തെരുവിന്റെ അധിപന്മാര്‍
ഹരിതഭംഗിയാല്‍ പേരുകേട്ട കേരളത്തില്‍ ഹരിതവും ഭംഗിയും ഇന്ന് നിര്‍വചിക്കാന്‍ കഴിയാത്തവിധം എതിര്‍ദിശകള്‍ ലക്ഷ്യമിട്ട'് സഞ്ചരിക്കുകയാണ്. ഈ സഞ്ചാര വഴികളില്‍ മാര്‍ഗ്ഗതതടസ്സം സൃഷ്ട്ടിച്ച് മുന്നില്‍ എത്തുന്ന തെരുവു നാല്‍ക്കാലികളുടെ വിളയാട്ട ഭൂമിയാണ് ഇന്ന് കേരളക്കര.
മൂന്നരക്കേടി മനുഷജനതകള്‍ വാഴുന്ന നാട്ടില്‍ ഏതാണ്ട് അത്രയുമില്ലങ്കിലും തെരുവിലെ അധിപന്മാരായി വാഴുന്നത് തെരുവ് നായ്യ്ക്കളാണ്. ഇവരുടെ നിഗ്രഹത്തിനു മേനക ഗാന്ധിയുടെ പക്കലുളള പച്ച സിഗ്‌നല്‍ തെളിയാത്തതു കൊണ്ടും, കേരളത്തിലെ ജനങ്ങള്‍ നായയുടെ ഇറച്ചി ശീലമാക്കിയിട്ടില്ലാത്തതു കൊണ്ടും അവര്‍ അധികാരികളെ പോലെ തെരുവില്‍ വിരസി നടക്കുന്നു. മറിച്ചായിരുന്നുവെങ്കില്‍ ഇങ്ങനെ ഒരു അവസ്ഥ കേരളം കാണേണ്ടിവരില്ലായുരുന്നു . അതുക്കൊണ്ട് ചിലയിടങ്ങളില്‍ നായ്യ്ക്കള്‍ കൂട്ടംകൂടി നിന്നു ചിന്തിക്കുകയാണ് മാനവരാശിക്ക് എങ്ങനെ ഒരു പണി കൊടുക്കാം എന്നു. കാരണം കാലമുണ്ടായകാലം തൊട്ട് യജമാന്മാരുടെ വാലാട്ടികള്‍ എന്ന ലേബല്‍ അല്ലെ അവര്‍ക്ക് .
മെട്രോ പോലുളള നഗരങ്ങളില്‍ എവിടെ ചെന്നാലും എഴുതി വെച്ചിരിക്കുന്നതു കാണാം നിങ്ങള്‍ ക്യാമറയുടെ നിരീക്ഷണത്തിലാന്നു , എന്നാല്‍ ഇങ്ങു കേരളത്തിലേക്ക് വന്നാല്‍ അതു ഇങ്ങനെ പറയേണ്ടി വരും. നിങ്ങള്‍ തെരുവു നായ്ക്കളുടെ നിരീക്ഷണവലയങ്ങളിലാണ്. നഗരം ഇന്നു ഇവരുടെ സുഖവാസകേന്ദ്രമായി മാറുകയാണ്. റെയില്‍വെ സ്റ്റേഷന്‍, ബസ്സ് സ്റ്റാന്റ് തുടങ്ങിയ സ്ഥലങ്ങളില്‍ അധികവും ഇവര്‍ നില്പ്പു ണ്ടാവും, അതു കൊണ്ട് ബസ്സ് യാത്രക്കാര്ക്കും ട്രെയിന്‍ യാത്രക്കാര്‍്ക്കും പ്ലാറ്റ്‌ഫോമിലേക്ക് കയറുമ്പോളെ ഒരു സംശയമാണ് നമ്മളെ പോലെ ഇവരും വണ്ടിക്കു വേണ്ടി കാത്തിരിക്കുകയാണോ എന്ന്. ചില പ്രദേശങ്ങളില്‍ ഇവര്‍ അക്രമോസക്കത്തരാണ്. കൊല്ലാനും വയ്യാ...വളര്‍്ത്താന്‍ ഒട്ടും വയ്യാ... എന്ന അവസ്ഥയിലാണ്
ഇതല്ലാ... എന്നാല്‍ ഇവരുമായി ഉപമിക്കാന്‍ മറ്റൊരു അവസ്ഥയും നാട്ടിലുണ്ട്. അവരും ഒരു തരത്തില്‍ ഇന്നു കൊച്ചി നഗരത്തിലെ തെരുവിന്റെ അധികാരികളാണ്. കുറച്ച് മാസങ്ങളായി സ്വന്തം നാട്ടില്‍ ഇറങ്ങുന്ന മലയാളികള്ക്ക് ഒരു ശങ്ക ഉദിക്കുന്നു, പുലര്‍്‌ച്ചെ വീട്ടില്‍ നിന്നുമാണ് പുറപ്പെട്ടത്ത് , പക്ഷേ എത്തിപ്പെട്ടത് ബിഹാറിലോ ബംഗാളിലോ ആണോ.. വെളളവും, വായുവും എന്നാല്‍ ആവിശ്യത്തിലധികം സമ്പാദിക്കണം എന്ന മോഹവുമായി അന്യദേശങ്ങളിലേക്ക് പ്രയാണം നടത്തുന്ന മലയാളികള്‍ , അപ്പോള്‍ അവിടുളളവര്‍ ഇവിടെയെത്തി നമ്മുക്ക് മേല്‍ ആധിപത്യം സ്ഥാപിക്കാന്‍ ശ്രമിക്കുന്നു. അതില്‍ ചിലരെ കളള മലയാളികള്‍ അടിമകളാക്കിവെയ്യ്ക്കുന്നു, ഇന്ന് തെരുവീഥികളില്‍ ചെന്നാല്‍ ഏറ്റവും കൂടുതലായി കാണാന്‍ സാധിക്കുന്നത് ഈ രണ്ടു വിഭാഗങ്ങളെയാണ്.മലയാളികള്ക്ക് ഇപ്പോള്‍ ഹിന്ദിയും, ബംഗാളിയും പഠിച്ചെങ്കില്‍ മാത്രമെ സ്വന്തം നാട്ടില്‍ പിഴച്ച് പോകാന്‍ സാധിക്കുകയുളളു.