ്ട്ടികളെ മറ്റുളളവരില്‍ അടിച്ചേല്പ്പിക്കത്തക്കവണ്ണം പ്രയത്‌നിക്കും. ഇതുകാണുന്ന പൊതുജനമാവട്ടേ കണ്ണുംപൂട്ടി വിശ്വസിക്കും എല്ലാം . അങ്ങനെ പൊതുജനം വിശ്വസിക്കാന്‍ വേണ്ടിയുളള ഇന്നത്തെ ഏറ്റവും വലിയ വിഷവിത്തായിമാറിരിക്കുകയാണ് 'വാര്‍ത്താ ചാനലുകള്‍'.അരാജകത്വമാണോ സംഭവിക്കുന്നത്..? പണ്ട് വാര്‍ത്തകള്‍ ഉണ്ടായാല്‍ അതു റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. എന്നാല് ഇന്നു റിപ്പോര്‍ട്ട് ചെയ്യാന് വേണ്ടി മാത്രം വാര്‍ത്തകളെ സൃഷ്ട്ടിക്കുകയാണ് പുതിയ തലമുറയിപ്പെട്ട 'വാര്‍ത്താ മാധ്യമ ചാനലുകള്‍്'. കേട്ടുകേള്‍വികളില്‍ നിന്നും അച്ചടി മാര്‍ഗ്ഗം വഴി വന്നു കാഴ്ച്ചയുടെ ഏറ്റം കൂട്ടുന്ന സമകാലിക യന്ത്രം എന്നു വേണമെങ്കില്‍ വിശേഷിപ്പിക്കാം. സംഭവിച്ചു കഴിഞ്ഞ വാര്‍ത്തകളെ എത്ര എത്ര ആവര്‍ത്തിയാണ് ചാനലുകളില്‍ കാണിക്കുന്നത് . ശരി, എന്നാല്‍ മറ്റൊരു ചാനല്‍ വെച്ചാലോ,അവിടെയും ഈ വാര്‍ത്തകള്‍ തന്നെ. അവതാരകനുമാത്രം വ്യത്യാസം കാണും. ഇതു കണ്ടു കണ്ടു ബോറടിക്കില്ലെ സധാരണ മനുഷര്ക്ക് .രാത്രികാലങ്ങളില്‍ വാര്‍ത്താ ചാനലുകള്‍ വെക്കാന് തന്നെ പലര്ക്കും ധൈ്യര്യമില്ലാ .കാരണം ആളുകള്‍ തിങ്ങി നിറയുന്ന പൊതു സ്ഥലവും,നിയമസഭയും കഴിഞ്ഞാല് ഏറ്റവും കൂടുതലല്‍ ഒച്ചപ്പാട് നടക്കുന്ന ഒരു സ്ഥലമാണ് ഇന്നു വാര്‍ത്താ ചാനലുകള്‍ . തത്സമയം നടക്കുന്ന  കാര്യങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കാനുളള പൗരാണിക ധര്‍മ്മമാണോ മാധ്യമങ്ങള്‍ നടത്തുന്നത്. പ്രത്യുഷത്തില്‍ അങ്ങനെ പറയാം, പക്ഷേ ഒരു തമ്മിലടി അല്ലങ്കില്‍ പരസ്പരമുളള മത്സരം, ഇവയുടെ ഒക്കെ ഒരു ദുര്‍ഗ്‌നധം അടിക്കുന്നില്ലെ..? എക്‌സ്‌ക്വൂസിവ് എന്ന പദത്തിന്റെ അര്ത്ഥം സൂചിപ്പിക്കുന്നത് എന്തിനെയാണ് ? നിലവാരം വളരെ കുറഞ്ഞ വാര്ത്തകള് പോലും ഇന്നു ഈ ഗണത്തില് എത്തി ചേരുന്നത് എങ്ങനെ?  കുറ്റവാളികളെയും, രാഷ്ട്രിയ പ്രമാണികളെയും നാട്ടിലെ താരങ്ങളാക്കാന് വോണ്ടിയിട്ടുളള ഓട്ടപ്പാച്ചിലുകളാണ് ഇന്നു സാക്ഷരത വളരെ കൂടുതലുണ്ടന്ന് സ്വയം അഹങ്കരിച്ച് നടക്കുന്ന നമ്മുടെ ഈ നാട്. അതിനു ഒത്താശകള്‍ നല്കുന്നതാവട്ടെ 'വാര്‍ത്താ മാധ്യമ ചാനലുകള്‍'. ഓരോ വ്യക്തിയുടെയും സ്വകാര്യതകളെ അതു എത്ര വലിയവനാവട്ടെ എത്ര ചെറിയവനാവട്ടെ , അടപടലെ ജനസമക്ഷത്തിലേക്ക് എത്തിക്കുന്നതാണോ മാധ്യമ ധര്‍മ്മം ..? ഇതില്‍ നിന്നുമുളള മോചനം ജനങ്ങള്‍ ആഗ്രഹിക്കാത്തതോ അതോ ആഗ്രഹിപ്പിക്കാത്തതോ???